ആദ്യ പാദത്തിലെ തോല്‍വിക്ക്
ബെംഗ്‌ളുരു പകരം വീട്ടി
വാസ്‌കോ : ആദ്യപാദത്തില്‍ നേരിട്ട തോല്‍വിക്ക് പകരം വീട്ടി ബെംഗ്‌ളുരു ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഈസ്‌റ്റ് ബംഗാളിനെ പരാജയപ്പെടുത്തി.
എട്ടു കളികളില്‍ ജയം ഇല്ലാതെ പോയ മുന്‍ ചാമ്പ്യന്മാരായ ബെംഗ്‌ളുരു ഒടുവില്‍ നീണ്ട കാത്തിരിപ്പിനു ശേഷം ജയം കണ്ടെത്തി. ബെംഗ്‌ളുരുവിന്റെ ആക്രമണങ്ങള്‍ക്കു കരുത്താകുകയും ഒരു അസിസ്‌റ്റും നടത്തിയ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയാണ് കളിയിലെ താരം.
ആദ്യപാദത്തില്‍ സ്റ്റെയിന്‍മാന്റെ ഏക ഗോളിന് ഈസ്‌റ്റ് ബംഗാള്‍ ജയിച്ചിരുന്നു. ഈ തോല്‍വിക്ക് ബെംഗ്‌ളുരു ഇരട്ടിയായി പ്രതികാരം ചെയ്‌തു.
ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് കരുത്തരും പോയിന്റ്‌പട്ടികയില്‍ മുന്നില്‍ തുടരുന്ന മുംബൈ സിറ്റി എഫ്.സിയെ നേരിടും. ഇന്നും തോറ്റാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു മടക്കയാത്രയ്‌ക്ക് പെട്ടി കെട്ടി തുടങ്ങാം.
ചടുലമായ നീക്കങ്ങളിലൂടെ സമ്മര്‍ദ്ദം കൊണ്ടുവരാന്‍ ബെംഗ്‌ളുരു നടത്തിയ നീക്കം വിജയകരമായി. കളി തുടങ്ങി 12-ാം മിനിറ്റില്‍ ബെംഗ്‌ളുരു ഗോള്‍ നേടി. ആകെ രണ്ടു ടച്ച് മാത്രം. ബെംഗ്‌ളുരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് നീട്ടി അടിച്ചുകൊടുത്ത പന്തിനെ സുനില്‍ ഛെത്രിയുടെ വക ഹെഡ്ഡറിലൂടെ ക്ലെയ്‌റ്റണിലേക്ക് . പന്ത് കിട്ടിയ ക്ലെയ്‌റ്റണ്‍ സില്‍വ പന്ത് നേരെ വലയിലേക്ക് വോളിയായി കോരിയിട്ടു (1-0).
ഓന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ ബെംഗളുരു 45-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. മലയാളി താരം ലിയോണ്‍ അഗസ്‌റ്റിനു പകരക്കാരനായി 40-ാം മിനിറ്റില്‍ വന്ന പരാഗ് ശ്രീവാസനാണ് ഈ ഗോളിനു വഴിയൊരുക്കിയത്.
രാഹുല്‍ ബെക്കെ കോര്‍ണര്‍ ഫ്‌ളാഗിനരികിലൂടെ നീങ്ങിയ ശേഷം നീട്ടിക്കൊടുത്ത മൈനസ് പാസ് പരാഗ് ഗോള്‍ മുഖത്തേക്കു നീട്ടിയടിച്ചു.. പോസ്റ്റില്‍ ഇടിച്ചു പുറത്തേക്കു പോയ പന്ത് ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബജിത് മജുംദാറിന്റെ കാലില്‍ തട്ടി വലയിലേക്കു നീങ്ങി (2-0)
പരാഗ് ഗോള്‍ വലകുലുക്കിയെങ്കിലും ഗോളിന്റെ ക്രെഡിറ്റ് ഓണ്‍ ഗോള്‍ അക്കൗണ്ടില്‍ മജുംദാറിലേക്കു വന്നു. 14 കളികളില്‍ നിന്നും 49 സേവുകള്‍ നടത്തിയ മജുംദാര്‍ ഒടുവില്‍ ടീമിന്റെ വില്ലന് വേഷവും അണിയേണ്ടി വന്നു.
രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ കോച്ച് റോബി ഫൗളര്‍ കളിക്കാരെ അഴിച്ചു പണിതു. മഗോമ, സ്‌റ്റെയിന്‍മാന്‍, പില്‍കിങ്‌റ്റണ്‍, യുമാം സിംഗ് , റാണ ഗരാമി എന്നിവരെ 70 മിനിറ്റിനു മുന്‍പ്‌് തന്നെ പകരക്കാരായി ഇറക്കി നോക്കിയെങ്കിലും ഗോള്‍ മടക്കാന്‍ ഈസ്‌റ്റ് ബംഗാളിനു കഴിഞ്ഞില്ല.. മറുവശത്ത് വിന്നിംഗ് കോംബനീഷനില്‍ മാറ്റം വരുത്താന്‍ ബെംഗ്‌ളുരുവിന്റെ ഇടക്കാല കോച്ച് നൗഷാദ് മൂസ തയ്യാറായില്ല. 89-ാം മിനിറ്റില്‍ ഏറെ നാളുകള്‍ക്കു ശേഷം ടീമിലെത്തിയ സിസ്‌കോ ഹെര്‍ണാണ്ടസിനു ക്ലെയ്‌റ്റനു പകരം അവസരം നല്‍കിയത് മാത്രമാണ് രണ്ടാം പകുതിയിലെ ബെംഗ്‌ളുരുവിന്റെ ഏക മാറ്റം.
ഈ മത്സരം പൂര്‍ത്തിയായതോടെ , കളി തുടങ്ങുന്നതിനു മുന്‍പ് എട്ടാം സ്ഥാനത്തു നിന്ന ബെംഗ്‌ളുരു ജയത്തോടെ 18 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വീണ്ടും വന്നെത്തിയ തോല്‍വിയോടെ ഈസ്‌്‌റ്റ് ബംഗാള്‍ നിലവിലെ 10-ാം സ്ഥാനത്ത് തന്നെ തുടര്‍ന്നു.
ക്ലെയ്‌റ്റണ്‍ സില്‍വ, സുനില്‍ ഛചെത്രി കൂട്ടുകെട്ട് ക്ലിക്കായത് ബെംഗ്‌ളുരുവിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഉദാന്ത സിംഗ് ഇനിയും ഫോമില്‍ എത്താത്തതാണ് ബെംഗ്‌ളുരുവിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. സിസ്‌കോ വന്നതോടെ ഇതിനു പരിഹാരമായിട്ടുണ്ട്.
കഴിഞ്ഞ 11 മത്സരങ്ങളിലായി ക്ലീന്‍ ഷീറ്റ് ഇല്ലാതെ മങ്ങിയ ഫോമില്‍ കളിക്കേണ്ടി വന്ന മുന്‍ ചാമ്പ്യന്മാര്‍ക്ക് ഈ വിജയം ആത്മവിശ്വാസം ഇരട്ടിയാക്കും. . ഇനി പോയിന്റ് പട്ടികയിലെ നിലവിലെ ആദ്യ സ്ഥാനക്കാര്‍ക്ക് ബെംഗ്‌ളുരുവിനെ ഭയപ്പെടേണ്ടി വരും. 22 പോയിന്റ് നേടി മൂന്നാം സ്ഥാനക്കാരായി നില്‍ക്കുന്ന ഹൈദരാബാദിനും 21 പോയിന്റ് വീതമായി നാലും അഞ്ചും സ്ഥാനക്കാരയ എഫ്.സി ഗോവയ്‌ക്കും നോര്‍ത്ത് ഈസ്‌റ്റിനും ഇനി അടുത്ത മത്സരങ്ങളില്‍ പോയിന്റ് പട്ടികയില്‍ പിടിച്ചു നില്‍ക്കാന്‍ നന്നായി വിയര്‍പ്പ് ഒഴുക്കേണ്ടിവരും.
Bengaluru revive playoff hopes with clinical win over SCEB
Goa, February 2: Bengaluru FC snapped a winless streak of eight games as the Blues put on a clinical display to beat SC East Bengal 2-0 in the Hero Indian Super League at the Tilak Maidan Stadium, here on Tuesday.
Both goals for Bengaluru came in the first half through Cleiton Silva (12’) and a Debjit Majumder own goal (45’) sealing their fourth win of the season to jump to the 6th spot on the points table.
Bengaluru went into the break with a comfortable two-goal cushion and looked livelier than their opponents. The possession stats were in favor of SCEB in the opening half but they lacked efficiency in the final third, failing to register a single shot on target.
SCEB created the first big chance of the game in the sixth minute. Anthony Pilkington fed Bright Enobakhare on the left flank. He squared the ball for Harmanpreet Singh but Ajith Kumar produced a fine block to bail his side out of trouble.
However, the Blues soon drew first blood after a well-taken set-piece. Gurpreet Singh Sandhu took the goal kick and pumped a long ball forward towards Sunil Chhetri, who flicked it towards Silva. The Brazilian took one touch before smashing the ball into the back of the net on the half volley.
The Blues doubled their lead as the first half drew to close with Parag Srivas forcing an own goal from SCEB. Rahul Bheke made his way towards the byline and his cutback found the youngster, who struck his shot first time. The ball touched the post and then SCEB keeper Majumder’s leg before trickling into the back of the net.
East Bengal’s struggles in the final third continued after the change of ends, with Fowler's team failing to register a single shot on target.
Bengaluru, meanwhile, kept pushing for a third. Udanta Singh found Silva on the right wing, whose cutback found Chhetri. The Bengaluru captain made a run in to the box but blazed his shot over the bar.
Another great chance fell to Chhetri late on, and the Blues could have had a third had it not been for the crossbar coming to SCEB’s rescue. Rana Gharami failed to deal with Suresh Wangjam’s chipped pass which was received by Chhetri. The Bengaluru talisman took a touch and hit the ball on the half volley, but his shot came off the frame.
No comments:
Post a Comment