ഫത്തോര്‍ഡ : ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിനു മാറ്റമില്ല. ആദ്യ ജയം
അഞ്ചാം മത്സരം പിന്നിട്ടപ്പോഴും കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നു വളരെ ദൂരെ.
സതേണ് ഡെര്‍ബിയില്‍ ബെംഗ്‌ളുരു എപ്.സി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കേരള
ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തു.
അരഡസന്‍ ഗോളുകള്‍ പിറന്ന മത്സരത്തില്‍
ബെംഗ്‌ളുരുവിനു വേണ്ടി ക്ലെയ്‌റ്റണ്‍ സില്‍വ (29), എറിക് പാര്‍ത്താലു (51),
ഡിമാസ് ഡെല്‍ഗാഡോ (53), സുനില്‍ ഛെത്രി (65) എന്നിവരും കേരള ബ്ലാസ്‌റ്റേഴ്‌സിനു
വേണ്ടി കെ.പി രാഹുല്‍ (17), ജോര്‍ഡാന്‍ മറെ (61) എന്നിവരും ഗോള്‍ നേടി.
ബെംഗ്‌ളുരുവിനു ലഭിച്ച പെനാല്‍ട്ടി ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രി
പാഴാക്കിയില്ലായിരുന്നുവെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി ഇതിലും
ഭീകരമാകുമായിരുന്നു.
അഞ്ച് മത്സരങ്ങളില്‍ മൂന്നാം തോല്‍വിയോടെ കേരള
ബ്ലാസ്‌റ്റേഴ്‌സ് ഒന്‍പതാം സ്ഥാനം തുടര്‍ന്നു. ബെംഗ്‌ളുരു ഈ ജയത്തോടെ ഗോവയെ
പിന്തള്ളി നാലാം സ്ഥാനത്തെത്തി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഇനി അടുത്ത
ഞായറാഴ്‌ച ഈസ്റ്റ് ബംഗാളിനെതിരെയാണ്.
പ്രതീക്ഷിച്ച പോലെ കരുത്തരായ
ബെംഗളുരുവില്‍ നിന്നും തോല്‍വിയുടെ പ്രഹരം വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിനു
നേരിടേണ്ടി വന്നു..പക്ഷേ ഇത്തവണ ഓരോ മിനിറ്റും ത്രില്‍ നിറഞ്ഞ പോരാട്ടം ഇരുകൂട്ടരും
സമ്മാനിച്ചു
തുടക്കം തന്നെ ബെംഗ്‌ളുരു എഫ്.സിയുടെ ആക്രമണങ്ങള്‍ക്കു മുന്നില്‍
പകച്ചു നിന്ന കേരള ബ്ലാസ്റ്റേഴ്‌സിനു ഓടി ഒപ്പമെത്താന്‍ അതിവേഗം കഴിഞ്ഞു. . കെ.പി
രാഹുലിന്റെ മിന്നല്‍ വേഗതയാണ് ബ്ലാസ്റ്റേഴ്‌്‌സിനെ ഓടി ഒപ്പത്തെുന്നതിനു
തുണച്ചത്. 15-ാം മിനിറ്റില്‍ ജോര്‍ഡാന്‍ മറെയുടെ വെടിയുണ്ട ഷോട്ട് ബെംഗളുരു ഗോള്‍
കീപ്പര്‍ ഗുര്‍പ്രീത് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. ഇതിനു പിന്നാലെയാണ്
ബ്ലാസ്റ്റേഴ്‌സിന്റെ പ്രത്യാക്രമണത്തിലൂടെ കളിയിലെ ആദ്യ ഗോള്‍ വന്നത്.
.
ബ്ലാസ്റ്റേഴ്‌സിന്റെ കോര്‍ണര്‍ ഫ്‌ളാഗിനു സമീപം ഡിമാസ് ഡെല്‍ഗാഡോ എടുത്ത ഫ്രീ
കിക്ക് കൈവശപ്പെടുത്തി ു പന്തുമായി കുതിച്ച ഗാരി ഹൂപ്പറിനു വലതുവശം രാഹുലും
ഇടതുവശം മറെയും ബെംഗുളുരുവിന്റെ പകുതിയിലേക്കു പാഞ്ഞു. പന്തുമായി ബോക്‌സിനു
മുന്നിലെത്തിയ ഗാരി ഹൂൂപ്പറിന്റെ ഡയഗണല്‍ പാസ് രാഹുലിലേക്ക് പന്ത് കിട്ടിയ ഉടനെ
രാഹുല്‍ ഗോള്‍ വല ലക്ഷ്യമാക്കി നിറയൊഴിച്ചു. ലക്ഷ്യം തെറ്റാതെ വലയില്‍. (1-0).
ഈ
മികവ് നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞില്ല. 29-ാം മിനിറ്റില്‍
ബെംഗ്‌ളുരു തിരിച്ചടിച്ചു. പതിവ് പോലെ സ്വന്തം കളിക്കാരുടെ പിഴവ്
ബ്ലാസ്റ്റേഴ്‌സിനെ ചതിച്ചു. ഗോള്‍മുഖത്ത് വെച്ച് പന്ത് ക്ലിയര്‍ ചെയ്യാന്‍
ലാല്‍റുവതാരയ്‌്‌ക്കു പിഴച്ചു. മിസ്‌കിക്കില്‍ നിന്നും പന്തു കവര്‍ന്ന
ക്ലെയ്‌റ്റണ്‍ സില്‍വ കാഴ്‌ച്ചക്കാരനായി നിന്ന ഡിഫെന്‍ഡര്‍ ബക്കാരി കോനെയെ
മറികടന്നു പന്ത് വലയിലാക്കി (1-1).
ഗോള്‍മഴയുടെ സൂചന രണ്ടാം പകുതിയുടെ തുടക്കം
തന്നെ വന്നു. ക്രിസ്‌്‌റ്റിയന്‍ ഒപ്‌സെത്തിനെ ബോക്‌സിനകത്ത് വെച്ച് ബക്കാരി കോന
ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നു വന്ന പെനാല്‍ട്ടി എടുത്തത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ
നയകന്‍ സുനില്‍ ഛെത്രി. അപാരഫോമില്‍ നിന്ന ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍
അല്‍ബിനോ ഗോമസ് വളരെ അനായാസം പെനാല്‍ട്ടി കരങ്ങളില്‍ ഒതുക്കി രക്ഷകനായി.
എന്നാല്‍ ഈ സന്തോഷം അല്‍പ്പായുസായി. 51-ാം മിനിറ്റില്‍ ബെംഗ്‌ളുരു
മുന്നില്‍ക്കയറി. ക്ലെയ്‌റ്റണ്‌ില്‍ നിന്നും ആഷിഖ് കുരുണിയനിലേക്കു വന്ന പന്ത്
എറിക് പാര്‍ത്താലുവിന്റെ ഡിഫ്‌ളെക്ഷനില്‍ ഗോളായി (2-1) . രണ്ടു മിനിറ്റിനുള്ളില്‍
ബെംഗളുരു വീണ്ടും ലീഡ് ഉയര്‍ത്തി. ഇത്തവണയും ക്യാപ്‌റ്റന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ
പ്രതിരോധനിരയിലെ പിഴവ് മുതലെടുക്കാന്‍ ബെംഗ്‌ളുരുവിനായി. അല്‍ബിനോ ഗോമസ് പന്ത്
ക്ലിയര്‍ ചെയ്യാതെ കൂട്ടുകാരന്‍ ലാല്‍റുവതാരയ്‌ിലേക്കു നല്‍കിയ പന്ത്
കുതിച്ചെത്തിയ ഡിമാസ് ഡെല്‍ഗാഡോ വലയിലാക്കി (3-1).
ആഷിഖ് കുരുണിയന്‍
ബ്ലാസ്റ്റേഴ്‌സിന്റെ വിസെന്റെ ഗോമസിനെ ഫൗള്‍ ചെയ്‌തിനു ലഭിച്ച ഫ്രീ കിക്കാണ്
ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയത് . ഗോള്‍ മുഖത്തേക്ക്
ഉയര്‍ന്നുവന്ന പന്തില്‍ ഫക്കുണ്ടോ പെരേരയുടെ ഹെഡ്ഡര് ജോര്‍ഡന്‍ മറെയുടെ കാല്‍
സ്‌പര്‍ശത്തോടെ വലയിലേക്ക് (3-2). എതിരെ ഗോള്‍ വീണതോടെ വീണ്ടും സടകുടഞ്ഞെഴുന്നേറ്റ
ബെംഗളുരുവിനു വേണ്ടി സുനില്‍ ഛെത്രി പെനാല്‍ട്ടി പാഴാക്കിയതിനു പ്രായഛിത്തം ചെയ്‌തു
65-ാം മിനിറ്റില്‍ കാബ്ര വലത്തെ വിംഗില്‍ നിന്നും നീട്ടിക്കൊടുത്ത ലോബ് ചാടി
ഉയര്‍ന്ന പ്രശാന്തിനെയും മറികടന്നു സുനില്‍ ഛെത്രി ഹെഡ്ഡറിലൂടെ നെറ്റിലാക്കി (4-2).
ക്യാപ്‌റ്റന്‍ സിഡോഞ്ച പരുക്കുമൂലം നാട്ടിലേക്കു മടങ്ങിയതും കഴിഞ്ഞ കളിയില്‍
ചുവപ്പ് കാര്‍ഡ് ലഭിച്ചതിനാല്‍ കോസ്‌റ്റ് പുറത്ത് നില്‍ക്കേണ്ടി വന്നതും
ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിറോധനിരയെ ഛിന്നഭിന്നമാക്കി.
ബെംഗളുരുവിന്റെ നിരയില്‍
കളം നിറഞ്ഞു കളിച്ച ഡിമാസ് ഡെല്‍ഗാഡോയാണ് കളിയിലെ താരം .
സൂപ്പര്‍
സണ്‍ഡേയില്‍ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയും നോര്‍ത്ത് ഈസറ്റും
ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
No comments:
Post a Comment