ലിസറ്റണ്‍ കൊളാസോയുടെ ഇരട്ട ഗോളില്‍
ഹൈദരാബാദ്
മൂന്നാം സ്ഥാനത്ത്
മര്‍ഗാവ് : പകരക്കാരനായി വന്ന ലിസറ്റണ്‍ കൊളാസോ സൂപ്പര്‍
സബ് പട്ടം നെഞ്ചില്‍ അണിഞ്ഞു ഹൈദരാബാദ് എഫ്.സിയക്ക് വിജയം ഒരുക്കി.
ഗോളുകള്‍ക്ക് പഞ്ഞമില്ലാതിരുന്ന ആവേശപോരാട്ടത്തില്‍ നോര്‌ത്ത് ഈസ്‌റ്റിനെ
രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഹൈദരാബാദ് എഫ്‌്.സി (10
കളികളില്‍ നാല് ജയം, മൂ്‌ന്നു സമനില, മൂന്നു തോല്‍വി ) 15 പോയിന്റുമായി ആദ്യ
മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഇടവേളയില്‍ 2-2-നു ഒപ്പം നിന്ന മത്സരത്തില്‍
അവസാന അഞ്ച്‌് മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോ നേടിയ ഇരട്ട ഗോളുകളാണ്
മത്സരത്തിന്റെ ഗതി ഹൈദരാബാദിനു അനുകൂലമാക്കിയത്. ഒരു ഘട്ടത്തില്‍ 2-0 നു മുന്നില്‍
നിന്ന ഹൈദരാബാദിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ
നോര്‍ത്ത് ഈസ്‌റ്റ് 2-2നു ഒപ്പമെത്തിയിരുന്നു. എന്നാല്‍ 64-ാം മിനിറ്റില്‍
മുഹമ്മദ് യാസിറിനു പകരക്കാരനായി വന്ന ലിസറ്റണ്‍ കൊളാസോ ഹൈദരാബാദിനെ വിജയ തീരത്ത്
എത്തിച്ചു.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഹൈദരാബാദ് ഗോള്‍ കണ്ടെത്തി.
ജോയല്‍ ചിയാനിസെയുടെ പാസില്‍ നിന്നും അരിഡാനെ സന്റാനയുടെ ബൂട്ടില്‍ നിന്നാണ്
ഹൈദരാബാദ് സ്‌കോര്‍ ബോര്‍ഡ് തുറന്നു. ചിയാനിസെയുടെ ഒറ്റയ്‌ക്കുള്ള
മുന്നേറ്റത്തിനു ഒടുവില്‍ തളികയില്‍ എന്നപേലെ വെച്ചു നല്‍കിയ പന്ത് സന്റാനെ
അനായാസം ഗോളാക്കി (1-0). ഈ സീസണില്‍ സ്‌പാനീഷ് താരം അരിഡാനെ സന്റാനയുടെ
അക്കൗണ്ടില്‍ ഗോളുകളുടെ എണ്ണം ഇതോടെ അഞ്ചായി.
അശുതോഷ് മിശ്രയുടെ അടക്കം
നോര്‍ത്ത്‌ഈസ്‌റ്റന്റെ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ഹൈദരാബാദിന്റെ 36-ാം
മിനിറ്റിലെ രണ്ടാം ഗോള്‍. ആകാശ് മിശ്രയുടെ അളന്നുകുറിച്ച ത്രൂബോളില്‍ നിന്നും
ഒറ്റയ്‌ക്ക് കുതിച്ച ഓസ്‌ട്രേലിയന്‍ മുന്‍നിരതാരം ജോയല്‍ ജോസഫ് ചിയാനിസെ പന്ത്
വലയിലാക്കി (2-0).
ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ നോര്‍ത്ത്
ഈസ്‌റ്റ് പെനാല്‍ട്ടിയിലൂടെ ഗോള്‍ മടക്കാന്‍ തുടങ്ങി. അശുതോഷ് മിശ്രയെ
ബോക്‌സിനകത്ത് കടന്ന അശുതോഷ് മിശ്രയെ ഹാളിചരണ്‍ നാര്‍സരി ജേഴ്‌സിയില്‍ പിടിച്ചു
വലിച്ചത് മഞ്ഞക്കാര്‍ഡിനും പെനാല്‍്‌ട്ടിക്കും വഴിയൊരുക്കി. കിക്കെടുത്ത.
ഉറുഗ്വന്‍ മിഡ് ഫീല്‍ഡര്‍ ഫെഡറിക്കോ ഗാലിഗോ വലയിലാക്കി (2-1). ഈ ഗോളിന്റെ ആരവം
മാറുന്നതിനു മുന്‍പ് തന്നെ നോര്‍ത്ത് ഈസ്‌റ്റ് രണ്ടാം ഗോളും നേടി. ഇത്തവണ
കോര്‍ണറിനെ തുടര്‍ന്നു ഷോട്ട് പാസില്‍ നിന്നും അശുതോഷിന്റെ ഹെഡ്ഡര്‍ പോസ്‌റ്റില്‍
തട്ടിത്തെറിച്ചു. റീബൗണ്ടില്‍ ഹൈദരാബാദിന്റെ ബോക്‌സിനകത്ത് നടന്ന
കൂട്ടപ്പോരിച്ചിലിനിടെ ഗോളടിക്കാന്‍ നോര്‍ത്ത് ഈസ്‌റ്റ് താരങ്ങള്‍
തമ്മിലായിരുന്നു മത്സരം ലൂയിസ് മഷാഡോ, ഇദ്രിസ സില്ല എന്നിവര്‍ക്കിടയിലൂടെ
കടന്നുവന്ന ബെല്‍ജിയന്‍ പ്രതിരോധനിരക്കാരന്‍ ബെഞ്ചമിന്‍ ലാംബോട്ട് പന്ത്
വലയിലേക്ക് കോരിയിട്ടു. ഒരു മിനിറ്റിനിടെ രണ്ട് ഗോള്‍ തുടരെ നേടി നോര്‍ത്ത്
ഈസ്‌റ്റ് ഇതോടെ ഇടവേളയില്‍ 2-2നു സമനില കൈവരിച്ചു.
ആദ്യ പകുതി
അവസാനിക്കുന്നതിനു മുന്‍പ് തന്നെ നോര്‍ത്ത് ഈസ്‌റ്റ് സമനില നേടിയതോടെ രണ്ടാം
പകുതി ആവേശകരമായി. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോള്‍ വന്നെത്താന്‍ 84-ാം
മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു. പകരക്കാരനായി വന്ന ലിസ്റ്റണ്‍ കൊളാസയുടെ
ബൂട്ടില്‍ നിന്നും ഹൈദരാബാദ് മുന്നില്‍ക്കയറി. ബോക്‌സിനു മുന്നില്‍ ആശിഷ്
റായിയില്‍ നിന്നും ലഭിച്ച പന്ത് നോര്‌ത്ത് ഈസ്‌റ്റിന്റെ കമാറ,ഗുര്‍പീന്ദര്‍
എന്നിവരുടെ ഇടയില്‍ നിന്നും ഇടങ്കാലന്‍ കര്‍വിങ്‌് ഷോട്ടിലൂടെ കൊളാസോ
വലയിലെത്തിച്ചു (3-2). കൊളാസോ കളിയുടെ അവസാന മിനിറ്റുകള്‍ തന്റേതാക്കി. നിശ്ചിത
സമയം പിന്നിടുമ്പോള്‍ ലിസറ്റണ്‍ കൊളാസോ അപ്രതീക്ഷിതമായി രണ്ടാം ഗോള്‍ നേടി.
നോര്‍ത്ത് ഈസ്‌റ്റ് കളിക്കാര്‍ ഓഫ് സൈഡ് കൊടി ഉയരുമെന്നു കരുതിയ നിലയില്‍
അരിഡാനയില്‍ നിന്നും ലഭിച്ച പന്തുമായി കുതിച്ച കൊളാസോ ഒപ്പം ഓടിയ കമാറയ്‌ക്കു
പിടികൊടുക്കാതെ വലയിലാക്കി (4-2).. ഹൈദരാബാദിന്റെ കളിയിലുടനീളം മികച്ചു നിന്ന
ജോയല്‍ ജോസഫ് ചിയാനിസെയാണ് കളിയിലെ താരം.
Liston Colaco's late goals power Hyderabad to victory over inconsistent NorthEast United
Goa, January 8: Hyderabad FC piled further misery on NorthEast United, extending the Highlanders' winless run to six games with a thumping 4-2 win in the Hero Indian Super League at the Tilak Maidan Stadium on Friday.
Hyderabad took the lead through goals from Aridane Santana (3') and Joel Chianese (36') before a penalty from Federico Gallego (45') and Benjamin Lambot's strike (45') helped NEUFC draw parity before the break. Hyderabad settled the tie in their favour in the second half through late goals from substitute Liston Colaco (85', 90').
The first half was a dramatic and open-ended contest with both sides creating ample chances. The Highlanders fashioned more opportunities and despite a two-goal deficit, fought their way back with two goals late in the opening half.
It just took three minutes for Hyderabad to break the deadlock as they scored their fastest goal this season.
Chianese made his way into the box and cut inside, beating two markers before squaring a pass for Santana. The Spaniard poked his shot past NEUFC keeper Subashish Roy Chowdhury to notch his sixth goal of the season.
NEUFC soon fashioned a gilt-edged chance to score the equaliser from a free-kick but Idrissa Sylla miscued his header. Federico Gallego’s cross found Sylla at the near post, who got a free header but fired it off target.
Hyderabad soon doubled their tally, pouncing on a defensive lapse from NEUFC as Chianese, creator for the first goal, turned goalscorer.
Akash Mishra did well to close down space on the left and find Chianese outside the box. The Australian latched on to the ball and beat three markers before finding the back of the net.
The first half though witnessed a dramatic end as NEUFC clawed their way back with two goals in as many minutes.
Ashutosh Mehta first won NEUFC a penalty after being brought down by Halicharan Narzary. Gallego made no mistake and placed his spot-kick straight down the middle.
The equaliser then came after some sloppy play in Hyderabad’s box. After NEUFC had multiple attempts on goal, captain Lambot placed his shot into the net to draw his side level.
Both sides continued to test each other after the break with Chowdhury pulling off crucial saves early on in the second half.
The Nizams brought on Colaco after the hour mark and he would go on to have a major influence on the game, notching up a brace.
His first goal was sublime. Receiving the ball on the left, the Goan forward beat three markers before curling his shot into the top corner. Colaco then added a second one with a neat finish after being assisted by Santana.
The result propelled Hyderabad to third in the Hero ISL table, level on points with FC Goa
.
No comments:
Post a Comment