Sunday, 17 January 2021

M53 Report: Odisha, Chennaiyin trade misses, play out goalless draw

 


ലിസറ്റണ്‍ കൊളാസോയുടെ ഇരട്ട ഗോളില്‍
ഹൈദരാബാദ്‌ മൂന്നാം സ്ഥാനത്ത്‌ 
മര്‍ഗാവ്‌ : പകരക്കാരനായി വന്ന ലിസറ്റണ്‍ കൊളാസോ സൂപ്പര്‍ സബ്‌ പട്ടം നെഞ്ചില്‍ അണിഞ്ഞു ഹൈദരാബാദ്‌ എഫ്‌.സിയക്ക്‌ വിജയം ഒരുക്കി. ഗോളുകള്‍ക്ക്‌ പഞ്ഞമില്ലാതിരുന്ന ആവേശപോരാട്ടത്തില്‍ നോര്‌ത്ത്‌ ഈസ്‌റ്റിനെ രണ്ടിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി ഹൈദരാബാദ്‌ എഫ്‌്‌.സി (10 കളികളില്‍ നാല്‌ ജയം, മൂ്‌ന്നു സമനില, മൂന്നു തോല്‍വി ) 15 പോയിന്റുമായി ആദ്യ മൂന്നാം സ്ഥാനത്തേക്ക്‌ ഉയര്‍ന്നു. 
ഇടവേളയില്‍ 2-2-നു ഒപ്പം നിന്ന മത്സരത്തില്‍ അവസാന അഞ്ച്‌്‌ മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോ നേടിയ ഇരട്ട ഗോളുകളാണ്‌ മത്സരത്തിന്റെ ഗതി ഹൈദരാബാദിനു അനുകൂലമാക്കിയത്‌. ഒരു ഘട്ടത്തില്‍ 2-0 നു മുന്നില്‍ നിന്ന ഹൈദരാബാദിനെ ഞെട്ടിച്ചുകൊണ്ട്‌ ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ്‌ തന്നെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ 2-2നു ഒപ്പമെത്തിയിരുന്നു. എന്നാല്‍ 64-ാം മിനിറ്റില്‍ മുഹമ്മദ്‌ യാസിറിനു പകരക്കാരനായി വന്ന ലിസറ്റണ്‍ കൊളാസോ ഹൈദരാബാദിനെ വിജയ തീരത്ത്‌ എത്തിച്ചു. 
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഹൈദരാബാദ്‌ ഗോള്‍ കണ്ടെത്തി. ജോയല്‍ ചിയാനിസെയുടെ പാസില്‍ നിന്നും അരിഡാനെ സന്റാനയുടെ ബൂട്ടില്‍ നിന്നാണ്‌ ഹൈദരാബാദ്‌ സ്‌കോര്‍ ബോര്‍ഡ്‌ തുറന്നു. ചിയാനിസെയുടെ ഒറ്റയ്‌ക്കുള്ള മുന്നേറ്റത്തിനു ഒടുവില്‍ തളികയില്‍ എന്നപേലെ വെച്ചു നല്‍കിയ പന്ത്‌ സന്റാനെ അനായാസം ഗോളാക്കി (1-0). ഈ സീസണില്‍ സ്‌പാനീഷ്‌ താരം അരിഡാനെ സന്റാനയുടെ അക്കൗണ്ടില്‍ ഗോളുകളുടെ എണ്ണം ഇതോടെ അഞ്ചായി.
അശുതോഷ്‌ മിശ്രയുടെ അടക്കം നോര്‍ത്ത്‌ഈസ്‌റ്റന്റെ പ്രതിരോധനിരയുടെ പിഴവ്‌ മുതലെടുത്താണ്‌ ഹൈദരാബാദിന്റെ 36-ാം മിനിറ്റിലെ രണ്ടാം ഗോള്‍. ആകാശ്‌ മിശ്രയുടെ അളന്നുകുറിച്ച ത്രൂബോളില്‍ നിന്നും ഒറ്റയ്‌ക്ക്‌ കുതിച്ച ഓസ്‌ട്രേലിയന്‍ മുന്‍നിരതാരം ജോയല്‍ ജോസഫ്‌ ചിയാനിസെ പന്ത്‌ വലയിലാക്കി (2-0). 
ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ്‌ തന്നെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ പെനാല്‍ട്ടിയിലൂടെ ഗോള്‍ മടക്കാന്‍ തുടങ്ങി. അശുതോഷ്‌ മിശ്രയെ ബോക്‌സിനകത്ത്‌ കടന്ന അശുതോഷ്‌ മിശ്രയെ ഹാളിചരണ്‍ നാര്‍സരി ജേഴ്‌സിയില്‍ പിടിച്ചു വലിച്ചത്‌ മഞ്ഞക്കാര്‍ഡിനും പെനാല്‍്‌ട്ടിക്കും വഴിയൊരുക്കി. കിക്കെടുത്ത. ഉറുഗ്വന്‍ മിഡ്‌ ഫീല്‍ഡര്‍ ഫെഡറിക്കോ ഗാലിഗോ വലയിലാക്കി (2-1). ഈ ഗോളിന്റെ ആരവം മാറുന്നതിനു മുന്‍പ്‌ തന്നെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ രണ്ടാം ഗോളും നേടി. ഇത്തവണ കോര്‍ണറിനെ തുടര്‍ന്നു ഷോട്ട്‌ പാസില്‍ നിന്നും അശുതോഷിന്റെ ഹെഡ്ഡര്‍ പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. റീബൗണ്ടില്‍ ഹൈദരാബാദിന്റെ ബോക്‌സിനകത്ത്‌ നടന്ന കൂട്ടപ്പോരിച്ചിലിനിടെ ഗോളടിക്കാന്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ താരങ്ങള്‍ തമ്മിലായിരുന്നു മത്സരം ലൂയിസ്‌ മഷാഡോ, ഇദ്രിസ സില്ല എന്നിവര്‍ക്കിടയിലൂടെ കടന്നുവന്ന ബെല്‍ജിയന്‍ പ്രതിരോധനിരക്കാരന്‍ ബെഞ്ചമിന്‍ ലാംബോട്ട്‌ പന്ത്‌ വലയിലേക്ക്‌ കോരിയിട്ടു. ഒരു മിനിറ്റിനിടെ രണ്ട്‌ ഗോള്‍ തുടരെ നേടി നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഇതോടെ ഇടവേളയില്‍ 2-2നു സമനില കൈവരിച്ചു. 
ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ്‌ തന്നെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ സമനില നേടിയതോടെ രണ്ടാം പകുതി ആവേശകരമായി. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോള്‍ വന്നെത്താന്‍ 84-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു. പകരക്കാരനായി വന്ന ലിസ്റ്റണ്‍ കൊളാസയുടെ ബൂട്ടില്‍ നിന്നും ഹൈദരാബാദ്‌ മുന്നില്‍ക്കയറി. ബോക്‌സിനു മുന്നില്‍ ആശിഷ്‌ റായിയില്‍ നിന്നും ലഭിച്ച പന്ത്‌ നോര്‌ത്ത്‌ ഈസ്‌റ്റിന്റെ കമാറ,ഗുര്‍പീന്ദര്‍ എന്നിവരുടെ ഇടയില്‍ നിന്നും ഇടങ്കാലന്‍ കര്‍വിങ്‌്‌ ഷോട്ടിലൂടെ കൊളാസോ വലയിലെത്തിച്ചു (3-2). കൊളാസോ കളിയുടെ അവസാന മിനിറ്റുകള്‍ തന്റേതാക്കി. നിശ്ചിത സമയം പിന്നിടുമ്പോള്‍ ലിസറ്റണ്‍ കൊളാസോ അപ്രതീക്ഷിതമായി രണ്ടാം ഗോള്‍ നേടി. നോര്‍ത്ത്‌ ഈസ്‌റ്റ്‌ കളിക്കാര്‍ ഓഫ്‌ സൈഡ്‌ കൊടി ഉയരുമെന്നു കരുതിയ നിലയില്‍ അരിഡാനയില്‍ നിന്നും ലഭിച്ച പന്തുമായി കുതിച്ച കൊളാസോ ഒപ്പം ഓടിയ കമാറയ്‌ക്കു പിടികൊടുക്കാതെ വലയിലാക്കി (4-2).. ഹൈദരാബാദിന്റെ കളിയിലുടനീളം മികച്ചു നിന്ന ജോയല്‍ ജോസഫ്‌ ചിയാനിസെയാണ്‌ കളിയിലെ താരം. 




Odisha, Chennaiyin trade misses, play out goalless draw


Goa, January 10: In what was a cagey affair with both teams missing accuracy, Odisha FC and Chennaiyin FC played out a goalless draw at the GMC Stadium here on Sunday.

The game, which essentially served as the first leg of a double-header as both teams will meet again on Wednesday, saw both teams failing to convert clear-cut chances. That Odisha had only three shots on target while Chennaiyin managed just two (of the twelve shots they took) exemplified how much both sides cancelled out each other. Chennaiyin, the better side in terms of possession, though had a couple of chances to get a winner but their forwards were unable to net them.

It was Chennaiyin who dominated the opening exchanges, creating multiple chances in the opening quarter. They had their first big chance during the second minute, but Rahim Ali failed to put his team up ahead. A long ball found him through on goal with only Odisha keeper Arshdeep Singh to beat. But his final touch was too heavy and allowed Arshdeep to come out and smother the ball.

In the 14th minute, Lallianzuala Chhangte received the ball from Anirudh Thapa and drilled in a low shot, but it only struck the side netting.

The first half got increasingly aggressive with both teams committing a number of fouls. Chennaiyin earned two yellow cards for their efforts, Enes Sipovic and Jerry Lalrinzuala going into the referee book.

Odisha thought they had the lead as the half drew to a close. Diego Mauricio headed in a cross from Cole Alexander, only for the linesman to signal for offside. Then, with what was one of the last kicks of the half, Jakub Sylvestr had a great chance to find the opening goal. Reagan Singh found him in the box and Sylvestr was able to direct it towards the post, only for Arshdeep to pull off another vital save. The Odisha keeper was in top form throughout the first half and was a major reason why both teams went in goalless at the break.

The second half started with Chhangte getting in behind the Odisha defence yet again and finding the side netting for the second time. In the 71st minute, Ali wasted another great chance. A mistake by Steven Taylor left the youngster with only Arshdeep to beat again. This time he managed to do that but struck his shot against the post.

The last ten minutes of the game was mostly played out in Odisha's half as Chennaiyin pushed for a winner. However, the Odisha defence stood firm and the match finished goalless.   

 

No comments:

Post a Comment