Saturday, 5 December 2020

MATCH 17 ഈസ്‌റ്റ്‌ ബംഗാളിനു മൂന്നാം തോല്‍വി

 


ഇന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഗോവയെ നേരിടും


തിലക്‌ മൈതാന്‍ (ഗോവ) : 

ഇന്ത്യന്‍ സുപ്പര്‍ ലീഗിന്റെ ഈ സീസണില്‍ അരങ്ങേറ്റം കുറിക്കുന്ന കൊല്‍ക്കത്ത ജയന്റുകളായ ഈസ്‌റ്റ്‌ ബംഗാളിനു ഒരു ഗോള്‍ പോലും കിട്ടാക്കനി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇംഗ്ലീഷ്‌ ലെജന്റ്‌ റോബി ഫൗളര്‍ പരിശീലകനായ ഈസ്റ്റ്‌ ബംഗാള്‍ തോറ്റു. ഇത്തവണ നോര്‍ത്ത്‌്‌ ഈസ്‌റ്റിനോട്‌ ഏകപക്ഷിയമായ രണ്ടു ഗോളുകള്‍ക്ക്‌. മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ പോലും നേടാനാവാത്ത അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ഈസറ്റ്‌ ബംഗാള്‍ ഏഴ്‌ ഗോളുകളാണ്‌ ഇതിനകം വാങ്ങിക്കൂട്ടിയത്‌. ഏട്ട്‌്‌ പോയിന്റോടെ ഹൈലാന്‍ഡേഴ്‌സ്‌ പോയിന്റ്‌ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കു മുന്നേറി. 

ഇന്ന്‌ സൂപ്പര്‍ സണ്‍ഡേയില്‍ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ്‌ കരുത്തരായ എ്‌ഫ്‌.സി ഗോവയേയും മറ്റൊരു മത്സരത്തില്‍ മുംബൈ സിറ്റി, ഒഡീഷ എഫ്‌.സി യേയും നേരിടും 
ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരം 20 -ാം മിനിറ്റില്‍ ഈസ്റ്റ്‌ ബംഗാളിന്റെ പക്കല്‍ എത്തേണ്ടതായിരുന്നു. നാരയണ്‍ ദാസ്‌ നല്‍കിയ പാസിനുവേണ്ടി ശ്രമിക്കുന്നതിനിടെ ബോക്‌സിനകത്ത്‌ വെച്ച്‌ ജാക്ക്‌ മഗോമയെ അശുതോഷ്‌ മെഹ്‌ത കാലുവാരി. തുടര്‍ന്നു പെനാല്‍ട്ടിക്ക്‌ ഈസ്റ്റ്‌ ബംഗാള്‍ മുറവിളികൂട്ടിയെങ്കിലും റഫ്‌റി അനുവദിച്ചില്ല. ആത്മവിശ്വാസം വീ്‌ണ്ടെടുത്ത നോര്‍ത്ത്‌ ഈസ്‌റ്റിനു പി്‌ന്നെ ഭാഗ്യവും തുണയ്‌ക്ക്‌ എത്തി. 33-ാം മിനിറ്റില്‍ ഈസ്റ്റ്‌ ബംഗാളിന്റെ സുര്‍ചന്ദ്ര സിംഗിന്റെ സെല്‍ഫ്‌ ഗോളിലൂടെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മുന്നില്‍ക്കയറി. 

ബോക്‌സിനു മുന്നിലേക്കു വന്ന ലോങ്‌ പാസില്‍ നിന്നും ലഭിച്ച എടുത്ത ക്വെസി അപ്പിയ വലത്തെ ഫ്‌ളാങ്കില്‍ നിന്നും ഹെഡ്ഡറിലുടെ ഇദ്രിസ സെല്ലയ്‌ക്കു ക്രോസ്‌ ചെയ്‌തു. ഇദ്രിസ സെല്ല പന്ത്‌ തടുത്തു നിര്‍ത്താനായി ശ്രമിച്ചുവെങ്കിലും പന്ത്‌ വിധിയുടെ വഴിയെ നീങ്ങി. ക്രോസിന്റെ ശക്തിയില്‍ സില്ലയുടെ കാലില്‍ നിന്നുള്ള ഡിഫ്‌ളക്ഷന്‍ സുര്‍ചന്ദ്രസിംഗിന്റെ കാലിലും ത്‌ട്ടി സ്വന്തം പോസ്‌റ്റിലേക്കു നീങ്ങുന്നതു തടയാന്‍ പുറകെ ഓടിയ ഈസ്‌റ്റ്‌ ബംഗാളിന്റെ പ്രതിരോധനിരക്കാരുടെ ശ്രമവും ഫലിച്ചില്ല. ഉരുണ്ടു നീങ്ങിയ പന്ത്‌ ഗോള്‍ വലയിലേക്കു നീങ്ങി (1-0) . ഈ സീസണിലെ ആദ്യത്തെ ഓണ്‍ ഗോളും സുര്‍ചന്ദ്രയുടെ പേരില്‍ കുറിക്കപ്പെട്ടു. 
രണ്ടാം പകുതിയില്‍ ഈസ്റ്റ്‌ ബംഗാള്‍ ബല്‍വന്തിനു പകരം മലയാളി താരം സി.കെ . വിനീതിനെ കൊണ്ടുവന്നെങ്കിലും വിനീതിനു തന്റെ പഴയ ഫോമിലേക്ക്‌ ഉയര്‍ന്നില്ല. 73-ാം മിനിറ്റിലും റഫ്‌റി വീണ്ടും ഈസ്റ്റ്‌ ബംഗാളിനു പെനാല്‍ട്ടി നിഷേധിച്ചു. ഇത്തവണ സെഹ്‌നാജ്‌ സിംഗിന്റെ ബോക്‌സിനകത്തു വെച്ച്‌ നടത്തിയ രണ്ട്‌ ശ്രമങ്ങളില്‍ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ കളിക്കാരന്റെ കൈകളില്‍ തട്ടിയെങ്കിലും റഫ്‌റി പെനാല്‍ട്ടി അനുവദിച്ചില്ല.., കളി അവസാന മിനിറ്റുകളിലേക്കു കടന്നതോടെ രണ്ടു ടീമുകളും ഗോള്‍ നേടാന്‍ കിണഞ്ഞു ശ്രമിച്ചു. ഇതില്‍ ജയിച്ചത്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ആയിരുന്നു. നിശ്ചിത സമയത്തിനുശേഷം 91-ാം മിനിറ്റില്‍ സ്വന്തം പകുതിയില്‍ നിന്നും വന്ന ലോങ്‌ പാസില്‍ ഒറ്റയ്‌ക്കു വലത്തെ ഫ്‌ളാങ്കിലൂടെ കുതിച്ച മലയാളി താരം സുഹൈറിന്റെ മനോഹരമായ ക്രോസും തുടര്‍ന്നു പകരക്കാനായി വന്ന റോച്ചാര്‍സെലയുടെ ക്ലോസ്‌ റേഞ്ച്‌ ഷോട്ടും വലയിലെത്തി (2-0) ഈസ്‌റ്റ്‌ ബംഗാളിന്റെ മുന്നേറ്റ നിരയെ ഫലപ്രദമായി തടഞ്ഞ നോര്‍ത്ത്‌്‌ ഈസ്‌റ്റിന്റെ ഡിഫെന്‍ഡര്‍ ഞ്ചെമിന്‍ ലാംബോട്ട്‌ കളിയിലെ താരമായി



NorthEast continue unbeaten run as SC East Bengal rue luck

Goa, Dec 5: NorthEast United FC piled further misery on SC East Bengal with a 2-0 win in their Hero Indian Super League Season 7 encounter at the Tilak Maidan, Goa.

A Surchandra Singh (33’) own goal and an injury-time strike from Rochharzela (90’) helped the Highlanders remain unbeaten and climb to second spot in the league table. East Bengal are yet to score in the league. SCEB will be disappointed that a good display did not lead to points, with a couple of key refereeing decisions going against them.

SCEB coach Robbie Fowler made a solitary change to his starting XI which suffered a 0-3 defeat to Mumbai City FC with Sehnaj Singh coming in place of Daniel Fox.

NEUFC coach Gerard Nus continued to shuffle his squad making five changes to the side that drew against FC Goa. Gurmeet, Ashutosh Mehta, Mashoor Shereef, Kwesi Appiah and Ninthoinganba Meetei were back in the playing eleven.

SCEB were clearly the better side in a dour first half but they failed to translate their dominance into scoring. Their first opportunity arrived in the 4th minute from a Jacques Maghoma free-kick but Scot Neville’s header from the near-post fell into Gurmeet Singh’s arms.

Fowler must have thought his side had a penalty in the 20th minute when Maghoma, after taking a touch in the box, was tripped by Mehta. It looked like a clear foul but the referee waved play on.

NEUFC continued to hit their opponents on the counter as they had in previous matches. And that tactic paid off at the half-hour mark when they took the lead in a fortuitous manner. Appiah made a fine run on the right flank and found Sylla in the box. The striker failed to make good contact, but the ball deflected off defender Surchandra Singh's leg and rolled into the goal.

The second half continued with the same intensity with both teams going on the attack early on. SCEB keeper Debjit Majumder was forced into action early in the second half with Appiah and Sylla both testing him.

At the hour mark, SCEB had another penalty claim when Anthony Pilkington’s shot at goal seemed to have brushed a NEUFC defender’s arm before being parried by the keeper.  

Sylla had a chance to settle the game in the 71st minute but with just the keeper to beat, the Guinean’s shot went wide. But NEUFC eventually doubled their lead off a late counter attack. Suhair Vadakkepeedika picked out Rochharzela in the box and the youngster found the back of the net to end SCEB's hopes.

No comments:

Post a Comment