അംഗുലോ ഗോളടി തുടരുന്നു
ബാംബോലിം : കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ എ.എസ്.എല്‍ ഏഴാം സീസണില്‍
വിജയതുടക്കം കുറിച്ച എഫ്‌സ് ഗോവ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി.
ഇതോടെ
എഫ്.സി ഗോവ രണ്ട് ജയം രണ്ട് സമനില, ഒരു തോല്‍വി എന്ന ക്രമത്തില്‍ എട്ട്
പോയിന്റോടെ നാലാം സ്ഥാനത്തേക്ക് മുന്നേറി. ഇന്ന് സൂപ്പര്‍ സണ്‍ഡേയില്‍ കേരള
ബ്ലാസ്റ്റേഴ്‌സ് സതേണ്‍ ഡെര#്‌ബിയില്‍ കരുത്തരായ ബെംഗ്‌ളുരു എഫ്. സിയേയും ആദ്യ
മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനേയും നേരിടും
കരുത്തരായ ഗോവയ്‌ക്കെതിരെ ആക്രമണത്തിനു ശ്രമിക്കാതെ പൂര്‍ണമായും
പ്രതിരോധത്തിനാണ് ഒഡീഷ ശ്രമിച്ചത്. കളിയുടെ 45 മിനിറ്റ് വരെ ഈ തന്ത്രം
വിജയിച്ചു. എന്നാല്‍ തുടരെ ഗോളിനുശ്രമിച്ച ഗോവ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍
പ്രതിരോധപൂട്ട് തകര്‍ത്തു ലക്ഷ്യം കണ്ടു. ഗോവയുടെ ഗോള്‍ മെഷീന് അംഗുലോയ്‌ക്ക്
അവസരം ഒരുങ്ങിയത് ഇടത്തെ ഫ്‌ളാങ്കില്‍ നിന്നും അലക്‌സാണ്ടര്‍ ജേസുരാജ് നല്‍കിയ
പാസിലാണ്. പന്ത് കൈവശമാക്കാന്‍ ഓടിയടുത്ത ജേക്കബ് ട്രാറ്റിനെ കബളിപ്പിച്ചു
ഇഗോര്‍ അംഗുലോ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു (1-0)
ഈ ഗോള്‍ നേട്ടത്തോടെ
അംഗുലോ അഞ്ച് കളികളില്‍ നിന്നും ആറ് ഗോള്‍ നേട്ടത്തോടെ മുന്നില്‍ കയറി. അഞ്ച്
ഗോള്‍ നേടിയ ജാംഷെഡ്‌പൂരിന്റെ നെരിയൂസ് വാല്‍സ്‌കിസ് ആണ് രണ്ടാം സ്ഥാനത്ത്.
രണ്ടാം പകുതിയിലും ഗോവയുടെ ഗോള്‍ അടിക്കാനുള്ള ശ്രമങ്ങളിലൂടെയാണ് തുടക്കം.
50-ാം മിനിറ്റില്‍ മിഡ് ഫീല്‍ഡര്‍ ഷോര്‌ഷെ ഓര്‍ട്ടിസ് മെന്‍ഡോറയുടെ വെടിയുണ്ട
ഷോട്ട് ഒഡീഷ ഗോളി അര്‍ഷദീപ് സിംഗ് കുത്തിയകറ്റി. ഓര്‍ട്ടിസും ഒഡീഷ ഗോളിയും
തമ്മിലായി ഇതോടെ മത്സരം ഇതിനിടെ ജേക്കബ് ട്രാറ്റിന്റെ സമയോജിതമായ ഇടപെടലുകല്‍
ഇല്ലായിരുന്നുവെങ്കില്‍ ഒഡീഷ ഗോളിയുടെ ജോലി ഭാരം ഇരട്ടിയാകുമായിരന്നു. അവസാന
മിനിറ്റുകളില്‍ ഒഡീഷയുടെ ഗോള്‍ മുഖത്ത് നടന്ന കൂട്ടപ്പൊരിച്ചിലില്‍ മുന്നു തവണ
ഗോള്‍ എന്നു കരുതിയ ഷോട്ടുകളും ഓഡീഷക്കാരുടെ കയ്യും മെയ്യും ഒരുമിച്ച് നടത്തിയ
സേവുകളും ഗോവയെ രണ്ടാം ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു നിര്‌ത്തി.
ഗോവയുടെ
ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച പരാഗ്വക്കാരന്‍ മിഡ് ഫീല്‍ഡ് ജനറല്‍ ഷോര്‍ഝെ
ഓര്‍ട്ടിസ് മെന്‍ഡോസയാണ് കളിയിലെ താരം . കളിയുടെ എല്ലാ മേഖലയിലും
ഗോവയ്‌ക്കായിരുന്നു ആധിപത്യം . 64 ശതമാനം പന്തടക്കം.. പാസുകളുടെ കണക്കെടുത്താല്‍ ,
ഗോവ 679 ഒഡീഷ 266 എന്ന താരതമ്യം തന്നെ കളിയുടെ ഗതി വ്യക്തമാക്കും. ഒഡീഷയ്‌ക്ക് ഒരു
കോര്‍ണര്‍മാത്രം ലഭിച്ചപ്പോള്‍ ഗോവയ്‌ക്ക് എട്ട് കോര്‍ണര്‍ ലഭിച്ചു.പക്ഷേ
ഇരുകൂട്ടര്‍ക്കും ഇവ ഒന്നും പ്രയോജനപ്പെടുത്താനായില്ല
Angulo on target as Goa push Odisha into further misery
Goa, Dec 12: A second successive win helped FC Goa climb to fourth on the Hero Indian Super League Season 7 table as they beat a gritty Odisha FC 1-0 at the GMC Stadium, here on Saturday.
Goa, Dec 12: A second successive win helped FC Goa climb to fourth on the Hero Indian Super League Season 7 table as they beat a gritty Odisha FC 1-0 at the GMC Stadium, here on Saturday.
Igor Angulo (45+1’) netted the winner to help Juan Ferrando’s side register another victory.
Arshdeep Singh shone for Odisha between the sticks but their inefficiency upfront meant Stuart Baxter’s side remained winless in the competition.
Vinit Rai was handed his first start of the season as Odisha made four changes to their line-up. Ferrando rang in just one change as Alberto Noguera replaced Edu Bedia. Goa outplayed their opponents in the first half and headed into the break with a one-goal lead, Angulo scoring in injury time.
The Gaurs dominated proceedings from the start while Odisha decided to stay compact and absorb the pressure.
Jorge Ortiz Mendoza, a constant threat on the left flank, had an opportunity to give Goa the lead during the 16th minute. Brandon Fernandes won the ball and threaded a pass for Ortiz on the left. The forward cut inside into acres of space but dragged his shot wide.
However, despite dominating possession, the Gaurs failed to penetrate the Odisha defence, who kept things tight at the back.
Odisha, too applied pressure on Goa’s backline towards the end of the first half, mainly through Diego Mauricio but Goa’s backline did well to thwart the danger.
Goa’s perseverance finally paid off towards the end of the first half with Angulo getting himself on the scoresheet again. Romario beat his marker on the left and found the Spaniard in the box, who created space to fool Jacob Tratt before drilling his shot into the bottom left-handed corner.
The second half got off to an interesting start with both sides showing intent.
Odisha pushed hard for an equaliser and nearly came close just before the hour mark. After a counter-attack, the ball fell to Cole Alexander, at the edge of the box. The midfielder, however, fired his shot wide.
The Gaurs fashioned two clear-cut opportunities during the 64th minute but Arshdeep produced a stunning double save to keep his side in the game.
The Odisha custodian first blocked a shot from Angulo with his leg. The ball was eventually cleared and fell to Princeton Rebello. The substitute found Mendoza outside the box but the latter was denied as Arshdeep dived full stretch.
The Odisha FC keeper produced another double save during the dying minutes of the game, denying both Mendoza and Len Doungel.
No comments:
Post a Comment