ചരിത്രം കുറിച്ചു മുംബൈ ഫൈനലില്‍
സഡന്‍ഡെത്തില്‍
ഗോവ കീഴടങ്ങി
ബാംബോലിം : ഐ.എസ്.എല്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി
മുംബൈ ഫൈനലില്‍ .
നിശ്ചിത സമയവും പെനാല്‍ട്ടി ഷൂട്ടൗട്ടും പിന്നിടുമ്പോഴും
ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിനു ഒടുവില്‍ സഡന്‍ ഡെത്തില്‍ ഗോവയെ കീഴടക്കിയാണ്
മുംബൈയുടെ നീലക്കുപ്പായക്കാര്‍ ഫൈനലിലേക്കു ആദ്യമായി ചീട്ട് വാങ്ങിയത് ( 6-5 ).
ലീഗ് ഷീല്‍ഡ് ഇതിനകം നേടിക്കഴിഞ്ഞ മുംബൈ സിറ്റി എഫ്.സി 13നു നടക്കുന്ന
ഫൈനലില്‍ എ.ടി.കെ മോഹന്‍ ബഗാന്‍- നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് എഫ്.സി മത്സര
ജേതാക്കളെ നേരിടും.
രണ്ടു ഗോള്‍ വീതം അടിച്ചു സമനില പാലിച്ച ആദ്യ പാദത്തിനു
ശേഷം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ നിശ്ചിത സമയത്ത് കളി ഗോള്‍രഹിതമായി.
തുടര്‍ന്നു വന്ന പെനാല്‍ട്ടി ഷൂട്ടൗട്ടിലും 2-2നു സമനില പിടിച്ചതിനെ തുടര്‍ന്നു
ആവേശകരമായ സഡന്‍ ഡെത്തില്‍ വിധിയെഴുതിയതോടെ മുംബൈ 4-3നു ഗോവയെ പിന്നിലാക്കി. മൊത്തം
6-5 വിജയ മാര്‍ജിനില്‍ ചരിത്രത്തിലേക്കു മാര്‍ച്ച് ചെയ്‌തു.. (രണ്ടു പാദത്തിലുമായി
8-7 വിജയം )
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ആദ്യം കിക്കെടുത്ത ഗോവയുടെ
ക്യാപ്‌റ്റന്‍ എഡു ബേഡിയുടെ ഷോട്ട് മുംബൈ ഗോളി തടുത്തു. മുംബൈയ്‌ക്കു വേണ്ടി
കിക്കെടുത്ത ഓഗ്‌ബച്ചെ ഗോളാക്കി 1-0 ലീഡ് നേടി. ഗോവയുടെ രണ്ടാം കിക്കെടുത്ത
ബ്രാണ്ടന്റെ കിക്ക് പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. മുംബൈയുടെ രണ്ടാം കിക്കെടുത്ത
സാന്റാനയുടെ കിക്ക് ഗോവന്‍ ഗോളി രക്ഷപ്പെടുത്തി. ഗോവ ഇഗോര്‍ അന്‍ഗുലോയുടെ ഗോളില്‍
1-1നു ഒപ്പമെത്തി. . മുംബൈയുടെ ഹ്യൂഗോ ബോമസിന്റെ കിക്ക് ഗോവന്‍ ഗോളി തടുത്തു.
ഗോവയ്‌ക്കു വേണ്ടി ഇവാന്‍ ഗോണ്‍സാല്‍വസ് ഗോളാക്കിയതോടെ 2-1 നു ഗോവ മുന്നില്‍.
മുബൈയെ റെയ്‌നയര്‍ ഫെര്‍ണാണ്ടസ് 2-2നു ഒപ്പം എത്തിച്ചു. ഗോവയുടെ ജെയിംസ്
ഡോണാച്ചിയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നകന്നു.തൊട്ടു പിന്നാലെ
മുംബൈയുടെ അഹമ്മദ് ജാഹുവിന്റെ കിക്ക് ഗോവന്‍ ഗോളി രക്ഷപ്പെടുത്തി.ഇതോടെ
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 2-2 സമനില.
തുടര്‍ന്നു കളി ടൈബ്രേക്കറിലേക്ക്. ആദ്യം
കിക്ക് ഇഷാന്ത് പണ്ഡിത ഗോളാക്കിയതോടെ ഗോവ ടൈബ്രേക്കറില്‍ 1-0നു മുന്നില്‍
.മുംബൈയെ അമയ് റാണവഡെ 1-1നു ഒപ്പം എത്തിച്ചു. ഗോവ വീണ്ടും ഓര്‍ഗെ ഓര്‌ട്ടിസിന്റെ
കിക്കില്‍ 2-1നു സഡന്‍ ഡെത്തില്‍ മുന്നില്‍. മുംബൈയെ മുര്‍ത്താഡ ഫാള്‍ 2-2നു
ഒപ്പമെത്തിച്ചു. ഗോവ ആദില്‍ ഖാന്റെ കിക്കില്‍ 3-2നു മുന്നില്‍ കടുത്ത
സമ്മര്‍ദ്ദത്തിനിടെ മുംബൈയെ മന്ദര്‍റാവു 2-2നു ഒപ്പം എത്തിച്ചു. ഇതോടെ നിര്‍ണായകമായ
അവസാന കിക്കെടുത്ത ഗ്ലാന്‍ മാര്‍ട്ടിന്‌സിനു ലക്ഷ്യം കണ്ടെത്താനായില്ല. മുംബൈയുടെ
ചരിത്ര നിയോഗം ഇതോടെ റൗളിങ് ബോര്‍ഹസിന്റെ കാലുകളിലേക്ക്. ലക്ഷ്യം പിഴക്കാതെ
റൗളിങ് പന്ത് വലയില്‍ കയറ്റി 3-2നു സഡന്‍ ഡെത്തില്‍ മുംബൈയ്‌ക്കു ഫൈനലിലേക്കുള്ള
ബര്‍ത്ത് നേടിക്കൊടുത്തു . മൊത്തം പെനാല്‍്‌ട്ടി ഷൂട്ടൗട്ടില്‍ 6-5 ന്റെ
വിജയം
നിശ്ചിത സമയവും എക്‌സ്‌ട്രാ ടൈമും പിന്നിടുമ്പോഴും ഒരു തവണ പോലും ഓണ്‍
ടാര്‍ജറ്റില്‍ പന്ത് എത്തിക്കാന്‍ കഴിയാതിരുന്ന മുംബൈ സിറ്റി ഒടുവില്‍
പെനാല്‍ട്ടിഷൗട്ടൗട്ടില്‍ ഗോവയെ മറികടന്നത് ഭാഗ്യത്തിന്റെ കൂടെ
പിന്തുണയോടെയാണ്..
ഗോവയ്‌ക്കായിരുന്നു കളിയില്‍ മുന്‍തൂക്കം..
കഴിഞ്ഞ
മത്സരങ്ങളില്‍ എതിരാളികളുടെ വലനിരയെ ഗോള്‍ വര്‍ഷിച്ച മുംബൈ ഒരു ഓണ്‍ ടാര്‍ജ്‌റ്റ്
ഷോട്ടും കുറിക്കാതെ ദയനീയ നിലയില്‍ 120 മിനിറ്റും തികച്ചപ്പോള്‍ ഗോവയുടെ ആറ് ഓണ്‍
ടാര്‍ജറ്റ് ഷോട്ടുകളാണ് വന്നത്. മുംബൈ ഗോള്‍ കീപ്പര് അമരീന്ദര്‍ സിംഗിന്റെ
സേവുകളാണ് മുംബൈയെ രക്ഷിച്ചത്.
ഒരിക്കല്‍ പോലും ഗോവന്‍ ഗോളിയെ പരീക്ഷിക്കാന്‍
മുംബൈയ്‌ക്കു കഴിഞ്ഞില്ല. പക്ഷേ ഒടുവില്‍ ഭാഗ്യം മുംബൈയെ തുണച്ചു.
പെനാല്‍ട്ടി
ഷൂട്ടൗട്ടില്‍ മുംബൈ അമരീന്ദറിനു പകരം ഫുര്‍ബ ലാച്ചപ്പായെയും ഗോവ ധീരജ് സിംഗിനു
പകരം നവീന്‍ കുമാറിനെയും പകരക്കാരായി ഇറക്കി. രണ്ടു പേരും തങ്ങളുടെ റോള്‍
ഗംഭീരമാക്കി. എന്നാല്‍ , ഗ്ലാന്‍ മാര്‍ട്ടിന്‍സിന്റെ പിഴവ് ഗോവയെ
ചതിച്ചു.മറുവശത്ത് അവസാന കിക്കെടുത്ത മുംബൈയുടെ റൗളിങ് ബോര്‍ഹസ് ഹീറോയും ആയി
മാറി. പ്രതിരോധത്തിനു മുന്‍ തൂക്കം നല്‍കിയാണ് രണ്ടു ടീമുകളും കളിച്ചത് ആദ്യ 15
മിനിറ്റിനു ശേഷം ഗോവയാണ് കളിച്ചത് . ബോള്‍ പൊസിഷനില്‍ 52 ശതമാനം മുന്‍തൂക്കവും
ഗോവ നേടി.
.. ഗോവ നിരവധി തവണ ഗോളിനരുകിലെത്തിയെങ്കിലും മുംബൈ ഗോളി അമരീന്ദര്‍
സിംഗിന്റെ മികച്ച സേവുകള്‍ ഗോവയെ വിജയത്തില്‍ നിന്നും അകറ്റി നിര്‍ത്തി. 94-ാം
മിനിറ്റില്‍ ഗോവയ്‌ക്ക്‌ു കിട്ടിയ അവസരം ജെയിംസ് ഡോണാച്ചിയ്‌ക്ക് ഇഞ്ച്
വ്യത്യാസത്തില്‍ ഹെഡ്ഡര്‍ നേടാന്‍ കിട്ടിയ അവസരം നഷ്ടമായതോടെ രണ്ടാം പാദം ഗോള്‍
രഹിത സമനില.
നിശ്ചിത സമയവും ഇഞ്ചുറി ടൈമും കഴിയുമ്പോഴും ഒരു ഓണ്‍ ടാര്‍ജ്‌റ്റ്
ഷോട്ടും പായിക്കാന്‍ മുംബൈയ്‌ക്ക്‌് കഴിഞ്ഞില്ല. മുംബൈയക്ക് ഒരു അവസരം പോലും
ആദില്‍ ഖാന്റെ നേതൃത്വത്തിലുള്ള ഗോവന്‍ പ്രതിരോധനിര നല്‍കിയില്ല. മറുവശത്ത് ഗോവ
തൊടുത്ത ആറ് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളും മുംബൈ ഗോളി അമരീന്ദര്‍ സിംഗിനു
തടുക്കാന്‍ കഴിഞ്ഞു. ഇതോടെ കളി എക്‌സ്‌ട്രാ ടൈമിലേക്കും പെനാല്‍ട്ടി
ഷൂട്ടൗട്ടിലേക്കും സസന്‍ഡെത്തിലേക്കും ചെന്നെത്തി. ഫലത്തില്‍ അമരീന്ദറിന്റെ
സേവുകളാണ് മുംബൈയുടെ ഫൈനലിലേക്കുള്ള പാത ഒരുക്കിയത്. കളിയില്‍ വ്യക്തമായ ആധിപത്യം
കാഴ്‌ചവെച്ച ഗോവയുടെ ഇവാന്‍ ഗോണ്‍സാല്‍വസ് ഹീറോ ഓഫ് ദി മാച്ചായി.
Goa, March 8: Two hundred and ten minutes of football over two legs, yet there was no winner to head into the final between Mumbai City FC and FC Goa! Such was the battle, that it came down to ISL’s first-ever sudden death in a penalty-shootout to decide the first finalist of season 7. And it turned out to be Mumbai City FC who had the last laugh as they edged FC Goa on penalties 6-5 at the GMC Stadium, Bambolim.
One of the highlights of the thriller was when both coaches sprung a surprise as they decided to substitute their goalkeepers with the contest heading into the penalty shootout. Goa brought on Naveen Kumar while Mumbai raised some eyebrows when they decided to field Phurba Lachenpa in place of skipper and one of the best goalkeepers of the season Amrinder Singh. But, as it turned out to be, the Sikkimese gloveman survived the battle of nerves, helping the Islanders book a place in the final for the first time.
With all to fight for in the second leg, this contest was always going down to the wire. FC Goa remained in the ascendance with Mumbai failing to register a single shot on target in the entire game. The opening half proved to be a cagey affair with neither side able to assert their dominance.
The best chance of the game arrived in the 27th minute, for Goa but Mumbai's backline stood tall. Alberto Noguera beat his marker and made his way into the box before firing a shot at goal that was parried away by Mumbai keeper Amrinder Singh. The ball eventually fell in the path of Redeem Tlang whose first-time effort was blocked by Amey Ranawade.
Despite failing to test Goa keeper Dheeraj Singh, Mumbai missed an opportunity to open the scoring during the closing stages of the first half after winning a free-kick in a dangerous position. Ahmed Jahouh found Hugo Boumous outside the box, who blazed his effort over the crossbar.
Goa made one change at the break with Ishan Pandita coming on for Redeem Tlang and the substitution sparked energy in their attack as the Gaurs were clearly the better side in the second half.
They created a big chance just minutes after the restart. Alexander Jesuraj received Saviour Gama's cutback and fired a shot that seemed to be heading to the net but Amrinder made a crucial fingertip save to push the ball towards the post, out for a corner.
Amrinder soon made another clever save to deny Goa. After Adil Khan blocked Adam Le Fondre’s effort, Goa launched a quick counter-attack and Jesuraj drilled a low cross inside the box for Pandita whose diving header was kept out by the Mumbai custodian.
Goa kept pushing for a winner and could've ended the contest in injury time, had it not been for James Donachie missing a gilt-edged opportunity. Edu Bedia aimed his free-kick at the far post but the defender failed to connect, missing the ball by inches.
In extra added time, Mumbai were lucky not to concede after an error. Pandita pounced on a poor backpass from Hernan Santana but Amrinder snuffed out the danger in time.
The shootout initially looked to be headed Mumbai's way after Goa missed their first two penalties. But Mumbai then missed a couple, restoring parity. Finally, after Glan Martins had missed his kick, Rowllin Borges stepped to drive home the winning penalty and sent his team to the final.
No comments:
Post a Comment