Friday, 19 March 2021

Bagan holds Highlanders to set up blockbuster final against Mumbai

 Bagan holds Highlanders to set up blockbuster final against Mumbai




Goa, March 09: ATK Mohun Bagan held fort against a spirited rear guard press by NorthEast United to seal a place in the Hero Indian Super League final with 2-1 win (3-2 on aggregate) over the Highlanders at the Fatorda Stadium on Tuesday.

With this win, the Mariners have set up a mouth-watering blockbuster title clash against rivals and League Shield Winners Mumbai City FC.

 

The result also means that Bagan has qualified for the AFC Cup Group Stages after finishing second in the league and qualifying for the final. Their opponents in the final, Mumbai City FC, have sealed the Asian Champions League spot.

David Williams (38') continued his form in the playoffs by scoring yet again while Manvir Singh (68') added the second before Suhair Vadakkepeedika (74') pulled a goal back for the Highlanders.


The Mariners adopted a completely different approach from the first leg. They had 16 shots in the first half but just three on target. It took them just three minutes to sound a warning.

Roy Krishna threaded an accurate pass to Javier Hernandez, who found himself in space before unleashing a low shot. His effort beat the keeper but came off the post.

Bagan kept pressing which forced NorthEast into mistakes at the back. Williams and Krishna kept tormenting the Highlanders, not allowing them to settle down.

Subhasish Roy made a couple of good saves to deny Subhasish Bose and Krishna. At the other end, Luis Machado forced a save from Arindam Bhattacharja when his dipping effort was pushed behind by the keeper for a corner.

However, the Kolkata side deservingly took the lead in the 38th minute and it was once again the man who scored in the first leg doing the damage for NEUFC. Krishna, on getting the ball, set up Williams upfront, who was quick enough to beat the Highlanders' defenders with pace. After entering the box, the Australian slotted home. That ensured that Bagan went into the breather with their noses in front.

NorthEast came back strongly in the second session and dominated the first 15 minutes. They created chances and tested the keeper, but just couldn’t get the equaliser they were looking at. Federico Gallego and Suhair were denied by Arindam.

But Bagan were soon back in control and found a second goal from a quick counter. An NEUFC set-piece was cleared by Bagan and Krishna was quick to initiate an attack from outside his own box. The Fijian played a long ball to Manvir, who got away from the opposition defenders and shot past the keeper.

NEUFC pulled a goal back just before the cooling break. The goal came from a set-piece. Machado whipped in a corner which was flicked on by Benjamin Lambot. Arindam missed the ball completely before it hit the post and Suhair was at the right place to head it into the goal.

The Highlanders got a massive opportunity to get back into the game when Idrissa Sylla was brought down by Bose in the box. The referee awarded a penalty, but Machado fired it wide
 to end Khalid Jamil’s unbeaten run as NorthEast United’s coach.


പെനാല്‍ട്ടി തുലച്ച നോര്‍ത്ത്‌ ഈസ്‌റ്റിനെ
പിന്തള്ളി എ.ടി.കെ ഫൈനലില്‍

ഫത്തോര്‍ഡ: ഐ.എസ്‌.എല്ലിന്റെ രണ്ടാം സെമിഫൈനലും എക്‌സ്‌ട്രാ ടൈമിലേക്കു നീങ്ങുമെന്നു കരുതിയെങ്കിലും സമനില നേടാന്‍ കിട്ടിയ അവസരം തുലച്ച നോര്‍ത്ത്‌ ഈസ്‌റ്റിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്‌ എ.ടി.കെ മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തി.
രണ്ടാം സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയിലാണ്‌ കലാശിച്ചത്‌. രണ്ടാം പാദത്തില്‍ എ.ടികെ യ്‌ക്കു വേണ്ടി ഡേവിഡ്‌ വില്യംസും (38-ാം മിനിറ്റില്‍) ,മന്‍വീര്‍ സിംഗും (68-ാം മിനിറ്റില്‍) ഗോള്‍ നേടി. നോര്‍ത്ത്‌ ഈസ്‌റ്റിനു വേണ്ടി ഏക ഗോള്‍ മലയാളി താരം വി.പി സുഹൈര്‍ (74-ാം മിനിറ്റില്‍ ) നേടി. ഇതോടെ രണ്ടു പാദങ്ങളിലായി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ എ.ടി.കെ വിജയം കൈപ്പിടയില്‍ ഒതുക്കി.
81-ാം മിനിറ്റില്‍ അനുകൂലമായി കിട്ടിയ പെനാല്‍ട്ടി തുലച്ച ലൂയിസ്‌ മഷാഡോ ആദ്യമായി ഐ.എസ്‌.എല്ലിന്റെ ഫൈനലില്‍ എത്താമെന്ന നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിന്റെ മോഹങ്ങളാണ്‌ തല്ലിയുടച്ചത്‌
ഇതോടെ ഐ.എസ്‌.എല്‍ ഏഴാം സീസണിന്റെ ലിഗ്‌ റൗണ്ടിനെ ശരിവെച്ചുകൊണ്ടാണ്‌ ഫൈനല്‍ ഉരിത്തിരിഞ്ഞു. മുംബൈ സിറ്റി എഫ്‌.സി 13നു നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ പോയിന്റ്‌ പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ എ.ടി.കെ മോഹന്‍ ബഗാനെ നേരിടും. പോയിന്റെ ടേബിളില്‍ ഒന്നാം സ്ഥാനം നേടി ലീഗ്‌ ഷീല്‍ഡ്‌ നേടിക്കഴിഞ്ഞ മുംബൈ സിറ്റിക്ക്‌ ഇനി ഈ സീസണിലെ യഥാര്‍ത്ഥ ചാമ്പ്യന്‍ പട്ടവും കൂടി നേടാന്‍ കഴിയുമോ എന്നു കാത്തിരുന്നു കാണാം.
സന്ദേശ്‌ ജിങ്കനും ടിരിയും ടീമില്‍ തിരിച്ചെത്തിയതോടെ എ.ടി.കെയുടെ ശക്തി വ്യക്തമായിരുന്നു ഇതിനു അടിവരയിടുന്ന തുടക്കമാണ്‌ എ.ടി.കെ പുറത്തെടുത്തത്‌. മറുവശത്ത്‌ നോര്‍ത്ത്‌്‌ ഈസ്‌റ്റ്‌ ആദ്യ പാദത്തില്‍ പകരക്കാരനായി വന്നു സമനില ഗോള്‍ നേടിയ ഇദ്രിസ സില്ലയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഡെഷോണ്‍ ബ്രൗണിനെ പകരക്കാനായി മാറ്റി നിര്‍ത്തിയത്‌ വിനായായി
എ.ടി.കെ യുടെ തുടരെയുള്ള ആക്രണങ്ങള്‍ കണ്ടുകൊണ്ട്‌ കളി തുടങ്ങി. മൂന്നാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ കാര്‍പ്പറ്റ്‌ ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിത്തെറിച്ചതോടെ നോര്‍ത്ത്‌്‌ ഈസ്‌റ്റ്‌ കഷ്ടിച്ച്‌ രക്ഷപ്പെട്ടു.
തുടരെ സമ്മര്‍ദ്ദം ചെലുത്തിയ എ.ടി.കെ 38-ാം മിനിറ്റില്‍ ഡേവിഡ്‌ വില്യംസിലൂടെ മുന്നിലെത്തി. റോയ്‌ കൃഷ്‌ണയുടെ അസിസ്‌റ്റിലാണ്‌ വില്യംസിന്റെ ഗോള്‍ . റോയ്‌ കൃഷ്‌ണയുടെ ത്രൂപാസ്‌ വില്യംസ്‌ എടുത്തു ഗോള്‍ മുഖത്തേക്ക്‌ കുതിക്കുമ്പോള്‍ പുറകെ ഓടിയടുത്ത മഷൂര്‍ ഷെറീഫിനെയും അശുതോഷ്‌ മെഹ്‌തയും വെട്ടിച്ചു ബോക്‌സിനുള്ളില്‍ അഡ്വാന്‍സ്‌ ചെയ്‌ത്‌ എത്തിയ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഗോള്‍ കീപ്പര്‍ സുഭാഷിഷ്‌ റോയ്‌ ചൗധരിയുടെ തലയ്‌ക്ക്‌്‌ മുകളിലൂടെ ഡേവിഡ്‌ വില്യംസ്‌ നെറ്റിലേക്ക്‌ തൊടുത്തുവിട്ടു (1-0). ഓസ്‌ട്രേലിയന്‍ മുന്‍ നിരതാരം ഡേവിഡ്‌ വില്യംസിന്റെ ഈ സീസണിലെ അഞ്ചാം ഗോള്‍.
രണ്ടാം പകുതിയില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ലൂയിസ്‌ മഷാഡോ .കാസ കമാറ എന്നിവരിലൂടെ ഗോള്‍ മടക്കാനുള്ള ശ്രമം ശക്തമാക്കി. തിരിച്ചടിച്ച എ.ടി.കെയുടെ 65-ാം മിനിറ്റില്‍ ലീഡ്‌ ഉയര്‍ത്താനുള്ള ശ്രമം ഇഞ്ച്‌ വ്യത്യാസത്തില്‍ നഷ്ടമായി ഗോള്‍ ലൈനില്‍ വെച്ചു അത്ഭുതകരമായി അശുതോഷ്‌ മെഹ്‌ത ഗോള്‍ വീഴാതെ രക്ഷപ്പെടുത്തി. ഗോള്‍ മുഖത്ത്‌ റോയ്‌ കൃഷ്‌ണയുടെ കാലുകളില്‍ നിന്നും അശുതോഷ്‌ മെഹ്‌ത പന്ത്‌ കഷ്ടിച്ചു അടിച്ചകറ്റി രക്ഷപ്പെടുത്തി.
എന്നാല്‍ എ.ടി.കെയുടെ ഗോള്‍ ദാഹം 68-ാം മിനി റ്റില്‍ ലക്ഷ്യം കണ്ടു. സെന്റര്‍ സര്‍ക്കിളിനുള്ളില്‍ നിന്നുള്ള ത്രൂ പാസില്‍ നിന്നും റോയ്‌ കൃഷ്‌ണയുടെ രണ്ട്‌ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഡിഫെന്‍ഡര്‍മാരുടെ ഇടയിലൂടെ നല്‍കിയ ക്രോസ്‌ സ്വീകരിച്ച മന്‍വീര്‍ സിംഗ്‌ ഇടം കാലനടിയിലൂടെ നെറ്റ്‌ കുലുക്കി (2-0).
ഫെഡറിക്കോ ഗാലെഗോയ്‌ക്കു പകരക്കാരനായി നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഡെഷോണ്‍ ബ്രൗണിനെയും പാടെ നിറം മങ്ങിയ ഡൈലന്‍ ഫോക്‌സിനു പകരം ബെഞ്ചമിന്‍ ലാംബോട്ടിനെയും കൊണ്ടു വന്നതോടെ കളിയുടെ ഗതി മാറി. തുടര്‍ച്ചയായി കിട്ടിയ കോര്‍ണറില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഗോള്‍ നേടി. പകരക്കാരനായി വന്ന ബെഞ്ചമിന്‍ ലാംബേട്ടിന്റെ ആദ്യ ഹെഡ്ഡര്‍ ശ്രമം പോസ്‌റ്റില്‍ തട്ടി റീബൗണ്ടായി. മനോഹരമായ ഡൈവിങ്‌ ഹെഡ്ഡറിലൂടെ മലയാളി താരം വി.പി സുഹൈര്‍ പന്ത്‌്‌ വലയിലാക്കി (2-1).
81-ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റിനു സമനില ഗോള്‍ നേടാന്‍ കിട്ടിയ കനകാവസരം ആണ്‌ ലൂയിസ്‌ മഷാഡോ നഷ്ടമാക്കിയത്‌. ബോക്‌സിനകത്ത്‌ വെച്ച്‌ ഇദ്രിസ സില്ലയെ പുറകില്‍ നിന്നും സുഭാഷിഷ്‌ ബോസ്‌ തള്ളി താഴെയിട്ടതിനു കിട്ടിയ പെനാല്‍ട്ടി ഗോളാക്കാനായില്ല. ലൂയിസ്‌ മഷാഡോ എടുത്ത പെനാല്‍ട്ടി കിക്ക്‌ ക്രോസ്‌ ബാറിനു മുകളിലൂടെ പറന്നകന്നു ഒപ്പം നോര്‍ത്ത്‌ ഈസ്‌റ്റിന്റെ സ്വപ്‌ങ്ങളും അകന്നു പോയി.
എ.ടികെയുടെ രണ്ടാം ഗോള്‍ ഉടമ മന്‍വീര്‍ സിംഗ്‌ ഹീറോ ഓഫ്‌ ദി മാച്ചായി. 


No comments:

Post a Comment