Kerala and Chennaiyin share spoils in Southern derby
Goa, February 21: Kerala Blasters spoiled Chennaiyin FC’s desires of finishing the season on a high after holding them to a thrilling 1-1 draw in the Hero Indian Super League at GMC Stadium, Bambolim, on Sunday.
Fatkhulo Fatkhulloev gave Chennaiyin a lead in the 10th minute which was cancelled out by Gary Hooper’s 29th-minute goal from the spot. Csaba Laszlo’s side finished the season with 20 points from 20 games.
Chennaiyin got off to an electrifying start and created numerous chances in the opening minutes of the match. Anirudh Thapa fired a shot in the first minute forcing Kerala keeper Albino Gomes into an early save.
After nearly creating half-a dozen chances, the Marina Machans were successful in breaking the deadlock. Bakary Kone’s header fell to Edwin Vanspaul, who played it over the left flank to find Fatkhulloev. The forward cut inside before unleashing a powerful strike that beat Gomes.
Chennaiyin almost scored their second but Enes Sipovic saw his header hit the crossbar.
Kerala gained momentum in the second quarter and during this period, they pressed their opponents high, putting them pressure.
After sustaining a good spell in Chennaiyin territory, Kerala earned a penalty when Deepak Tangri was the culprit of handling the ball in the area. Hooper ensured he converted the spot-kick to get his team of level terms.
Hooper nearly put his team ahead before the break. Lalruatthara diverted Jeakson Singh's lobbed pass into the path of Hooper at the edge of the box. However, his chip shot sailed over the crossbar.
The second half saw more balanced play as both teams had identical possession and passes. They matched each other with a much relaxed game plan. Though there were chances being created, it was Vishal Kaith coming with a crucial save to keep the scoreline level.
Hooper’s cross at the farpost found Jordan Murray whose header was parried away by Kaith.
Chennaiyin were reduced to 10 men after Sipovic got his marching orders.
Prasanth Karuthadathkuni swiveled away from Sipovic. The defender unwittingly stamped Prasanth's foot and the referee deemed that to be bad enough for a second yellow.
Having numerical advantage, Kerala kept searching for the match-winner. Jessel Carneiro struck a goal-bound shot from a distance, but Kaith’s brilliance denied the ball from entering the goal.
Chennaiyin defended well in the final few minutes of the game to end their season with a draw.
ഇടക്കാല കോച്ചും ആശ്വസിപ്പിച്ചില്ല
കേരള ബ്ലാസ്റ്റേഴ്‌സിനു സമനില
ബാംബോലിം : ഇടക്കാല കോച്ച് ഇഷ്‌ഫാഖ് അഹമ്മദിനും കേരള ബ്ലാസ്റ്റേഴ്‌സിനു ഇടക്കാല ആശ്വാസം സമ്മാനിക്കാനായില്ല വിജയം കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ദുരെ, ദൂരെ.
പരമ്പരാഗത എതിരാളികളായ ചെന്നൈയിനുമായി ബ്ലാസ്റ്റേഴ്‌സ് ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു. . ആദ്യ പാദത്തിലും ഇരുടീമുകളും ഗോളൊന്നും അടിച്ചു പരുക്കേല്‍പ്പിക്കാതെ സൗഹൃദം നിലനിര്‍ത്തിയിരുന്നു.
ഈ സീസണിലെ കോച്ച് കിബു വിക്കൂഞ്ഞ വഴി പിരിഞ്ഞതിനു ശേഷം ബ്ലാസ്‌റ്റേവ്‌സിന്റെ ആദ്യ മത്സരംകൂടിയായിരുന്നു ഇത്.
പുറത്തായിക്കഴിഞ്ഞ രണ്ടു ടീമുകള്‍ക്കും ഈ മത്സരഫലം കൊണ്ടു ഗുണവും ദോഷവും ഇല്ല.. 20 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ചെന്നൈയിനും, ഇനി ഒരു മത്സരം ബാക്കിയുണ്ടെങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സും പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു.. മുന്‍ ചമ്പ്യന്മാരയ ചെന്നൈയിനോടൊപ്പം മറ്റൊരു മുന്‍ ചാമ്പ്യന്മാരായ ബെംഗ്‌ളുരുവും സൂപ്പര്‍ സണ്‍ഡേ മത്സരം കഴിഞ്ഞതോടെ പുറത്തായി.
സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബെംഗ്‌ളുരുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍്‌പ്പിച്ച് എഫ്.സി ഗോവ 30 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. മൂന്നു ഗോളുകളും ആദ്യ പകുതിയിലാണ്. ഗോവയ്‌ക്കു വേണ്ടി ഇഗോര്‍ അന്‍ഗുലോയും (20) . റെഡിം താങും ((23), ബെംഗ്‌ളുരുവിന്റെ ഏക ഗോള്‍ സുരേഷ് വാങ്‌ചവും (33) നെറ്റിലെത്തിച്ചു. ഈ തോല്‍വിയോടെ സുനില്‍ ഛെത്രിയുടെ ബെംഗ്‌ളുരുവും ഇനി ഒരു മത്സരം ബാക്കിയുണ്ടെങ്കിലും പ്ലേ ഓഫ് കാണാതെ പുറത്തായി.
രണ്ടാം മത്സരത്തില്‍ അലകടല്‍ പോലെ ആഞ്ഞടിക്കുന്ന ചെന്നൈയിന്റെ മുന്നില്‍ പതറിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ 10-ാം മിനിറ്റില്‍ ചെന്നൈയിന്‍ ത്രോ ഇന്നില്‍ നിന്നും ഗോള്‍ നേടി. എഡ്വിന്‍ വാന്‍സ്‌പോള്‍ നല്‍കിയ പാസില്‍ ഫാത്‌കുലോ ഫാത്‌കുലോവ് ബ്ലാസ്‌റ്റേഴ്‌സ് ഗോളി അല്‍ബിനോ ഗോമസിന്റെ കൈകള്‍ക്കും കാലുകള്‍്‌ക്കും ഇടയിലൂടെ പന്ത് വലയിലാക്കി (0-1) തജിക്കിസ്ഥാന്‍ താരം ഫത്‌കുലോയുടെ ഐ.എസ്.എല്ലിലെ ആദ്യ ഗോള്‍ ആണിത്.
29-ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പെനാല്‍ട്ടിയിലൂടെ ഗോള്‍ മടക്കി. പ്രശാന്തിന്റെ ബോക്‌സിനകത്തേക്കു നല്‍കിയ ഓവര്‍ ഹെഡ് പാസ് സ്വന്തമാക്കാന്‍ ചെന്നൈയിന്റൈ ദീപക് ടാങ്കിരിയും ബ്ലാസ്റ്റേഴ്‌സിന്റെ ജോര്‍ഡന്‍ മറെയും വായുവിലുയര്‌ന്നു. ദീപക് ടാങ്കിരിയുടെ വലംകൈയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നു റഫ്‌റി പെനാല്‍ട്ടി അനുവദിച്ചു. കിക്കെടുത്ത ഗാരി ഹൂപ്പര്‍ ചെന്നൈയിന്‍ ഗോളി വിശാല്‍ കെയ്‌തിനെ കബളിപ്പിച്ചു അനായാസം നെറ്റിലേക്കു പ്ലേസ് ചെയ്‌തു. (1-1).
രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ നിറം മങ്ങിയ നിലയിലായി. കേരള ബ്ലാസ്റ്റേഴ്‌സിനു കിട്ടിയ അവസരങ്ങള്‍ ചെന്നൈയിന്‍ ഗോളി വിശാല്‍ കെയ്‌ത് മനോഹരമായ സേവുകളിലൂടെ തടഞ്ഞു
രണ്ടാം പകുതിയുടെ അവസാനഘട്ടത്തില്‍ ബോസ്‌നിയന്‍ താരം സിപ്പോവിച്ച് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തായി. ഇതോടെ 80 -ാം മിനിറ്റില്‍ ചെന്നൈയിന്‍ പത്തുപേരായി ചുരുങ്ങി. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനു വിജയ പ്രതീക്ഷ ഉയര്‍ന്നു. . എന്നാല്‍ ഈ അനുകൂല സാഹചര്യം മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞില്ല.
കേരള ബ്ലാസ്റ്റേഴ്‌സ് വ്യാഴാഴ്‌ച അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്‌റ്റിനെ നേരിടും. നോര്‍ത്ത് ഈസ്‌റ്റിനു ഇത് ജീവന്മരണ പോരാട്ടമാകും. 20 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ചെന്നൈയിന്‍ 11-ാമത്തെ സമനിലയുമായാണ് എട്ടാം സ്ഥാനവുമായി പുറത്തായത്.എട്ടാം സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് 1ആകട്ടെ 0-ാം സ്ഥാനത്ത് തന്നെ തുടര്‍ന്നു. ഇതിനകം 34 ഗോളുകള്‍ വഴങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ ഏറ്റവും അധികം ഗോള്‍ വഴങ്ങിക്കഴിഞ്ഞു.
No comments:
Post a Comment