Sunday, 17 January 2021

M52 Report: Resilient SC East Bengal pile further misery on Bengaluru FC

 ഏക ഗോളില്‍ ഈസ്‌റ്റ്‌ ബംഗാള്‍

ബെംഗളുരുവിനെ കീഴടക്കി

ഫത്തോര്‍ഡ്‌ : കരുത്തരായ ബെംഗളുരു എഫ്‌.സി.യെ ഏക ഗോളിനു എഫ്‌.സി ഈസ്റ്റ്‌ ബംഗാള്‍ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ 20-ാം മിനിറ്റില്‍ ജര്‍മ്മന്‍ മധ്യനിരതാരം മാറ്റി സ്റ്റെയിന്‍മാന്‍ വിജയ ഗോള്‍ സമ്മാനിച്ചു. 
ഈ ജയത്തോടെ ഈസ്‌റ്റ്‌ ബംഗാള്‍ 10 പോയിന്റുമായി ഒന്‍പതാം സ്ഥാനം നിലനിര്‍ത്തി. 12 പോയിന്റോടെ ബെംഗളുരു ആറാം സ്ഥാനത്തും. 
ഇന്ന്‌ സൂപ്പര്‍ സണ്‍ഡേയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ , ജാംഷെഡ്‌പൂര്‍ എഫ്‌.സിയേയും ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌.സി ഒഡീഷ എഫ്‌.സിയേയും നേരിടും. 
ഈ സീസണില്‍ കേരള ബ്ലാസറ്റേഴ്‌സിന്റെ ഭാവി ജാംഷെഡ്‌പൂരിനെതിരായ മത്സരത്തോടെ ഏകദേശം വ്യക്തമാകും.. ആദ്യ നാലില്‍ എത്തണമെങ്കില്‍ നിലവിലെ അഞ്ചാം സ്ഥാനക്കാരായ ജാംഷെഡ്‌പൂരിനെതിരെ കരുത്ത്‌ തെളിയിച്ചേ തീരൂ. 

കാള്‍സ്‌ ക്വാഡററ്റ്‌ പരിശീലക സ്ഥാനം ഒഴിഞ്ഞതിനുശേഷം ബെംഗ്‌ളുരുവിന്റെ ചുമതലഏറ്റെടുത്ത നൗഷാദ്‌ മൂസയ്‌ക്കായിരുന്നു കൊല്‍ക്കത്തക്കാര്‍ക്കെതിരായ മത്സരത്തിലെ തന്ത്രങ്ങളുടെ ചുക്കാന്‍. . പെട്ടെന്നു വന്ന ഈ മാറ്റം ബെംഗളുരുവിന്റെ കളിയില്‍ വ്യക്തമായിരുന്നു. 
20-ാം മിനിറ്റില്‍ ബെംഗളുരുവിനെ ഞെട്ടിച്ചുകൊണ്ട്‌ ഈസ്‌റ്റ്‌ ബംഗാള്‍ ഗോള്‍ നേടി. അങ്കിത്‌ മുഖര്‍ജി, നാരായണ്‍ ദാസ്‌ എന്നിവരുടെ പാസും ഒടുവില്‍ മാറ്റി സ്‌റ്റെയ്‌ന്‍മാന്റെ ഫിനീഷിങ്ങും ഗോളിലേക്കു നീങ്ങി.. ബെംഗളുരുവിന്റെ നിരയിലെ ക്ലിയറിങ്ങിലെ ്‌്‌ പിഴവാണ്‌ ഗോളിനു വഴിയൊരുക്കിയത്‌. അങ്കിത്‌ തട്ടിയെടുത്ത പന്ത്‌ നാരായണ്‍ ദാസ്‌ നിലംപറ്റെയുള്ള ക്രോസില്‍ സ്‌റ്റെയ്‌മാനു നല്‍കിയത്‌ രണ്ടാം പോസ്‌റ്റില്‍ തട്ടി വലയില്‍ കയറി (1-0) സ്‌റ്റെയ്‌ന്‍മാന്റെ ഈ സീസണിലെ മൂന്നാം ഗോള്‍. 
തിരിച്ചുവരാന്‍ ബെംഗ്‌ളുരു നടത്തിയ ആദ്യ പകുതിയിലെ ശ്രമങ്ങള്‍ ഒന്നിനുപുറകെ ഒന്നൊന്നായി പാഴായി. ഡിമാസ്‌ ഡെല്‍ഗാഡോ, ഉദാന്ത സിംഗ്‌, ക്ലെയ്‌റ്റണ്‍ സില്‍വ, രാഹുല്‍ ബെക്കെ എന്നിവര്‍ നിലവാരത്തേിലേക്ക്‌ ഉയരാതെ പോയി. മറുവശത്ത്‌ ഈസ്‌റ്റ്‌ ബംഗാളിന്റെ നിരയില്‍ 22 കാരനായ നൈജീരിയന്‍ ബ്രൈറ്റ്‌ എനോബക്കാര നിറഞ്ഞു നിന്നു. 
രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യന്‍ ഒപ്‌സെ്‌ത്തും പ്രതീക്‌ ചൗധരിയും ബെംഗ്‌ളുരുവിന്റെ നിരയില്‍ എത്തിയതോടെ കളിയില്‍ മാറ്റം വ്യക്തമായി. ഒപ്‌സെത്ത്‌- സുനില്‍ ഛെത്രി കൂട്ടുകെട്ട്‌ തുടരെ കൊല്‍ക്കത്തക്കാരുടെ ഗോളി ദേബജിത്‌ മജുംദാറിനു വിശ്രമം ഇല്ലാത്ത നിമിഷങ്ങള്‍ ഒരുക്കി. രണ്ടാം പകുതിയില്‍ ഈസ്‌റ്റ്‌ ബംഗാളിനു ലീഡ്‌ ഉയര്‍ത്താന്‍ അവസാന നിമിഷം രണ്ട്‌ അവസരങ്ങള്‍ ലഭിച്ചു. രണ്ടും ബ്രൈറ്റിനു തന്നെ. 78-ാം മിനിറ്റില്‍ മിസ്‌ പാസിനെ തുടര്‍ന്നു ബ്രൈറ്റിന്റെ ഷോട്ടിനു ശക്തികുറവായതിനെ തുടര്‍ന്നു ഗുര്‍പ്രീത്‌ സിംഗ്‌ ഡൈവിലൂടെ രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ ബ്രൈറ്റിനു വീണുകിട്ടിയ അവസരം ഗുര്‍പ്രീത്‌ മിന്നില്‍ വേഗത്തില്‍ മുന്നോട്ട്‌ വന്നു പന്ത്‌ പുറത്തേക്കു കുത്തിയകറ്റി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അല്‍പ്പം മങ്ങിപ്പോയ ഈസ്‌റ്റ്‌ ബംഗാള്‍ തിരിച്ചുവരവ്‌ നടത്തിയതോടെ ബെംഗ്‌ളുരുവിന്റെ സമനില ഗോള്‍ മോഹത്തിനു തടയിട്ടു. ഉശിരന്‍ സേവുകളിലൂടെ ബെംഗ്‌ളുരുവിനെതിരെ വിജയം സമ്മാനച്ചതില്‍ പ്രധാന പങ്കുവഹിച്ച കൊല്‍ക്കത്ത ഗോള്‍ കീപ്പര്‍ ദേബജിത്‌ മജുംദാര്‍ കളിയിലെ താരമായി. 
ഈസ്റ്റ്‌ ബംഗാളിന്റെ അടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയാണ്‌. 


Resilient SC East Bengal pile further misery on Bengaluru FC


Goa, January 9: Matti Steinmann's first-half strike proved to be the difference as SC East Bengal edged past Bengaluru FC 1-0 to record their second win of the Hero Indian Super League, at the Fatorda Stadium, on Saturday.

The Kolkata side is now unbeaten in their last five games while BFC’s misery continued with their fourth consecutive defeat this season.

Erik Paartalu returned to the starting XI after serving his one-match suspension as Naushad Moosa made four changes in his first game as interim coach. While Udanta Singh started as well, Moosa handed first start to the defenders Parag Srivas and Ajith Kumar.

SCEB made just one change with Jacques Maghoma replacing Aaron Amadi-Holloway. Skipper Daniel Fox made the line-up after his red card against FC Goa was earlier overturned.

Bengaluru had early chances in the game but struggled to get the goals. First, it was Sunil Chhetri, whose lob-shot over the rival defense was easily dealt with by Debjit Majumder. Cleiton Silva soon had a chance to put his side ahead in the 15th minute. But the Brazilian failed to direct his header at the goal after Juan Antonio González had pushed Parag Shrivas’ long throw-in in the box.

Steinmann put SCEB in the lead in the 20th minute with a fine outside-foot finish. Ankit Mukherjee’s cross was not dealt with cleanly by Ajith and Juanan and it found Narayan Das on the left. Narayan then played a low cross to Steinmann in the middle, and he scored his third of the season.

SCEB were in total control of the game at this point and made Bengaluru chase shadows. The Kolkata side created a couple of chances before the half-hour mark and nearly extended their lead. Ankit sent in a perfect cross into the box, but Narayan’s diving finish diverted it wide. Minutes later, another chance went begging for SCEB, as Harmanpreet Singh couldn’t get to the end of Ankit’s through pass.

Bengaluru put up a much-improved performance in the second half. Chhetri played a one-two with Kristian Opseth and on entering the box tried his luck with a powerful strike but his effort was saved by Debjit.

Clearly the better side in the second half, Bengaluru continued with their dominance but a goal eluded them.  At the hour mark, it was Chhetri once again with a ferocious strike from outside the box, but Debjit refused to let it past. They piled on the pressure in the final minutes, but SCEB's defense stood tall to deny BFC an equaliser. 

 

No comments:

Post a Comment