ജാംഷെഡ്‌പൂര്‍ മുന്നോട്ട് കുതിക്കുന്നു
ബാംബോലിം : ആദ്യ പകുതിയില്‍ നേടിയ ഒരു ഗോളിന്റെ മികവില്‍ ജാംഷെഡ്‌പൂര്‍ എഫ്.സി, അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്.സിയെ കീഴടക്കി.
ഇതോടെ 15 കളികളില്‍ നിന്നായി 18 പോയിന്റ് നേടിക്കഴിഞ്ഞ ജാംഷെ്‌ഡൂപൂര്‍ പ്ലേ ഓഫ് സാധ്യത ഉയര്‍ത്തിക്കൊണ്ട് ആറാം സ്ഥാനത്തേക്കു മുന്നേറി.
41-ാം മിനിറ്റില്‍ മിഡ്‌ഫീല്‍ഡര്‍ മുഹമ്മദ് മൊബശീറിന്റെ വകയാണ് വിജയ ഗോള്‍. ഈ ഒരു ഗോളിന്റെ വ്യത്യാസം ഒഴിച്ചു നിര്‍ത്തിയാല്‍ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. ഈ സീസണിലെ തന്നെ ഏറ്റവും ദൂരത്തു നിന്നും വലയില്‍ എത്തിയ ഗോള്‍ ആണിത് ഏകദേശം 39.2 വാരകള്‍ക്ക് അകലെ നിന്നും ഉയര്‍ത്തിവിട്ട പന്ത് മുന്നിലെത്തിയ നെരിയൂസ് വാല്‍സ്‌കിസിന്റെ കാലില്‍ ഉരുമ്മിയാണ് വലയില്‍ എത്തിയതെന്നാണ് ആദ്യം കരുതിയത് എന്നാല്‍ വാല്‍സ്‌കിസ് ഗോള്‍ കീപ്പര്‍ അര്‍ഷദീപ് സിംഗിന്റെ കാഴ്‌ച മറച്ചു കൊണ്ടു മുന്നില്‍ നിന്നുവെന്നുമാത്രം. വാല്‍സ്‌കിസിന്റെ കാലില്‍ തട്ടാതെ തന്നെ പന്ത് നേരെ വലയിലെത്തി.
ലീഡ് ഉയര്‍ത്താന്‍ ജാംഷെഡ്‌പൂരിനു നിരവധി അവസരങ്ങല്‍ ലഭിച്ചു. എന്നാല്‍ അവയൊന്നും ഫലവത്തായില്ല. 90-ാംമിനിറ്റില്‍ ഫറൂഖ് ചൗധരിയുടെ ഒരു കാര്‍പ്പെറ്റ് ഡ്രൈവ് പോസ്‌റ്റില്‍ ഇടിച്ചു പുറത്തേക്ക് പോയതോടെ ഏക ഗോളിന്റെ മികവില്‍ ജാംഷെഡ്‌പൂരിനു വിജയം ആഘോഷിക്കേണ്ടി വന്നു.
കളിയുടെ ആധിപത്യത്തില്‍ 52 ശതമാനം മുന്‍തൂക്കം ഒഡീഷയ്‌ക്കായിരുന്നു. എന്നാല്‍ ഓണ്‍ ടാര്‌ജറ്റില്‍ ജാംഷെഡ്‌പൂരിനു അഞ്ചും ഒഡീഷയ്‌ക്ക് മുന്നു തവണയും മാത്രമെ എത്താനായുള്ളു. ജാംഷെഡ്‌പൂരിനു ആറും ഒഡീഷയ്‌ക്ക് അഞ്ച് കോര്‍ണറുകളും ലഭിച്ചു
മികച്ച പാസുകളിലൂടെ അവസരങ്ങള്‍ ഒരുക്കിയ ജാംഷെഡ്‌പൂരിന്റെ സെമിന്‍ലെന്‍ ഡുംഗലാണ് മികച്ച താരം. ജാംഷെഡ്‌പൂരിന്റെ നിരയിലെ സൂപ്പര്‍ താരങ്ങളായ നെരിയൂസ് വാല്‍സ്‌കിസ് , സ്റ്റീഫന്‍ എസെ, പീറ്റര്‍ ഹാര്‍ട്ട്‌ലി, അലക്‌സാണ്ടര്‍ ലിമ എന്നിവര്‍ അണിനിരന്നുവെങ്കിലും വിജയഗോള്‍ നേടാനായത് മുഹമ്മദ് മൊബശീറിനാണ്. ആദ്യ മത്സരങ്ങളില്‍ ഗോള്‍ മെഷീനായിരന്ന വാല്‍സ്‌കിസിനു അടുത്തെങ്ങും ഗോള്‍ നേടാനായിട്ടില്ല എന്നതാണ് വിജയം തുടരുമ്പോഴും ജാംഷെഡ്‌പൂരിന്റെ നിരാശ. മറുഭാഗത്ത് ഒഡീഷയ്‌ക്കു വേണ്ടി ഇറങ്ങിയ ഡീഗോ മൗറീഷ്യോ കഠിനാധ്വാനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജേക്കബ് ട്രാറ്റ്, സ്റ്റീഫന്‍ ടെയ്‌ലര്‍ എന്നിവരുടെ കരുത്താണ് കൂടുതല്‍ ഗോള്‍ വരാതെ ഒഡീഷയെ രക്ഷിച്ചത്
Jamshedpur puts winless run to bed with spectacular Mobashir goal
Goa, February 1: Jamshedpur FC recorded a morale-boosting 1-0 win against Odisha FC in the Hero Indian Super League at the GMC Stadium, Bambolim, on Monday.
Mohammad Mobashir Rahman scored a 41st-minute goal which proved to be the difference between the two sides, ending JFC’s five-game winless streak and keeping their playoff hopes alive.
Stuart Baxter made two changes from Odisha’s 1-1 draw against Bengaluru, handing a start to Bradden Inman who had joined on loan from ATK Mohun Bagan. Paul Ramfangzauva was the other change in the playing XI. For Jamshedpur, center-back Peter Hartley returned from injury and Mobashir replaced Aitor Monroy.
Arshdeep Singh has been having an excellent campaign this year for Odisha and the custodian was called into action early on. Seiminlen Doungel dispossessed Rakesh Pradhan and, on entering the penalty area, forced a save from Singh.
Odisha should have scored in what would have been a well-worked team goal. Ramfangzauva set Jerry Mawihmingthanga through in the Jamshedpur penalty area, and the latter beat a market before losing possession to Narender Gahlot. The ball rolled towards Manuel Onwu, who fumbled in front of the goal, before being cleared out for a corner.
The Jamshedpur defenders were at their best despite being under a lot of pressure. Stephen Eze and Hartley managed to thwart the danger posed by their opponents. Going forward, their attack looked dangerous too.
Doungel was impressive for JFC and may have finally found a place that could get the best out of him. He nearly assisted a goal at the half-hour mark but Farukh Choudhary struck over the bar.
JFC finally broke the deadlock in the 41st minute through Mobashir. The youngster put in a cross for Nerijus Valskis, whose movement in the box confused Singh, and the ball went straight into the goal. The Odisha keeper should have done better.
Doungel continued to trouble the Odisha defense after the restart. After getting the ball on the flank, he cut inside and tested Singh, who pushed the ball out for a corner. But JFC failed to take advantage of the resulting corner.
Singh was called into action once again when Alexandre Lima tried his luck from a distance only to see his effort saved.
OFC kept attacking but poor passing in the final third saw them lose possession and hardly test the keeper. At the other end, Singh kept his side in the game with yet another save to deny Choudhary.
Odisha had a late penalty claim when Diego Mauricio was tripped in the area by TP Rehenesh, but the referee turned down the appeal.
No comments:
Post a Comment