Tuesday, 8 December 2020

MATCH 19 & 20 കേരള ബ്ലാസ്‌റ്റേഴ്‌സിനു ദയനീയ തോല്‍വി

 




ഫത്തോര്‍ഡ:ഐ.എസ്‌.എല്‍ ഏഴാം സീസണില്‍ ആദ്യ ജയം തേടി വീണ്ടും ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനു ഇത്തവണ ദയനീയ തോല്‍വി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ എഫ്‌.സി ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി. 

കിബു വിക്കൂഞ്ഞ പരിശീലകനായ കേരള ബ്ലാസ്റ്റേഴ്‌സിനു നാല്‌ മത്സരങ്ങള്‍ പിന്നിടുമ്പോഴും ഒരു മത്സരവും ജയിക്കാനായിട്ടില്ല. 
ഗോവയുടെ രണ്ടു ഗോളുകള്‍ ഇഗോര്‍ അന്‍ഗുലോയും (30,92) ഒരു ഗോള്‍ ഓര്‍ട്ടിസും നേടി. കേരള ബ്ലാസ്‌്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ വിന്‍സെന്റെ ഗോമസിന്റെ (90) വകയാണ്‌.
കേരള ബ്ലാസ്‌റ്റേഴ്‌സ്‌ മൂന്ന്‌ മാറ്റങ്ങളുമായാണ്‌ ഇറങ്ങിയത്‌ . കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ ക്യാപ്‌റ്റന്‍ സിഡോയെ ഒഴിവാക്കേണ്ടി വന്നത്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യ നിരയെ ദുര്‍ബലമാക്കി.
പത്താം മിനിറ്റില്‍ ഗോവയുടെ ഷോര്‍ഷെ ഓട്ടിിസ്‌ മെന്‍ഡോസയുടെ ലോങ്ങ്‌ റേഞ്ചര്‍ മുന്നോട്‌ വന്ന ബ്ലാസ്‌റ്റേഴ്‌സ്‌ ഗേള്‍കീപ്പറുടെ തലയക്ക്‌ മുകളിലൂടെ ക്രോസ്‌ ബാറില്‍ ഇടിച്ചു പുറത്തേക്ക്‌ 'ബ്ലാസ്‌റ്റേഴ്‌സ്‌ ഭാഗ്യത്തിന്‌ രക്ഷപ്പെട്ടു
17-ാംമിനിറ്റില്‍ വീണ്ടും പോസ്റ്റ്‌ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. ഇത്തവണ മിസ്‌ പാസില്‍ ഇഗോര്‍ അന്‍ഗുലായുടെ കുറ്റനടി സൈഡ്‌ പോസ്റ്റില്‍ തട്ടിത്തെറിച്ചു' എന്നാല്‍ ഗോവ ഏറെ വൈകാതെ നിരാശയകറ്റി.
മുപ്പതാം മിനിറ്റില്‍ ഗോവ കാത്തിരുന്ന ഗോള്‍ നേടി രോഹിത്‌ കുമാറിന്റെ അശ്രദ്ധമായ മൈനസ്‌ പാസ്‌ തട്ടിയെടുത്ത സാവിയോ ഗാമയ്‌ക്കാണ്‌ ഗോളിന്റെ പകുതി ക്രെഡിറ്റ്‌ . . സാവിയര്‍ ഗാമയുടെ പാസ്‌ സ്വീകരിച്ച അന്‍ഗുലോ അഡ്വാന്‍സ്‌ ചെയ്‌തു വന്ന ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളിയുടെ തലയ്‌ക്ക്‌ മുകളിലൂടെ പന്ത്‌ വലയിലേക്ക്‌ കോരിയിട്ടു (1-0). '


42-ാം മിനിറ്റില്‍ രാഹുലിന്റെ മികച്ചപാസില്‍ വിന്‍സെന്റെ ഗോമസിന്റെ മനോഗരമായ ഫ്‌ളിക്ക്‌ ഗോവന്‍ ഗോളി ചാടി വീണു കരങ്ങളില്‍ ഒരുക്കി. കേരള ബ്ലാസ്‌റ്റേഴ്‌സിനു ആദ്യ പകുതിയില്‍ കിട്ടിയ ഏറ്റവും മികച്ച അവസരവും ഇതോടെ അവസാനിച്ചു
രണ്ടാം പകുതിയില്‍ ഏറെ വൈകാതെ ഗോവ രണ്ടാം ഗോള്‍ നേടി. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ ത്രു പാമ്പുമായി പെനാല്‍ട്ടി ബോക്‌സിലേക്ക്‌ കുതിച്ച ഷോര്‍ഷെ ഓര്‍ട്ടിസ്‌ മുന്ന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ കളിക്കാര്‍ക്ക്‌ ഇടയിലൂടെ ഗ്രൗണ്ട്‌ ഷോട്ടില്‍ വല കുലുക്കി, (2-0) '
രണ്ടാം പകുതിയില്‍ ക്രോസ്‌ ബാര്‍ ബ്ലാസ്‌ റ്റേഴ്‌സിനും വില്ലനായി ' 68-ാം മിനിറ്റില്‍ വിന്‍സെന്റെ ഗോമസിന്റെ കൂറ്റനടി ബാറില്‍ തട്ടിത്തെറിച്ചു.
രണ്ട്‌ ഗോള്‍ ജയം ഉറപ്പിച്ച ഗോവക്കെതിരെ 90 -ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ ആശ്വാസ ഗോള്‍ കണ്ടെത്തി നിഷുകുമാറിന്റെ ക്രോസില്‍ വിസെന്റെ ഗോമസ്‌ ഗോവന്‍ ഗോള്‍ വല തുറന്നു )1-2) 
ഇതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ സമനില പ്രതീക്ഷയിലായി എന്നാല്‍ ഗോശ നേടാനുള്ള ശ്രമത്തിന്‌ ഏറ്റ കനത്ത തിരിച്ചടിയായി ക്യാപ്‌റ്റന്‍ കോസ്‌്‌റ്റ രണ്ടാം മഞ്ഞക്കാര്‍ഡ്‌ കണ്ട്‌ പുറത്തായി. തൊട്ടപിന്നാലെ നാടകീയമായ ഗോവന്‍ ഗോളും വന്നു ഗോവക്കാരനായ കേരള ബ്ലാസ്റ്റഴ്‌സ്‌ ഗോളി അല്‍ബിനോ ഗോമസ്‌ കയ്യിലെടുത്ത പന്ത്‌ താഴെ ഇട്ട്‌ കൊടുത്ത്‌ അന്‍ഗുലോയുടെ മുന്നിലേക്ക്‌
അന്‍ഗുലോ വളരെ അനായാസം പന്ത്‌ തട്ടി വലയിലാക്കി (3-1) ഐ എസ്‌ എല്ലിന്റെ ചരിത്രത്തിലെ തന്നെ അവിശ്വസനീയവുമായ പിഴവായി ഈ ഗോള്‍ കുറിക്കപ്പെട്ടു. ഗോവന്‍ ഗോള്‍ മെഷീനായ അന്‍ഗുലോയുടെ ഈ സീസണിലെ അഞ്ചാം ഗോളായി മാറി

ഐ.എസ്‌ എല്ലില്‍ കഴിഞ്ഞ ആറ്‌ മ?സരങ്ങളിലും കേരള ബ്ലാസ്‌റ്റേഴ്‌സിനോട്‌ തോറ്റിട്ടില്ല എന്ന റെക്കോര്‍ഡ്‌ ഗോവ ഏഴായി പുതുക്കി.ഗോവയുടെ ലെനി റോഡ്രിഗസാണ്‌ കളിയിലെതാരം. ഗോവ ഈ സീസണിലെ ആദ്യ ജയത്തോടെ നാലാം സ്ഥാനത്തെത്തി.
ആദ്യം നടന്ന മത്സരത്തില്‍ ഒഡീഷയെ 2-0നു തോല്‍പ്പിച്ചു മുംബൈ സിറ്റി എഫ്‌.സി പോയിന്റ്‌്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു മുന്നേറി. . മുന്‍ ബ്ലാസ്‌റ്റേഴ്‌സ്‌ താരം ബെര്‍ത്തലോമ്യോ ഓഗ്‌ബച്ചെ (30) റൗളിങ്‌ ബോര്‍ഹസ്‌ (45) എന്നിവരാണ്‌ ഗോളുടമകള്‍.

No comments:

Post a Comment