Saturday, 9 January 2021

M50t: Mauricio stars as Odisha dominates Kerala for first win of the season





 ഒഡീഷയോടും കേരള ബ്ലാസ്‌റ്റേഴ്‌സ്‌ തോറ്റു
ഡീയാഗോ മൗറീഷ്യോ കൊടുങ്കാറ്റായി


ബാംബോലിം : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ ഈ സീസണില്‍ ജയിക്കാന്‍ കഴിയാതിരുന്ന ഒഡീഷയോടും കേരള ബ്ലാസ്‌റ്റേഴ്‌സ്‌ തോറ്റു. 
മിന്നലും മഴയും പെയ്‌തിറങ്ങിയ ജെഎം.സി സ്റ്റേഡിയത്തില്‍ ഒഡീഷയ്‌ക്കു വേണ്ടി ഇറങ്ങിയ റിയോഡി ജനീറോയില്‍ നിന്നും എത്തിയ മുന്‍നിര താരം ഡിയാഗോ മൗറീഷ്യോ കൊടുങ്കാറ്റായി. അരഡസന്‍ ഗോളുകളുടെ പെരുമഴ കണ്ട ദിനം ഒഡീഷ രണ്ടിനെതിരെ നാല്‌ ഗോളുകള്‍ക്കാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്‌. 
ഒഡീഷയ്‌ക്കു വേണ്ടി ഡിയോഗോ മൗറീഷ്യോ രണ്ടു ഗോളുകളും ( 50, 60 മിനിറ്റില്‍) സ്‌റ്റീവന്‍ ടെയ്‌ലര്‍ ( 42-ാം മിനിറ്റില്‍ ) ഒരുഗോളും നേടി. ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ വീണ ഒഡീഷയുടെ ആദ്യ ഗോളിനു (22-ാം മിനിറ്റില്‍) ജീക്ക്‌സണ്‍ സിംഗിന്റെ സെല്‍ഫ്‌ ഗോള്‍ എന്ന ദുഷ്‌പേരില്ലായിരുന്നുവെങ്കില്‍ ഡിയോഗോ മൗറീഷ്യോയുടെ പേരില്‍്‌ ഹാട്രിക്ക്‌ ഗോള്‍ വര്‍ഷം രേഖപ്പെടുത്തുമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ്‌ ജോര്‍ഡന്‍ മറെയുടെ ഗോളിലൂടെയാണ്‌ (ഏഴാം മിനിറ്റ്‌) ഗോള്‍ മഴക്ക്‌ തുടക്കം കുറിച്ചതെങ്കിലും പിന്നീട്‌ ഒഡീഷ കളിക്കളം മൗറീഷ്യയിലൂടെ കീഴടക്കി . 59-ാം മിനിറ്റില്‍ കെ.പി രാഹുലിന്റെ പകരക്കാരനായി വന്ന ഗാരി ഹൂപ്പറിന്റെ വകയാണ്‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ (79-ാംമിനിറ്റില്‍) ഡിയാഗോ മൗറീഷ്യോ കളിയിലെ താരമായി. 
ഒന്‍പത്‌ മത്സരങ്ങള്‍ പിന്നിട്ട ഒഡീഷ ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയെങ്കിലും നിലവിലെ അവസാന സ്ഥാനത്തു നിന്നും (അഞ്ച്‌ പോയിന്റ്‌) കരകയറിയട്ടില്ല. തൊട്ടുമുകളില്‍ 10-ാം സ്ഥാനത്താണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. (ആറ്‌ പോയിന്റ്‌).കേരള ബ്ലാസ്‌റ്റേഴ്‌സ്‌ അടുത്ത ഞായറാഴ്‌ച ജാംഷെഡ്‌പൂര്‍ എഫ്‌.സിയേയും അന്നു തന്നെ ഒഡീഷ എഫ്‌.സി ചെന്നൈയിന്‍ എഫ്‌.സിയേയും നേരിടും. 
ഈ തോല്‍വി ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ കിബു വിക്കൂഞ്ഞയുടെ ഭാവി പരുങ്ങലിലാക്കി. വിദേശ താരങ്ങളെ ഒന്നടങ്കം ഒഴിവാക്കി ഇന്ത്യന്‍ കളിക്കാരെയാണ്‌ കിബു ആദ്യ ഇലവനില്‍ ഇറക്കിയത്‌. കുത്തഴിഞ്ഞ പ്രതിരോധനിരയാണ്‌ ഈ വന്‍ തോല്‍വിക്കു വഴിയൊരുക്കിയത്‌. ബക്കാരി കോനയെ പിന്നീട്‌ കൊണ്ടുവരേണ്ടി വന്നു. നിഷുകുമാര്‍ ,അബ്ദുള്‍ ഹക്കുജെസല്‍ കര്‍ണേരോ എന്നിവരുടെ പിഴവുകള്‍ക്ക്‌ വലിയ വില കൊടുക്കേണ്ടി വന്നു. 
തുടക്കം തന്നെ ഒഡീഷയുടെ മൗറീഷ്യോ ഇരമ്പിക്കയറി. എന്നാല്‍ ഗോള്‍ നേടിയത്‌ ഏഴാം മിനിറ്റില്‍ ജോര്‍ഡന്‍ മറെയാണ്‌. ഈ ഗോളിനു അല്‍പ്പം ഭാഗ്യത്തിന്റെ പിന്‍ബലവും ലഭിച്ചു. നെടുനീളന്‍ പാസില്‍ രാഹുലിന്റെ ഹെഡ്ഡര്‌ ഒഡീഷ ഗോളി അര്‍ഷദീപ്‌ സിംഗിന്റെ കയ്യില്‍ നിന്നും വഴുതി. കൃത്യ സമയത്ത്‌ എത്തിയ മറെ രണ്ടാം പോസ്‌റ്റേലിക്കു പന്ത്‌ പായിച്ചു (1-0). ഇതിന്റെ റീപ്ലേ തന്നെയായിരുന്നു ഒഡീഷയുടെ സമനില ഗോള്‍. ഹക്കുവിനെ മറികടന്നു ജെറി ചിപ്പ്‌ ചെയ്‌തു കൊടുത്ത പന്ത്‌ ഓടിയെത്തിയ ഡീയാഗോ മൗറീഷ്യോ രണ്ടാം പോസ്‌റ്റിനെ ലക്ഷ്യമാക്കി. ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി അല്‍ബിനോയ്‌ക്ക്‌ അനായാസമായി കയ്യില്‍ ഒതുക്കമായിരുന്ന ഷോട്ട്‌ എന്നാല്‍ ജീക്‌സണ്‍ സിംഗിന്റെ കാലില്‍ തട്ടി ഡിഫ്‌ളെക്ട്‌ ചെയ്‌തതോടെ കണക്കുകൂട്ടില്‍ തെറ്റി വലയിലെത്തി (1-1). 42-ാം മിനിറ്റില്‍ ഒഡീഷ മുന്നിലെത്തി. ജെറി ചിപ്പ്‌ ചെയ്‌തു നല്‍കിയ പന്ത്‌ സറ്റീവന്‍ ടെയ്‌ലര്‍ ഗ്രൗണ്ടറിലൂടെ വലയിലേക്കു തിരിച്ചുവിട്ടു (2-1). 
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചുകൊണ്ട്‌ ഒഡീഷ രണ്ടാം പകുതി അടക്കി വാണു മൗറീഷ്യോ- ജെറി കോംബനീഷനിലാണ്‌ ഒഡീഷയുടെ മൂന്നാം ഗോള്‍ നന്ദകുമാര്‍ ശേഖറുും കോള്‍ അലക്‌സാണ്ടറും പാസ്‌ ചെയു വന്ന പന്ത്‌ ജെറിയില്‍ നിന്നും സ്വീകരിച്ചു മൗറീഷ്യോ ഗോളാക്കി. (3-1).60-ാം മിനിറ്റില്‍ മൗറീഷ്യോയുടെ രണ്ടാം ഗോള്‍ ഒറ്റയ്‌ക്കുള്ള മനോഹരമായ നീക്കത്തിലൂടെയാണ്‌ ഒന്നിന്നു പുറകെ ഒന്നൊന്നായി ബ്ലാസറ്റേഴ്‌സ്‌ താരങ്ങളെ മറികടന്ന മൗറീഷ്യോ അവസാനം എത്തിയ ബക്കാരി കോനെയേയും മറികടന്നു പന്ത്‌ പോസ്‌റ്റലേക്കു തിരച്ചുവിട്ടു (4-1). വന്‍ തോല്‍വി ഉറപ്പായ കേരള ബ്ലാസ്റ്റേഴ്‌സിനു ആശ്വസമായി വന്ന 79-ാം മിനിറ്റിലെ രണ്ടാം ഗോളിനു വഴിയൊരുക്കിയത്‌ ജോര്‍ഡന്‍ മറെയാണ്‌. പന്ത്‌ വലയിലേക്കു തിരിച്ചുവിടേണ്ട ദൗത്യം മാത്രമെ ഗാരി ഹൂപ്പറിനു വേണ്ടി വന്നുള്ളു (4-2). 
ഇഞ്ചുറി ടൈമില്‍ ഭാഗ്യം ഒഡീഷയെ രക്ഷിച്ചു. ഫക്കുണ്ടോ പെരേര എടുത്ത കോര്‍ണറില്‍ ഒഡീഷ ഗോളി അര്‍ഷദീപ്‌, രോഹിത്‌ കുമാര്‍. എന്നിവര്‍ സ്ഥാനം തെറ്റി നില്‍ക്കെ സ്‌റ്റീവന്‍ ടെയ്‌ലര്‍ ആദ്യം ഗോള്‍ ലൈന്‍ സേവ്‌ നടത്തി തുടര്‍ന്നു ബക്കാരി കോനയുടെ ശ്രമവും ലക്ഷ്യത്തില്‍ എത്തിയില്ല. 

Mauricio stars as Odisha dominates Kerala for first win of the season

 

 Goa, January 7: Odisha FC got the monkey off their back as they cruised to their first win of the season with a 4-2 victory over Kerala Blasters in the Hero Indian Super League at the GMC Stadium, here on Thursday.


Kerala drew first blood through Jordan Murray (7') but Odisha took the lead in the first half itself through an own goal from Jeakson Singh (22') and a strike from Steven Taylor (42'). Diego Mauricio's second-half brace (50', 60') then settled the tie in favor of Odisha. Gary Hooper (79') scored a consolation for Kerala, but it proved to be not enough to spark a comeback.




It was Odisha who started better, enforcing a corner in the third minute but Kerala scored the opener much against the run of play. KP Rahul headed Facundo Pereyra's freekick at goal and a diving Arshdeep Singh could only parry it straight into Murray's path. The latter made no mistake from a tight angle.

Odisha struck back 15 minutes later in somewhat fortuitous fashion. Jerry Mawihmingthanga found Mauricio on the right and his shot took a heavy deflection off Jeakson before trickling past a wrong-footed Albino Gomes.

Vicente Gomez almost came up with an instant equaliser as he headed in Pereyra's cross, but it was straight at Arshdeep. Kerala would rue the misses soon with Taylor taking advantage of some poor defending to give Odisha the lead just before halftime. Jerry's cross found Taylor unmarked at the far post and the English defender calmly slotted in.

Jerry missed a good chance straight after the restart, but Mauricio would soon ensure that his miss went unpunished. First, he scored Odisha's third after Jerry's lob found him clear on goal. Ten minutes later, he scored a spectacular goal to put the result beyond doubt. The Brazilian received the ball from Nandhakumar Sekhar and beat a defender before curling it past the keeper from outside the box.

Kerala would have a glimmer of hope in the 79th minute when Gary Hooper netted their second. Jordan Murray did well to put the ball in the box and found Hooper, who slashed at goal. His shot took a deflection off Taylor before going in.

The goal inspired the previously-downbeat Kerala players as they launched assault after assault on the Odisha goal. However, the Odisha defence stood firm as their coach Stuart Baxter celebrated his first win of the season at the final whistle.

 

No comments:

Post a Comment