Sunday 24 January 2021

M65: Rahul snatches dramatic late win for Kerala

 മത്സരം 65 : കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 2 v/s ബെംഗ്‌ളുരു 1






ബെംഗളുരുവിനെതിരെ മഞ്ഞപ്പടയ്‌ക്ക്‌ 
ഐതിഹാസിക വിജയം
ബാംബോലിം : കേരള ബ്ലാസ്റ്റേഴ്‌സ്‌ ചരിത്രം മാറ്റിയെഴുതി. അവസാനം കലം ഉടക്കുന്നത്‌ പതിവായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ്‌ ഇത്തവണ ചരിത്രം തിരുത്തി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ കെപി.രാഹുല്‍ നേടിയ ഗോളില്‍ മുന്‍ ചാമ്പ്യന്മാരായ ബെംഗ്‌ളുരു എഫ്‌.സിയെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ കേരള ബ്ലാസ്റ്റേഴ്‌സ്‌ പരാജയപ്പെടുത്തി. 
ഒന്നാം പകുതിയുടെ 24 -ാം മിനിറ്റില്‍ ക്ലെയ്‌റ്റണ്‍ സില്‍വയുടെ ഗോളിലൂടെ മുന്നില്‍ എത്തിയ ബെംഗ്‌ളുരുവിനെതിരെ 73-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ലാല്‍താതാങ്ക പുട്ടിയയിലൂടെ സമനില ഗോളും 94-ാം മിനിറ്റില്‍ കെ.പി രാഹുലിലൂടെ വിജവും സ്വന്തമാക്കി. 0-1നു പിന്നില്‍ നിന്ന ശേഷം വിജയത്തിലെത്തുന്നത്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ക്ക്‌ അപൂര്‍വ ഫുട്‌ബോള്‍ വിരുന്നായി. രാഹുല്‍ ഹീറോ ഓഫ്‌ ദി മാച്ചായി.
ഈ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌, ബെംഗ്‌ളുരു , ജാംഷെ്‌ഡപൂര്‍ ടീമുകള്‍ക്ക്‌ ഒപ്പം 13 പോയിന്റ്‌ നേടിക്കഴിഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ്‌ സാധ്യതയും ഇതോടെ സജീവമായി 
ഐ .എസ്‌.എല്ലില്‍ ഇതിനകം നടന്ന എട്ട്‌ മത്സരങ്ങളില്‍ അഞ്ചിലും ബെംഗളുരുവിനോട്‌ അടിയറവ്‌ പറയേണ്ടി വന്ന കേരള ബ്ലാസ്റ്റേഴ്‌സിന്‌ ഇത്‌ രണ്ടാം വിജയം എ്‌ന്ന ഇരട്ടിമധുരവും നുകരനായി.
ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നു മാറ്റങ്ങളോടെയും ബെംഗളുരു നാല്‌ മാറ്റങ്ങളോടെയുമാണ്‌ ആദ്യ ഇലവനെ ഇറക്കിയത്‌. ഈ സീസണില്‍ മോശം ഫോമിലായ ബെംഗളുരു ഇതോടെ ആറില്‍ അഞ്ചു കളിയും തോറ്റുകഴിഞ്ഞു അതുകൊണ്ടു തന്നെ ഇത്തവണ . കേരള ബ്ലാസ്റ്റേഴ്‌സിനു ഏറെ പ്രതീക്ഷയുണ്ടായിരുന്നു. .ആദ്യ പാദത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ബെംഗ്‌ളുര 4-2നു ജയിച്ചിരുന്നുവെന്നതാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുമ്പോള്‍ മുന്നിലുണ്ടായിരുന്ന പ്രധാന കടമ്പ. എന്നാല്‍ രണ്ടാം പാദത്തില്‍ ഇതിനു മധുര പ്രതികാരം നിര്‍വഹിക്കാനായി 
പരുക്കേറ്റ ഫക്കുണ്ടോ പെരേരയ്‌ക്കു പകരം സ്‌പാനീഷ്‌ പുതുമുഖം ജുവാണ്ടയെ ഇറക്കിയതാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ പ്രദാന മാറ്റം. ജെസലിനു പകരം മിഠെയെയും നിഷുകുമാറിനു പകരം സന്ദീപിനെയും കോച്ച്‌ വിക്കൂഞ്ഞ ഉള്‍പ്പെടുത്തി. 
24-ാം മിനിറ്റില്‍ ബെംഗ്‌ളുരു ഡെഡ്‌ ലോക്ക്‌ തകര്‍ത്തു. രാഹുല്‍ ബെക്കെ എടുത്ത ത്രോ ഇന്നില്‍ ബോക്‌സില്‍ ഒഴിഞ്ഞു നിന്ന ബ്രസീലുകാരന്‍ ക്ലെയ്‌റ്റണ്‍ സില്‍വ അതിമനോഹരമായ സൈഡ്‌ വോളിയിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വലത്ത്‌ മൂലയില്‍ പന്ത്‌ നിക്ഷേപിച്ചു (1-0). ത്രോ ഇന്നില്‍ ബെംഗ്‌ളുരുവിന്റെ ഈ സീസണിലെ മൂന്നാം ഗോള്‍. ത്രോ ഇന്‍ വരുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധന നിരക്കാര്‍ കൂട്ടം കൂടി നില്‍ക്കുകയായിരുന്നു. ക്ലെയ്‌റ്റണിനു ഇത്‌ കാര്യങ്ങള്‍ എളുപ്പമാ്‌്‌ക്കി. ക്ലെയ്‌റ്റണിന്റെ ഈ സീസണിലെ നാലാം ഗോളും. 
ബെംഗളുരു വീണ്ടും അപകട മുഹൂര്‍ത്തം ഒരുക്കി. 35-ാം മിനിറ്റില്‍ സുനില്‍ ഛെത്രിയും ഉദാന്ത സിംഗും ചേര്‍ന്നു നടത്തിയ നീക്കം ഒടുവില്‍ ഉദാന്തയുടെ നെടുനീളന്‍ ഷോട്ട്‌ ഗോള്‍ മുഖത്തിനു മുന്നിലൂടെ പാഞ്ഞുപോയി. .43-ാം മിനിറ്റില്‍ സന്ദീപിന്റെ ക്രോസി്‌ല്‍ ബെംഗളുരു സെല്‍ഫ്‌ ഗോളില്‍ നിന്നും രക്ഷപ്പെട്ടു. രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ ജൂവാനന്റെയും ഫ്രാന്‍സിസ്‌കോയുടേയും ഹെഡ്ഡര്‍ സ്വന്തം പോസ്‌റ്റിലേക്കു നീങ്ങിയെങ്കിലും ഗുര്‍പ്രീത്‌ മനോഹരമായി രക്ഷപ്പെടുത്തി. ആദ്യപകുതിയില്‍ ഓണ്‍ ടാര്‍ജറ്റില്‍ ്‌ ബ്ലാസറ്റേഴ്‌സിനു ഒരു ഷോട്ടുപോലും പായിക്കാനായില്ല. അതേസമയം ബെംഗളുരു നാല്‌ തവണ പന്ത്‌ ഓണ്‍ ടാര്‍ജറ്റില്‍ എത്തിച്ചു. 
രണ്ടാം പകുതിയില്‍ വിക്കൂഞ്ഞ ഏറെ പഴി കേള്‍ക്കേണ്ടി വരുമായിരുന്ന തീരുമാനത്തിലൂടെ ഗോള്‍ മെഷീനായ ജോര്‍ഡന്‍ മറെയെ പിന്‍വലിച്ചു ലാല്‍താ താങ്ങയെ കൊണ്ടുവന്നു. തന്റെ വരവ്‌ ലാല്‍താ താങ്ക ഗംഭീരമാക്കി. 
72-ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സംഭവബഹുലമായ സമനില ഗോള്‍ നേടി. ആദ്യം വിസെന്റ്‌ േെഗാമസില്‍ നിന്നും വന്ന പാസില്‍ ആദ്യം ഹൂപ്പറിന്റെ ഷോട്ട്‌ ബെംഗളുരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിനെ നിലത്തുവീഴ്‌ത്തി. റീ ബൗണ്ടില്‍ സന്ദീപിന്റെ ശ്രമം വിജയിച്ചു. തുടര്‍ന്നു പന്ത്‌ വീണ്ടും ഹൂപ്പറിലേക്കും തുടര്‍ന്നു പന്ത്‌ കിട്ടിയ ലാല്‍താ താങ്ക നേരേ വലയിലേക്കും തിരിച്ചുവിട്ടു (1-1). 80-ാം മിനിറ്റില്‍ വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സ്‌ ഗോളിനരികിലെത്തി. ഇത്തവണ രാഹുലിന്റെ ഉജ്ജ്വല ശ്രമം വിഫലം. ഗുര്‍പ്രീത്‌ രക്ഷകനായി. എന്നാല്‍ ഏറെ സമയം രാഹുലിനു നിരാശനാകേണ്ടി വന്നില്ല.
കളി നിശ്ചിത സമയം കഴിഞ്ഞതോടെ സമനില ഉറപ്പായ മത്സരം വളരെ പെട്ടെന്നാണ്‌ കേരള ബ്ലാസ്റ്റേഴ്‌സിനു അനുകൂലമായി വിധിയെഴുതിയത്‌. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ പ്രത്യാക്രമണത്തിലൂടെയാണ്‌ വിജയ ഗോള്‍ . ത്രോ ഇന്നിനെ തുടര്‍ന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ മുഖത്ത്‌ നടന്ന കൂട്ടപ്പൊരിച്ചിലിന്‌ ഒടുവില്‍ ക്ലിയര്‍ ചെയത്‌ കിട്ടിയ പന്തുമായി കുതിച്ച സന്ദീപില്‍ നിന്നും ഹൂപ്പറിലേക്കും തുടര്‍ന്നു രാഹുലിലേക്കും . പന്തുമായി രാഹുല്‍ പെനാല്‍്‌ട്ടി ബോക്‌സില്‍ എത്തുമ്പോള്‍ മുന്നില്‍ ബെംഗ്‌ളുരുവിന്റെ മലയാളി താരം ലിയോണ്‍ അഗസ്‌റ്റിന്‍ മാത്രം. ലിയോണിനെ മറികടന്നു കുതിച്ച രാഹുലിനെ തടയാന്‍ ഇതോടെ അഡ്വാന്‍സ്‌ ചെയ്‌തു മുന്നോട്ട്‌ വന്ന ബെംഗളുരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതും . ഗുര്‍പ്രീതിന്റെ കണക്ക്‌ കൂട്ടല്‍ പിഴച്ചു. ഗൂര്‍പ്രീതിനെ നിസഹായനാക്കി രാഹുല്‍ ഐ.എസ്‌എല്ലിന്റെ ചരിത്രത്തിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മനോഹരമായ തിരിച്ചുവരവിലൂടെ ഗോള്‍ വലയിലാക്കി വിജയക്കൊടിയും നാട്ടി (2-1) 
രാഹുലിന്റെ വിജയ ഗോളിനൊപ്പം ബ്ലാസ്റ്റേഴ്‌സ്‌ ഗോള്‍ കീപ്പര്‍ അല്‍ബിനോ ഗോമസിന്റെ അവസരോചിതമായ സേവുകള്‍ക്കും ഈ വിജയത്തില്‍ പ്രധാന പങ്കുവഹിക്കാനായി. 
ഈ സീസണിലെ തങ്ങളുടെ മൂന്നാം ജയത്തിന്റെ ആവേശത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇനി ശനിയാഴ്‌ച കരുത്തരായ എഫ്‌.സി.ഗോവയെ നേരിടും.അതിനുശേഷം 27നു ജാംഷെഡ്‌പൂരിനെയും 31നു എ.ടി.കെ മോഹന്‍ ബഗാനെയുമാണ്‌ എതിരിടേണ്ടത്‌. . 

 Rahul snatches dramatic late win for Kerala

Goa, January 20: A late injury-time goal from Rahul KP handed Kerala Blasters a dramatic comeback 2-1 win over heated rivals Bengaluru FC in the Hero Indian Super League at the GMC Stadium on Wednesday.

An acrobatic first-half effort from Cleiton Silva (24') handed Bengaluru the lead before substitute Lalthathanga Khawlhring netted an equaliser (73'). The game looked to be heading for a draw before Rahul scored a brilliant individual effort in injury time.

Despite starting the game better, Kibu Vicuna's men lacked the final ball and was promptly punished by a Bengaluru goal that came arguably against the run of play.

After threatening in the opening exchanges, Kerala had their first clear-cut chance in the 18th minute when Jordan Murray's shot from inside the box went over the bar. Minutes later, Sahal Abdul Samad's threatening run into the box came to nothing. 

Bengaluru promptly punished them for not making the most of their opportunities. Rahul Bheke's long throw from the right was not properly dealt with by the Kerala defence and it fell to Cleiton, whose acrobatic volley gave Kerala keeper Albino Gomes no chance.

Bengaluru had a chance to double the lead at the stroke of halftime when Costa Nhamoinesu fouled Sunil Chhetri just outside the box. The resulting free-kick was taken by Chhetri and looked to be going in, but Albino pulled off a terrific save

As was the case with the first half, it was Kerala who started the second period brighter. And similar to the first period, their failure to find that final pass meant that for all their bluster, they had nothing to show for it. 

Their first chance came soon after the restart with Juanan brought down Lalthathanga just outside the box. Lalthathanga took the free-kick himself but only succeeded in smashing it straight into the wall. 

However, he made amends for it, albeit in contentious circumstances. Bengaluru keeper Gurpreet Singh Sandhu went down after using his body to block a powerful Gary Hooper shot from close range. With Gurpreet still on the ground, Sandeep Singh fired the ball back into the box. After a melee, the ball finally broke free for Lalthathanga, who netted the equaliser.

Both teams pressed hard for the winner, getting freekicks from threatening positions that eventually came to nothing. Bengaluru came close to scoring, with substitute Leon Augustin finding himself clean through on goal in injury time. However, he failed to get the ball past the onrushing Albino.

There was still time for a late winner, though. After Bengaluru struck the post, a rapid counter-attack from the men in yellow saw Rahul sprint into the Bengaluru half. Instead of trying to find a teammate, he took the shot himself and succeeded in beating Gurpreet for a dramatic winner.

No comments:

Post a Comment