എതിരാളികളെ ബഹുദൂരം പിന്നിലാക്കി
മുംബൈ ഒന്നാം സ്ഥാനം
അരക്കിട്ടുറപ്പിക്കുന്നു
മര്‍ഗാവ് : ഐ.എസ്.എല്‍ ഏഴാം സീസണില്‍ ഒന്നാം
സ്ഥാനം ഉറപ്പിക്കാനുള്ള മുംബൈ സിറ്റി എഫ്.സിയുടെ വിജയക്കുതിപ്പ് അവസാന
ലാപ്പിലേക്ക്.
ലീഡ് ഉയര്‍ത്തുക എന്ന ലക്ഷ്യം മാത്രമായി ഇറങ്ങിയ മുംബൈ സിറ്റി
27-ാം മിനിറ്റില്‍ സെനഗളീസ് സെന്റര്‍ ബാക്ക്‌് മുര്‍ത്താഡ ഫാളിന്റെ ഏക ഗോളിനു
ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി.
ഇരുടീമുകളും ആദ്യ പാദത്തില്‍
ഏറ്റുമുട്ടിയപ്പോള്‍ മുംബൈ 3-0നു ഈസ്‌റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയിരുന്നു.
ഇതോടെ മുംബൈ സിറ്റി 12 കളികളില്‍ നിന്നും 29 പോയിന്റ് സമ്പാദിച്ചു കഴിഞ്ഞു.
മുംബൈയുടെ തുടര്‍ച്ചയായ ഒന്‍പതാം ജയം ആണിത്. എട്ടാമത്തെ ക്ലീന്‍ഷീറ്റും. നിലവില്‍
പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായ ഹൈദരാബാദിനേക്കള്‍ 12പോയിന്റ് ലീഡ്
മുംബൈ സിറ്റി നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനക്കാരായ എ.ടി.കെയേക്കാള്‍ അഞ്ച്
പോയിന്റിന്റെ ലീഡും. ആകെ ഒരു മത്സരത്തില്‍ മാത്രമെ മുംബൈ തോറ്റിട്ടുള്ളു. . രണ്ട്
കളികള്‍ സമനിലയില്‍ കലാശിച്ചു. 14 ഗോള്‍ അടിച്ചു .വഴങ്ങിയത് നാല് ഗോള്‍ മാത്രം.
സൂപ്പര്‍ സാറ്റര്‍ഡേയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. 2-1 നു
ബെംഗളുരുവിനെ കീഴടക്കിയ ആവേശവുമായി വരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനു അവസാന നാലില്‍
ഇടം പിടിക്കണമെങ്കില്‍ ഇന്നു വമ്പന്മാരായ എഫ്.സി ഗോവയെ കീഴടക്കണം. ഇന്ന്
ജയിച്ചാല്‍ 15 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സിന്, അഞ്ചും ആറും സ്ഥാനക്കാരായ
നോര്‍ത്ത് ഈസ്‌റ്റ് , ചെന്നൈയിന്‍ എഫ്.സി
ടീമുകളോടൊപ്പമെത്താനാകും.
മര്‍ഗാവിലെ തിലക് മൈതാനത്ത് അരങ്ങേറിയ മുംബൈ-
എഫ്.സി ഈസ്റ്റ് ബംഗാള്‍ മത്സരത്തിന്റെ ആദ്യ പതിനഞ്ചു മിനിറ്റിനുള്ളില്‍ മുംബൈ
സിറ്റി ് രണ്ടു സുവര്‍ണാവസരങ്ങള്‍ തുലച്ചു. 12-ാം മിനിറ്റില്‍ റൗളിങ്
ബോര്‍ഹസിന്റെ കാര്‍പ്പറ്റ് ഡ്രൈവ് ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്‌ജിതിന്റെ
പക്കല്‍ ഒതുങ്ങി. . രണ്ടു മിനിറ്റിനു ശേഷം സൈ ഗോദാര്‍ദിന്റെ അളന്നുകുറിച്ച ക്രോസ്
സിക്‌സ് യാര്‍ഡിനകത്ത് വെച്ച് ഹ്യൂഗോ ബോമസ് ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു
പറത്തി.
ഒന്നിനു പുറകെ ഒന്നൊന്നായി ചാന്‍സുകള്‍ തുലച്ച മുംബൈ 27-ാം മിനിറ്റില്‍
ലക്ഷ്യം കണ്ടു. സെറ്റ് പീസുകളില്‍ നിന്ന് ഏറ്റവും അധികം ഗോളുകള്‍ നേടിയ മുംബൈ
വീണ്ടും ഒരവസരം പ്രയോജനപ്പെടുത്തി. കോര്‍ണര്‍ കിക്കെടുത്ത സൈ ഗോദാര്‍ദിന്റെ കാലില്‍
നിന്നും വന്ന പന്ത് മെഹ്‌താബ് സിംഗ് ഫ്‌ളിക്ക് ചെയ്‌തു ബോര്‍ഹസിലേക്ക്.
ബോക്‌സിനു മുന്നില്‍ നിന്ന ബോര്‍ഹസ് രണ്ടു ഈസ്‌റ്റ് ബംഗാള്‍ കളിക്കാരുടെ ഇടയില്‍
നിന്നും പന്ത് ചിപ്പ് ചെയ്‌തു ബോക്‌സിലേക്ക് നല്‍കി. മാര്‍ക്ക് ചെയ്യാതെ നിന്ന
മുര്‍ത്താഡ ഫാള്‍ ഹെഡ്ഡറിലൂടെ വലയിലേക്കും തിരിച്ചുവിട്ടു (1-0). ുഈസ്‌റ്റ്
ബംഗാളിന്റെ പ്രതിരോധനത്തിലെ പിഴവാണ് മുംബൈയുടെ ഗോളിനു വഴിയൊരുക്കിയത്.
ഗോള്‍
നേടിയ മുര്‍ത്താഡ ഫാള്‍ ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ
ഡിഫെന്‍ഡര്‍ എന്ന തന്റെ റെക്കോര്‍ഡ് ഇതോടെ 11 ഗോളായി ഉയര്‍ത്തി.
ഒന്നാം
പകുതിയുടെ അവസാന മിനിറ്റില്‍ മുംബൈ രണ്ടാം ഗോളിനരികിലെത്തി. ബിപിന്‍ സിംഗിന്റെ
മനോഹരമായ ക്രോസില്‍ ക്ലോസ് റേഞ്ചില്‍ ആഡം ലെ ഫോന്ദ്രെയുടെ ഹെഡ്ഡര്‍ പുറത്തേക്കു
പോയി.. ആദ്യപകുതിയില്‍ 55 ശതമാനം മുന്‍തൂക്കം ഈസ്റ്റ് ബംഗാളിനു
ഉണ്ടായിരുന്നുവെങ്കിലും ആകെ ഒരു ഷോട്ട് മാത്രമെ കൊല്‍ക്കത്തക്കാര്‍ക്ക് ഓണ്‍
ടാര്‍ജറ്റില്‍ എത്തിക്കാനായുള്ളു. ജാക്ക് മഗോമ ഫോമിലേക്ക് ഉയരാതെ പോയത്
ഈസ്‌റ്റ് ബംഗാളിന്റെ ഗോള്‍ സാധ്യതയ്‌ക്കു വിലങ്ങ് തടിയായി. മുന്‍ നിരതാരം
ഹര്‍മന്‍പ്രീത് സിംഗ് നിഴല്‍ മാത്രമായി. മാറ്റി സ്റ്റെയിന്‍മാന്‍, ആന്റണി
പില്‍കിങ്‌റ്റണ്‍ , സുര്‍ചന്ദര്‍ സിംഗ് എന്നിവര്‍ക്കും തിളങ്ങാനായില്ല.
സുര്‍ചന്ദര്‍ സിംഗിനു പകരം രണ്ടാം പകുതിയില്‍ മുഹമ്മദ് റഫീഖിനെയും സ്റ്റെയിനു പകരം
ബ്രൈറ്റ് എനോബക്കാരെയും കൊണ്ടുവന്നു. പക്ഷേ സമനില ഗോള്‍ മോഹം നടന്നില്ല.
65-ാം
മിനിറ്റില്‍ ഈസ്‌റ്റ് ബംഗാള്‍ സമനില ഗോളിനു കിട്ടിയ മികച്ച അവസരം തുലച്ചു.
ക്യാപ്‌റ്റന്‍ ഡാനിയേല്‍ ഫോക്‌സ് കൊടുത്ത ഫ്‌ളിക്ക് ഗോള്‍ മുഖത്ത് നിന്ന
സ്‌കോട്ട് നെവില്‍, ഹര്‍മീന്ദര്‍, ബ്രൈറ്റ് എന്നിവര്‍ക്ക് കണക്ട്
ചെയ്യാനായില്ല.
70-ാംമിനിറ്റില്‍ മുംബൈ ലെ ഫോന്ദ്രെയ്‌ക്കു പകരം
ബെര്‍ത്തലോമ്യോ ഓഗ്‌ബച്ചെയെ ഇറക്കി ആക്രമണം കൂടുതല്‍ ശക്തമാക്കി. അവസാന
മിനിറ്റുകളില്‍ ഈസ്റ്റ് ബംഗാള്‍ മുന്നു തവണ കൂടി അവസരം പാഴാക്കിയതോടെ മുംബൈ ജയം
ഉറപ്പിച്ചു. അവസാന വിസില്‍ വരുമ്പോള്‍ 60ശതമാനം മുന്‍തൂക്കത്തോടൊപ്പം പാസുകളിലും
ടച്ചുകളിലും മികവ് ഈസ്റ്റ് ബംഗാളിനു ഉണ്ടായിരുന്നുവെങ്കിലും ആദ്യ പകുതിയിലെ ഏക
ഗോളില്‍ തൂങ്ങി മുംബൈ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.
Mumbai survive spirited surge by SC East Bengal to win hard-fought three points
Goa, January 22: Mumbai City FC overcame a tough challenge from SC East Bengal to sneak in a 1-0 win in the Hero Indian Super League at the Tilak Maidan Stadium, here on Friday. With this win, the Islanders stretch their incredible unbeaten run to 11 games now.
It was a match of contrasting halves. Mumbai spurned a number of chances in the first 45 minutes but managed to take the lead through Mourtada Fall (27'). A rejuvenated SCEB pulled out all stops in their search for an equaliser in the second half, but frustratingly could not manage one.
Mumbai had a chance as early as the third minute when Adam Le Fondre found himself in a position to shoot after receiving the ball from Cy Goddard but his attempt was wide of the post. They should have taken the lead in the 14th minute when Goddard again turned supplier to Hugo Boumous courtesy of some sloppy keeping by Debjit Majumder. But the Frenchman blazed his shot over the bar.
SCEB were beginning to fashion chances of their own — Jacques Maghoma had an attempt go just wide — but their enthusiasm was dampened when Mumbai finally broke through in the 27th minute. Goddard, again, put in a good delivery into the box which was well defended by SCEB. However, Boumous once again put the ball into the box and this time, he was able to find an unmarked Fall, who made no mistake.
Mumbai found another chance to score as the first half drew to a close. A cross found Le Fondre unmarked inside the box. The Englishman had a free header but was unable to get it on target.
Fall had the chance to get his second soon after the restart but failed to make the most of it. A chip from Ahmed Jahouh saw him with a clear shot on goal, but his attempt was straight into Majumder's hands.
SCEB coach Robbie Fowler threw in Bright Enobakhare around the hour-mark and his presence immediately invigorated their attack. SCEB went close to getting the equaliser in the 64th minute when Daniel Fox headed inches wide from a corner.
Fowler's team piled on the pressure in the final quarter of the game and there were times when Mumbai struggled to get the ball out of their own half. SCEB froze possession creating chances every minute but Mumbai keeper Amrinder Singh stood firm, ably assisted by a backline.
Perhaps, the best chance for the Kolkata side came with just minutes left on the clock when substitute Aaron Joshua Holloway floated in a beautiful cross to find Harmanpreet Singh at the far post. The forward was unmarked and should have netted but his header went narrowly over. SCEB pushed till the final minute, but the equaliser was never to come.
No comments:
Post a Comment