Wednesday, 3 March 2021

M76 Report: NorthEast do a double against mighty Mumbai

 






മുംബൈയ്‌ക്കു നോര്‍ത്ത്‌ ഈസ്‌റ്റിന്റെ
പ്രഹരം
ബാംബോലിം : ഐ.എസ്‌.എല്‍ ഏഴാം സീസണില്‍ മുംബൈയുടെ വിജയക്കുതിപ്പിനു ഒടുവില്‍ അവസാനം. പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ മൂംബൈ സിറ്റി യെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ പരാജയപ്പെടുത്തി.
വടക്കു കിഴക്കന്‍ പോരാളികള്‍ക്കു മുന്നില്‍ മുംബൈ വീണ്ടും കാവാത്ത്‌ മറക്കുന്ന കാഴ്‌ചയാണ്‌ ബാംബോലിമില്‍ കണാണായത്‌. . തോല്‍വിയറായാതെ കഴിഞ്ഞ 12 മത്സരങ്ങള്‍ പിന്നിട്ട മുംബൈ സിറ്റിയെ തോല്‍പ്പിക്കാന്‍ വീണ്ടും നോര്‍ത്ത്‌ ഈസ്‌റ്റിനു തന്നെ ബൂട്ട്‌ കെട്ടേണ്ടി വന്നു. . ആദ്യ മത്സരത്തില്‍ മുംബൈ 0-1നു നോര്‍ത്ത്‌ ഈസ്റ്റിനോട്‌ തോറ്റിരുന്നു. അതിനുശേഷം തോല്‍വിയറിയാതെ മുന്നേറിയ മുംബൈയ്‌ക്കു വീണ്ടും നോര്‍ത്ത്‌്‌ ഈസ്‌റ്റിന്റെ മുന്നില്‍ തന്നെ കാലിടറി. .
കളി ചൂട്‌ പിടിച്ചു വരുന്നതിനു മുന്‍പ്‌ തന്നെ മുംബൈ സിറ്റിയെ ഞെട്ടിച്ചുകൊണ്ട്‌ ആറാം മിനിറ്റിലും ഒന്‍പതാം മിനിറ്റിലും നോര്‍ത്ത്‌ ഈസ്‌്‌റ്റ്‌ ഗോള്‍ നേടി. രണ്ടു ഗോളുകളും ജമൈക്കന്‍ താരം ഡെഷോണ്‍ ബ്രൗണിന്റെ ബൂട്ടില്‍ നിന്നും. . മുംബൈയുടെ ആശ്വാസ ഗോള്‍ 85-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ആഡം ലെ ഫോന്ദ്രെയും കണ്ടെത്തി.
ആറാം മിനിറ്റിലെ ആദ്യ ഗോള്‍ മുംബൈയുടെ ഗോള്‍ കീപ്പര്‍ അമരീന്ദറിന്റെ ക്ലിയറന്‍സിലെ റീബൗണ്ടില്‍ നിന്നും ഉരിത്തിരിഞ്ഞു.. ലാക്ര നീ്‌ട്ടിക്കൊടുത്ത പന്ത്‌ ബോക്‌സിനകത്ത്‌ ഉരുത്തിരിഞ്ഞ കൂട്ടപ്പൊരിച്ചിലിനിടെ ഡെഷോണ്‍ ബ്രൗണ്‍ ലക്ഷ്യം കണ്ടു. (1-0)
ഒന്‍പതാം മിനിറ്റിലെ രണ്ടാം ഗോള്‍ ഫെഡറിക്കോ ഗാലഗോ എടുത്ത കോര്‍ണറില്‍ ലൂയിസ്‌ മഷാഡോയുടെ ക്രോസില്‍ വലം കാല്‍ കൊണ്ടു ബ്രൗണിനു തിരിച്ചുവിടേണ്ടി മാത്രമെ വന്നുള്ളു. (2-0).
ആദ്യപകുതി പിന്നിടുമ്പോള്‍ 62 ശതമാനം കളിയില്‍ മുന്‍തൂക്കം മുംബൈയ്‌ക്കായിരുന്നു. എന്നാല്‍ ഓണ്‍ ടാര്‍ജറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ വകയായി മുന്നു ഷോട്ടു വന്നപ്പോള്‍ മുംബൈയുടെ വക ഒരു ഷോട്ടുമാത്രമെ കണ്ടുള്ളു.
രണ്ടാം പകുതിയില്‍ ഒന്നിനു പുറകെ ഒന്നൊന്നായി കളിക്കാരെ മാറ്റിയ മുംബൈ ഒടുവില്‍ 85-ാം മിനിറ്റില്‍ ഹെര്‍ണാനു പകരം എത്തിയ ആഡം ലെ ഫോന്ദ്രെയിലൂടെ ഗോള്‍ കണ്ടെത്തി. ബര്‍ത്തലോമ്യോ ഓഗ്‌ബച്ചെയുടെ അസിസ്‌റ്റിലൂടെയാണ്‌ ആഡം ലെ ഫോന്ദ്രെയുടെ ആശ്വാസ ഗോള്‍ (2-1). ഡെഷോണ്‍ ബ്രൗണ്‍ കളിയിലെ താരമായി.
ഈ ജയത്തോടെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ 21പോയിന്റുമായി നാലാം സ്ഥാനത്തേക്ക്‌ ഉയര്‍ന്നു. തോറ്റുവെങ്കിലും മുംബൈ 30 പോയിന്റോടെ ഒന്നാം സ്ഥാനത്ത്‌ തുടരുന്നു.
ഫത്തോര്‍ഡയില്‍ ഇന്നു നടക്കുന്ന സൂപ്പര്‍ സണ്‍ഡേയിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്‌ വിധി നിര്‍ണായക മത്സരത്തില്‍ എ.ടി.കെ മോഹന്‍ബഗാനെ നേരിടും.
24പോയിന്റോടെ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന എ.ടി.കെയെ ഇന്ന്‌ തോല്‍പ്പിക്കേണ്ടത്‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫിലേക്കുള്ള ഭാവിയെ കൂടി നിര്‍ണയിക്കും. ആദ്യ പാദ മത്സരത്തില്‍ റോയ്‌ കൃഷ്‌ണയുടെ ഏക ഗോളിന്‌ എ.ടി.കെ ജയിച്ചിരുന്നു. 15 പോയിന്റുമായി നില്‍ക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനു ഇതുവരെ 14 കളികളില്‍ കേവലം മൂന്നു ജയം മാത്രമെ നേടാന്‍ കഴിഞ്ഞിട്ടുള്ളു. അഞ്ച്‌ കളികളും തോറ്റു, ആറ്‌ സമനില. അഞ്ചാം സ്ഥാനത്ത്‌ നില്‍ക്കുന്ന ഹൈദരാബാദിനൊപ്പം എത്തണമെങ്കിലും ഈ ജയം പോര. അതുകൊണ്ടു തന്നെ ഇനിയും ഒരു സമനില കൂടി സമ്മതിക്കേണ്ടി വന്നാല്‍ നിലവില്‍ ഒന്‍പതാം സ്ഥാനക്കാരായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നില പരിതാപകരമാകും. 

NorthEast do a double against mighty Mumbai


Goa, January 30: NorthEast United got the better of Mumbai City yet again, doing a double over the Islanders with a 2-1 win in the Hero Indian Super League at the GMC Stadium, Bambolim, on Saturday. The win also ended Mumbai's chances of creating history with a record 13th-straight unbeaten game. 

 

Interestingly, NorthEast is the only side who have managed to win against the might of the table-toppers. Interim coach Khalid Jamil also maintained his perfect run since taking charge of NorthEast and has now recorded his third straight win, taking his side back into the top four with 21 points.


Deshorn Brown’s first-half double was enough to see Mumbai off, despite Adam Le Fondre pulling back a late goal.

 

There were a couple of changes for both teams. Mandar Rao Dessai returned to the starting XI for Mumbai while Jackichand Singh was handed his first start.

For NorthEast, Benjamin Lambot made a comeback to the playing XI after Dylan Fox was ruled out with injury while Provat Lakra came in for the suspended Gurjinder Kumar.

NEUFC got off to the best possible start, scoring two goals in the opening 10 minutes to hand an early blow to Mumbai.

Brown powered NorthEast ahead in the sixth minute. Luis Machado had a shot at goal which was parried by Amrinder Singh, but the danger wasn’t cleared as Nim Dorjee sent in a cross into the box. Brown, timed his run and smashed the ball, into the back of the net.

The Highlanders punished Mumbai for sloppy defending and scored their second within three minutes. Federico Gallego whipped in a corner in the box, which the Mumbai defense failed to clear as Hernan Santana’s weak header found Machado. The Portuguese forward pushed the ball to Brown and the Jamaican netted his second.

Mumbai tried to get back into the game but nearly conceded their third. It was Brown once again for NorthEast. On getting the ball on the flank, Lakra made a run before crossing the ball to an unmarked Brown, however, the Jamaican shot wide.

NorthEast continued to attack and nearly scored the third soon after the restart but Mumbai custodian Amrinder Singh produced a fine save to deny Lalengmawia.

For NorthEast, Khassa Camara did extremely well in the midfield particularly creating problems for Hugo Boumous, who particularly had an unusually quiet game.

Second-half substitute Adam Le Fondre pulled a goal back for the Islanders in the 85th minute to restore some hope for Mumbai. Le Fondre and Boumous combined before the Frenchman found Ogbeche, who set free Le Fondre in the box. And the man who initiated the move fired the ball into the back of the net.

Mumbai nearly equalized in the stoppage time. Le Fondre’s attempted shot found Mehtab at the far post but his goal-bound header was pushed out for a corner by Subhasish Roy. 


No comments:

Post a Comment