Sunday, 24 January 2021

M66: Yet another last-gasp win for ATK Mohun Bagan as Williams breaks Chennaiyin hearts

 ഇഞ്ചുറി സമയത്തെ ഗോളില്‍ എ.ടികെ

ചെന്നൈയിനെ പരാജയപ്പെടുത്തി




ഫത്തോര്‍ഡ :
കഴിഞ്ഞ സീസണിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകള്‍ തമ്മിലുള്ള പോരില്‍ , നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാന്‍ ഏക ഗോളിന്‌ റണ്ണേഴ്‌സ്‌ അപ്പായ ചെന്നൈയിന്‍ എഫ്‌.സിയെ പരാജയപ്പെടുത്തി.
ആദ്യ പാദത്തില്‍ ഇരുടീമുകളും ഗോള്‍ രഹിത സമനില പങ്കിട്ടാണ്‌ പിരിഞ്ഞത്‌. രണ്ടാം പാദവും സമനിലയില്‍ എത്താനുള്ള സാധ്യതയായിരുന്നു കളിയില്‍ നിശ്ചിത 90 മിനിറ്റു വരെയും തെളി്‌ഞ്ഞു നിന്നത്‌.
മത്സരം വിരസമായ ഗോള്‍ രഹിതസമനില ലക്ഷ്യമാക്കി നീങ്ങുമെന്ന നിലയില്‍ കളിയുടെ ജാതകം മാറ്റിയെഴിയത്‌ പകരക്കാരനായി വന്ന ഓസട്രേലിയന്‍ താരം ഡേവിഡ്‌ വില്യംസും. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിലായിരുന്നു എ.ടികെ വില്യംസിന്റെ ഹെഡ്ഡറിലൂടെ വിജയത്തിലെത്തിയത്‌. രണ്ടാം പകുതിയുടെ 67-ാം മിനിറ്റില്‍ കാള്‍ മക്‌്‌ഹ്യൂഗിനു പകരക്കാരനായിട്ടു വന്ന വില്യംസ്‌ പൊന്നും വിലയുള്ള ഗോള്‍ നേട്ടത്തോടെ സൂപ്പര്‍ സബ്ബായി മാറി. . എന്നാല്‍ വില്യംസിന്റെ വിജയ ഗോളിനു പിന്നാലെ കളി തീരാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ തിരിയുടെ ഗോള്‍ ലൈന്‍ സേവും കൂടി ചേര്‍ന്നാണ്‌ എ.ടി.കെയ്‌ക്ക്‌ വിലയേറിയ മൂന്നു പോയിന്റ്‌ നേടിക്കൊടുത്തതെന്ന്‌ അടിവരയിട്ടു പറയേണ്ടി വരും.
ഈ ജയത്തോടെ പോയിന്റ്‌ ടേബിളില്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന എ.ടി.കെയും (24 പോയിന്റ്‌) ഒന്നാം സ്‌്‌ഥാനക്കാരായ മുംബൈ സിറ്റിയും (26 പോയിന്റ്‌) തമ്മിലുള്ള വ്യത്യാസം വെറും രണ്ട്‌ പോയിന്റായി ചുരുങ്ങി.

18-ാം മിനിറ്റില്‍ എ.ടി.കെയ്‌ക്കായണ്‌ ആദ്യം ഗോള്‍ അവസരം സൃഷ്ടിച്ചത്‌. മന്‍വീര്‍ സിംഗിന്റെ മിന്നല്‍ വേഗത്തിലുള്ള കുതിപ്പും പാരലല്‍ ക്രോസും കണക്ട്‌ ചെയ്യാന്‍ റോയ്‌ കൃഷ്‌ണയ്‌ക്കു കഴിഞ്ഞില്ല. ഫോം ഇല്ലായ്‌മ റോയ്‌ കൃഷ്‌ണയെ വല്ലാതെ അലട്ടുന്നതിനു ഒരു തെളിവായിരുന്നു ഇത്‌.
മറുവശത്ത്‌ ചെന്നൈയിനും ആദ്യ പകുതിയില്‍ ഓണ്‍ ടാര്‍ജറ്റില്‍ എത്തിച്ച ഏഴ്‌ ഷോട്ടുകളില്‍ നിന്നും ഗോള്‍ നേടാനായില്ല. എ.ടി.കെയ്‌ക്ക്‌ ഒന്നാം പകുതിയില്‍ ഒരു ഷോട്ടുമാത്രമെ ഓണ്‍ ടാര്‍ജ്‌റ്റില്‍ എത്തിക്കാന്‍ കഴിഞ്ഞുള്ളു. ചെന്നൈയിനു ആദ്യപകുതിയില്‍ ഏഴ്‌ കോര്‌ണറുകളും എ.ടി.കെയ്‌ക്ക്‌ മുന്നും ലഭിച്ചു. പക്ഷേ രണ്ടു കൂട്ടരും സെറ്റ്‌ പീസ്‌ ഗോളാക്കി മാറ്റുന്നതില്‍ ആദ്യപകുതിയില്‍
പരാജയമായി.
രണ്ടാം പകുതി ചെന്നൈയിന്റെ ആക്രമണത്തോടെ തുടങ്ങി. ആദ്യ മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെ, ഇസ്‌മയേല്‍ കോണ്‍കാല്‍വസ്‌ എന്നിരുടെ നീക്കം എ.ടി.കെ സന്ദേശ്‌ ജിംഗന്‌, തിരി എന്നിവരുടെ ചെറുത്ത്‌ നില്‍പ്പില്‍ അവസാനിച്ചു. എനെസ്‌ സിപ്പോവിച്ച്‌, എലി സാബിയ , റീഗന്‍ സിംഗ്‌ എന്നിവരുടെ കരുത്തിലായിരുന്നു ചെന്നൈയിന്‍ പ്രതിരോധകോട്ട കെട്ടിയത്‌. റോയ്‌ കൃഷ്‌ണയെയും ഗോള്‍ മുഖത്ത്‌ എത്താന്‍ ചെന്നൈയിന്‍ അനുവദിച്ചില്ല
രണ്ടാം പകുതിയുടെ ഡ്രിങ്ക്‌സ്‌ ബ്രേക്കിനു തൊട്ടുമുന്‍പ്‌ കിട്ടിയ ഫ്രീ കിക്ക്‌ ഗോളായി പരിണമിക്കേണ്ടതായിരുന്നു. ഹാവിയര്‍ ഫെര്‍ണാണ്ടസിന്റെ വലത്തെ മൂലയിലേക്കു വളഞ്ഞു വന്ന പന്ത്‌ ചെന്നൈയിന്‍ ഗോളി വിശാല്‍ കെയ്‌ത്‌ സൂപ്പര്‍ സേവിലൂടെ തടുത്തു.
വിരസമായ മത്സരം ഗോള്‍ രഹിത സമനിലയിലേക്കു നീങ്ങുമെന്നു കരുതിയ നിലയിലാണ്‌ കളിയുടെ ജാതകം മാറ്റിയെഴുതിയ സെറ്റ്‌ പീസ്‌ വരുന്നത്‌. സെറ്റ്‌ പീസില്‍ മാറ്റിയെഴുതി. ജയേഷ്‌ റാണയുടെ പക്കല്‍ നിന്നും പന്ത്‌ കോര്‍ണര്‍ വഴങ്ങി തട്ടിയകറ്റിയ സിപ്പോവിച്ചിനു വലിയ വില കൊടുക്കേണ്ടി വന്നു. കോര്‍ണര്‍ എടുത്ത ഹാവിയര്‍ ഹെര്‍ണാണ്ടസ്‌ ഗോള്‍ മുഖത്ത്‌ കാത്തു നിന്ന ഡേവിഡ്‌ വില്യംസനു പാകമായി ഉയര്‌ത്തി നല്‍കി. ചാടി ഉയര്‍ന്ന വില്യംസ്‌ തലകൊണ്ടു ചെത്തി പന്ത്‌ വലയിലേക്കു തിരിച്ചുവിട്ടു. (1-0).
എന്നാല്‍ ഈ വിജഗോള്‍ നിലനിര്‍ത്താനായത്‌ തിരിയുടെ ഗോള്‍ ലൈന്‍ സേവിലൂടെ മാത്രം , കളി തീരാന്‍ ഇഞ്ചുറി ടൈമില്‍ രണ്ടു മിനിറ്റ്‌ മാത്രം അവശേഷിക്കേ സിപ്പോവിച്ചിന്റെ ഹെഡ്ഡര്‍ വലയിലേക്കു നീങ്ങി. ഈ ഘട്ടത്തില്‍ എ.ടി.കെ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ പോസ്‌റ്റിനു പുറത്തായിരുന്നു. മിന്നല്‍ വേഗത്തില്‍ ഓടിയെത്തിയ തിരി ഇടംകാല്‍ കൊണ്ടു പന്ത്‌ മറിച്ച്‌ വെളിയിലേക്കു അടിച്ചകറ്റി രക്ഷകനായി. സമനിലയിലേക്കു നീങ്ങുമായിരുന്ന മത്സരം അതോടെ നേരിയ വ്യത്യാസത്തില്‍ എ.ടി.കെയുടെ പക്കലെത്തി.
എന്നാല്‍ കളിയിലെ ഹീറോ പുരസ്‌കാരം ഗോള്‍ നേടിയ ഡേവിഡ്‌ വില്യംസിനു സമ്മാനിച്ചു 

Yet another last-gasp win for ATK Mohun Bagan as Williams breaks Chennaiyin hearts

Goa, January 21: ATK Mohun Bagan had to wait until the 90th minute to score past a stubborn Chennaiyin FC defence as the Mariners registered a hard-fought and crucial 1-0 win in the Hero Indian Super League at the Fatorda Stadium, on Thursday.

Second-half substitute David Williams headed in a dramatic match-winner to help ATKMB move to 24 points, just two points behind leaders Mumbai City FC.

Both sides made a couple of changes coming into the game. Chennaiyin’s Deepak Tangri and Thoi Singh started in place of Anirudh Thapa and Edwin Vanspaul while Javier Hernandez and Manvir Singh were preferred over David Williams and Prabir Das by Habas.

The first half was evenly contested as both defences were at their best. Though there were few chances created, ATKMB was marginally the better team. Habas' team sounded early warnings. After getting the ball in his own territory, Tiri ran forward and tried his luck from a distance, forcing Chennaiyin keeper Vishal Kaith to pull off a save.

Soon Chennaiyin had a chance. Esmael Goncalves dispossessed Carl McHugh and sent Rahim Ali through, but the youngster's early shot went past the post.

Kaith continued with his rich form and was called into action late in the first quarter. Tiri played an aerial ball to the edge of the box. Edu Garcia headed it inside the box to Hernandez, who hit a first-time volley. But Kaith’s reflexes kept the ball from entering the net.

ATKMB enjoyed more possession, but play was mostly restricted to the midfield. Neither side was able to find the cutting edge in the box in the first session as they walked out goalless at the break.

While it was Sandesh Jhingan and Tiri for ATKMB, the defensive duo of Enes Sipovic and Tangri was brilliant for Chennaiyin at the back.

With 15 minutes left on the clock, Kaith produced a top-class save to deny Hernandez from taking the lead through a freekick. Lallianzuala Chhangte’s 85th-minute corner nearly put Chennaiyin ahead. But Arindam Bhattacharja made a crucial save before the Chennaiyin players could get to the ball.

The match looked to be heading to a draw, but with minutes left, ATKMB took the lead from a set-piece. Hernandez crossed in a perfect inswinging corner and Williams headed in to spark dramatic celebrations in the ATKMB camp.

Chennaiyin nearly scored the equaliser soon after when Eli Sabia dinked in a long ball inside the box for Sipovic, who managed to beat Arindam with his goal-bound header. However, Tiri acrobatically cleared the ball before it entered the goal.

No comments:

Post a Comment