Sunday, 17 January 2021

M54 : 10-men Kerala ride on Murray's late brace to stun Jamshedpur Inbox


10-men Kerala ride on Murray's late brace to stun Jamshedpur


Goa, January 10: Ten-men Kerala Blasters put up an inspired show to register their second win of the season as they brushed aside Jamshedpur FC 3-2 at the Tilak Maidan Stadium, Vasco on Sunday.


Kerala took the lead early through Costa Nhamoinesu (22') but his opener was neutralised by Nerijus Valskis (36') before the break. The Jamshedpur striker netted once again in the second half (84') but it only came aafter Jordan Murray's brace (79', 82') which propelled Kerala to seal the game.


Both sides went into the break locked in a stalemate, after testing each other and creating a flurry of chances in the first half. Jamshedpur started strong and should have bagged the lead as early as the 4th minute after some delightful build-up play. Valskis did well to hold the ball and found Mobashir Rahman, whose cross found Jadhav. But the youngster's effort deflected off the post.


Seven minutes later, Kerala fashioned a gilt-edged opportunity which was the best chance of the opening half. Gary Hooper put Murray through on goal with a decisive pass that split open the Jamshedpur backline. But with only the keeper to beat, the Australian skewed his shot over the bar.


However, Kerala soon made amends for the early miss as they broke the deadlock from a set-piece. Facundo Pereyra swung a delicious cross in the box for Costa, who got ahead of Jamshedpur keeper TP Rehenesh and headed home.


Jamshedpur rallied back soon after conceding and would go on to restore parity from a set-piece after Lalruatthara fouled Alexandre Lima in a dangerous area outside the box. Valskis curled his free-kick over the wall and into the top bottom corner past Kerala custodian Albino Gomes, ending his three-match goalless streak.


Jamshedpur dominated proceedings after the restart, making constant raids into the opposition box but couldn't find a way. The best chances fell for Jackichand Singh, who struck the woodwork twice.
Kerala were reduced to ten men just after the hour mark after Lalruatthara was shown a second yellow card for a rash tackle.


But despite being a man down, two defensive errors from Jamshedpur helped Kerala gain an advantage. They took the lead from a set-piece. After Jessel Carneiro's throw-in was cleared away poorly by Stephen Eze, Pereyra won the ball and tested Rehnesh from close range. The ball fell to Murray on the rebound and he scored a tap-in. A decisive blunder from Rehenesh three minutes later allowed Murray to score again, seeing the shoulders drop in the Jamshedpur dugout.


Valskis got on the scoresheet again to revive Jamshedpur's hopes of a comeback. The striker buried his header into the net from Mobashir's cross to cut short his side's deficit. But in the end, his goal came a little too late as Kerala went home with the three points. 



പത്തുപേരുമായി കളിച്ച മഞ്ഞപ്പട ജയിച്ചു
ജോര്‍ഡന്‍ മറെയ്‌ക്ക്‌ ഇരട്ട ഗോള്‍
ബാംബോലിം :
പത്തുപേരായി ചുരുങ്ങിയ കേരള ബ്ലാസ്റ്റേ്‌സിനു ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ അവിശ്വസനീയ ജയം. അവസാന വിസില്‍ വരെ ത്രില്‍ നിറഞ്ഞ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പോയിന്റ്‌ പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായി നിന്ന ജാംഷെഡ്‌പൂരിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി.
ഐ.എസ്‌.എല്ലിന്റെ ചരിത്രത്തിലെ തന്നെ ജാംഷെഡ്‌പൂരിനെതിരായ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയം കൂടിയാണിത്‌. . 67-ാം മിനിറ്റില്‍ ലാല്‍റുവതാര രണ്ടാം മഞ്ഞക്കാര്‍ഡ്‌ും ഒപ്പം ചുവപ്പ്‌കാര്‍ഡും വാങ്ങി പുറത്തായതും. അതിനുശേഷം ഓസ്‌ട്രേലിയന്‍ മുന്‍ നിരതാരം ജോര്‍ഡന്‍ മറെയുടെ ഇരട്ടഗോള്‍ പ്രഹരവും മത്സരം അവിസ്‌മരണീയമാക്കി.
. കോബ്രയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജോര്‍ഡന്‍ മറെയുടെ ഇരട്ട ഗോളുകളാണ്‌ ബ്ലാസ്‌റ്റേഴ്‌സിനെ അപൂര്‍വ വിജത്തിലെത്തിച്ചത്‌. മറെ തന്നെ കളിയിലെ താരവുമായി
ആദ്യ പകുതിയില്‍ രണ്ടു ടീമുകളും 1-1നു സമനില പിടിച്ചു നിന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ 22-ാം മിനിറ്റില്‍ സിംബാവെയില്‍ നിന്നുള്ള പ്രതിരോധനിരക്കാരന്‍ കോസ്‌റ്റ നമുനേസുമുന്നിലെത്തിച്ചു.പക്ഷേ, 36-ാം മിനിറ്റില്‍ ലിത്വാനിയന്‍ ഫോര്‍വേര്‌ഡ്‌ നെരിയൂസ്‌ വാല്‍ക്കിസ്‌ ജാംഷെ്‌ഡ്‌പൂരിനു സമനിലനേടിക്കൊടുത്തു. രണ്ടാം പകുതിയില്‍ പത്തുപേരുമായി പോരാടിയ ബ്ലാസ്‌റ്റേഴ്‌സിനു ജോര്‍ഡന്‍ മറെയുടെ ഇരട്ട ഗോളുകള്‍ (79, 82) 3-1നു മുന്‍തൂക്കം നേടിക്കൊടുത്തുവെങ്കിലും
84-ാം മിനിറ്റില്‍ വാല്‍സ്‌കിസ്‌ രണ്ടാം ഗോള്‍ നേടിയതോടെ മത്സരം ത്രില്‍ നിറഞ്ഞതായി. പിന്നീട്‌ ഓരോ മിനിറ്റും യുഗങ്ങളായി മാറി. പതിവ്‌ ദുരന്തം ആവര്‍ത്തിക്കാതെയും സമനില ഗോള്‍ വഴങ്ങാതെയും 3-2 എന്ന നിലയില്‍ ഫൈനല്‍ ഫിസില്‍ വന്നതോടെ മഞ്ഞപ്പട ആഹ്ലാദ നൃത്തം ചവിട്ടി.
കേരള ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നു മാറ്റങ്ങളുമായാണ്‌ ഇറങ്ങിയത്‌. അതേപോലെ അസാധാരണ ഫോര്‍മേഷനില്‍ 4-4-1-1 എന്ന നിലയിലാണ്‌ കളിക്കാരെ കിബു വിക്കൂഞ്ഞ ടീമിനെ വിന്യസിച്ചത്‌.
മുന്നാം മിനിറ്റില്‍ തന്നെ ജാംഷെഡ്‌പൂരിന്റെ ്‌അനികേഷ്‌ യാദവ്‌ കേരള ബ്ലാസ്റ്റേഴ്‌സ്‌ ഗോള്‍ പോസ്‌റ്റിനെ വിറപ്പിച്ചു. യാദവിന്റെ കുറ്റനടി ബ്ലാസ്റ്റേഴ്‌സ്‌ ഗോളിയെയും മറികടന്നു വന്ന വെടിയുണ്ട പോലുള്ള ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിത്തെരിച്ചു. ബ്ലാസ്‌റ്റേഴ്‌സ്‌ ഉടനടി തിരിച്ചുവരവ്‌ നടത്തി.
12- ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കിട്ടിയ അവസരം തുലച്ചു. മുന്നു ജാംഷെഡ്‌പൂര്‍ കളിക്കാര്‍ക്കിടയിലൂടെ ഗാരി ഹൂപ്പര്‍ വെള്ളിത്തളികയില്‍ എന്ന പേലെ നല്‍കിയ ത്രൂ പാസ്‌ ജോര്‍ഡന്‍ മറെ പുറത്തേക്ക്‌ അടിച്ചു കളഞ്ഞു. 23-ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇതിനു പ്രായശ്ചിത്തം ചെയ്‌തു. ഫക്കുണ്ടോ പെരേര എടുത്ത ഫ്രീ കിക്ക്‌ ബോക്‌സിനകത്തേക്ക്‌ പറന്നു. ജാംഷെഡ്‌പൂര്‍ ഗോളി രഹ്‌ നേഷിന്റെ കൈകള്‍ എത്തുന്നതിനു മുന്‍പ്‌ തന്നെ കോസ്‌റ്റ നമുനേസു ഹെഡ്ഡറിലൂടെ വലയിലേക്ക്‌ എത്തിച്ചു. ഒപ്പം കോസ്‌റ്റയും വലയില്‍. (1-0) അടുത്ത മിനിറ്റില്‍ ജാംഷെഡ്‌പൂരിന്റെ വാല്‍സ്‌്‌കിസിന്റെ ഹെഡ്ഡര്‌ ഉശിരന്‍ സേവിലൂടെ അല്‍ബിനോ രക്ഷപ്പെടുത്തി. എന്നാല്‍ സന്തോഷം ഏറെ നീണ്ടു നിന്നില്ല. ബോക്‌സിനു മുന്നില്‍ വെച്ചു അലക്‌സാണ്ടര്‍ ലിമയ്‌ക്കെതിരെ ലാല്‍റുവതാര നടത്തിയ അനാവാശ്യ ടാക്ലിങ്‌ ഫ്രീ കിക്കിനു വഴിയൊരുക്കി. കിക്കെടുത്ത വാല്‍സ്‌കിസ്‌ ബ്ലാസ്‌്‌റ്റേഴ്‌സ്‌ കളിക്കാരുടെ മുകളിലൂടെ പന്ത്‌ കൃത്യമായി വളച്ചു മഴവില്‍ പോലെ ഗോള്‍ വലയിലെത്തിച്ചു (1-1).
ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ്‌ നിരവധി അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും ജോര്‍ഡന്‍ മറെയെ സ്‌റ്റീഫന്‍ എസ്സെ മതില്‍ കെട്ടിയപോലെ തട്‌ഞ്ഞു നിര്‍ത്തി. രണ്ടാം പകുതിയില്‍ ലിമയുടെ ക്രോസില്‍ ജാക്കി ചാന്ദിന്റെ ഷോട്ട്‌ ഭാഗ്യത്തിനു ക്രോസ്‌ ബാറിലും രണ്ടാം പോസ്‌റ്റിലും തട്ടി പുരത്തേക്കു നീങ്ങി. എന്നാല്‍ ഈ ഭാഗ്യം നീണ്ടു നിന്നല്ല. ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോളിനു വഴിയൊരുക്കിയ ഫൗള്‍ നടത്തിയ ലാല്‍റുവ താര വീണ്ടും വില്ലനായി. ഇത്തവണ ജാക്കി ചാന്ദിനെ ഫൗള്‍ ചെയ്‌തതോടെ രണ്ടാം മഞ്ഞക്കാരഡിനും ചുവപ്പ്‌ കാര്‌ഡും ലാല്‍റുവതാരയ്‌ക്കു വാങ്ങേണ്ടി വന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിനു 67-ാം മിനിറ്റിനു ശേഷം പത്തുപേരുമായി കളിക്കേണ്ട നിലയിലായി. പിന്നാലെ ഗാരി ഹൂപ്പറിനെ പിന്‍വലിച്ചതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സമനിലയ്‌ക്കു വേണ്ടി പൊരുതുകയാണോ എന്നു സംശയിച്ച നിലയിലാണ്‌ അത്ഭുതം വിരുന്നിനെത്തിയത്‌.
പത്തുപേരുമായി കളിക്കേണ്ടി വന്ന ്‌ബ്ലാസ്റ്റേഴ്‌സ്‌ അവിശ്വസനീയമായി ഗോള്‍ നേടി വീണ്ടും മുന്നിലെത്തി. 79-ാം മിനിറ്റല്‍ ഫക്കുണ്ടോ പെരേരയുടെ ആദ്യ ശ്രമം ജാംഷെഡ്‌പൂര്‍ ഗോളി രഹ്‌നേഷ്‌ തടുത്തു.റീബൗണ്ടില്‍ ഓടിയെത്തിയ ഓസ്‌ട്രേലിയന്‍ താരം ജോര്‍ഡന്‍ മറെ വലയിലാക്കി (2-1)
വീണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സ്‌ അവിശ്വസനീയമായി മൂന്നാം ഗോള്‍ നേടി. ഇത്തവണയും ജാംഷെഡ്‌പൂരിന്റെ മലയാളി ഗോളി രഹ്‌ നേഷിന്റെ പിഴവിലാണ്‌ ഗോള്‍. ആദ്യ ശ്രമം വീണ്ടും ഫക്കുണ്ടോ പെരേരയില്‍ നിന്നും വന്നു. രഹ്‌നേഷിന്റെ കയ്യില്‍ നിന്നും വഴുതിയ പന്ത്‌ ജോര്‍ഡന്‍ പെരേര വലയിലേക്കു തട്ടിയിട്ടു(3-1) .
ഉടനടി നെരിയൂസ്‌ വാല്‍സ്‌കിസ്‌ തിരിച്ചടിച്ചു. ബോക്‌സിനകത്തേക്കു ലോബിലൂടെ എത്തിയ പന്ത്‌ വാല്‍സ്‌കിസ്‌ ഹെഡ്ഡറിലൂടെ വലകുലുക്കി (3-2) . അവസാന മിനിറ്റുകളിലേക്ക്‌ അടുത്തതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പകുതിയാലായി കളി. എന്നാല്‍ ജാഷെഡ്‌പൂരിന്റെ സമനില ശ്രമ്‌ങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രത്യാക്രമണങ്ങള്‍ വന്നതോടെ നിലച്ചു. ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സിനു വിജയത്തിലെത്തിയ സ്വപ്‌ന മൂഹൂര്‍ത്തം കൈവന്നു.
ഈ ജയം കേരള ബ്ലാസ്‌റ്റേഴ്‌സിനു പത്താം സ്‌്‌ഥാനത്തു നിന്നൊരു മോചനം നേടിക്കൊടുത്തില്ല. ഇനി വെള്ളിയാഴ്‌ച ഈസ്‌റ്റ്‌ ബംഗാളിനെയാണ്‌ നേരിടേണ്ടത്‌., സൂപ്പര്‍ സണ്‍ഡേയില്‍ ആദ്യം നടന്ന ചെന്നൈയിന്‍ - ഒഡീഷ മത്സരം ഗോള്‍ രഹിതസമനിലയില്‍ കലാശിച്ചു.
ഇന്ന്‌ പോയിന്റ്‌ ടേബിളില്‍ ഒന്നാം സ്‌്‌ഥാനക്കാരായ മുംബൈ സിറ്റി എഫ്‌.സിയും രണ്ടാം സ്ഥാനക്കാരായ എ.ടി.കെ മോഹിന്‍ ബഗാനുമായിട്ടാണ്‌ മത്സരം




No comments:

Post a Comment