Sunday, 3 January 2021

MATCH 35 തോല്‍വിയുടെ വക്കില്‍ നിന്നും കേരള ബ്ലാസ്‌റ്റേഴ്‌സിനു സമനില


 


ബാംബോലിം : തോല്‍വി ഏകദേശം ഉറപ്പായ നിലയില്‍ നിന്ന കേരള ബ്ലാസ്റ്റേഴ്‌സിനു ജിക്‌സണ്‍ സിംഗിന്റെ ഇഞ്ചുറി ടൈം ഗോളില്‍ 1-1നു സമനില.
ആദ്യ ജയം എന്ന പ്രതീക്ഷയുമായി വന്ന കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ 95 മിനിറ്റുവരെ 1-0നു മുന്നിട്ടു നിന്ന ഈസ്റ്റ്‌ ബംഗാളിനെ അവസാന വിസിലിനു തൊട്ടുമുന്‍പാണ്‌ ജിക്‌സണ്‍ സമനിലയില്‍ പിട്‌ിച്ചു കെട്ടിയത്‌. ഇതോടെ രണ്ടു ടീമുകള്‍്‌ക്കും ലീഗില്‍ ആദ്യ ജയം വീണ്ടും അകന്നുപോയി.
. .ഇതുവരെ ഒരു ജയവും സ്വന്തമാക്കാനാകാത്ത കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ലീഗിലെ ഏറ്റവും ദുര്‍ബലരായ ഈസ്‌റ്റ്‌ ബംഗാളിനോടു 13-ാം മിനിറ്റിലെ ബക്കാരി കോനെയുടെ സെല്‍ഫ്‌ ഗോളിലാണ്‌ കളിയിലെ ഏറെ സമയവും പിന്നിലായയിപ്പോയത്‌. .പഠിച്ചപണി പതിനെട്ടും നോക്കിയെങ്കിലും ഈസ്‌റ്റ്‌ ബംഗാളിന്റെ പ്രതിരോധ മതില്‍ ഭേദിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനു കഴിഞ്ഞില്ല.
ഈ സമനില കൊണ്ടു രണ്ടു ടീമുകള്‍ക്കും നേട്ടമില്ല. ആറ്‌ മത്സരങ്ങളില്‍ നിന്നും കേവലം മൂന്നു പോയിന്റോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഒന്‍പതാം സ്ഥാനം തുടര്‍ന്നു. ഈസ്റ്റ്‌ ബംഗാള്‍ പത്താം സ്ഥാനത്തും. അടുത്ത ഞായറാഴ്‌ച കേരള ബ്ലാസ്റ്റേഴ്‌സ്‌ ഹൈദരാബാദിനെ നേരിടും.
ആദ്യം നടന്ന സൂപ്പര്‍ സണ്‍ഡേ മത്സരത്തില്‍ മുംബൈ 2-0നു ഹൈദരാബാദിനെ കീഴടക്കി പോയിന്റ്‌ പട്ടികയില്‍ വീണ്ടും ഒന്നാമന്മാരാണെന്നു തെളിയിച്ചു. 38-ാം മിനിറ്റില്‍ വിഗ്നേഷും 59-ാം മിനിറ്റില്‍ ലെ ഫോന്‍ഡ്രെയും മുംബൈയ്‌ക്കു വേണ്ടി ഗോള്‍ നേടി. ഏഴ്‌ മത്സരങ്ങളില്‍ നിന്ന്‌ ഇതോടെ 16 പോയിന്റായ മുംബൈ തങ്ങളുടെ ആദ്യ സ്ഥാനം ഒന്നു കൂടി ശക്തമാക്കി.
രണ്ടാം മത്സരത്തില്‍ , കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ആദ്യ പത്തുമിനിറ്റിനുള്ളില്‍ രണ്ടു തവണ ഈസ്റ്റ്‌ ബംഗാളിന്റെ ഗോള്‍ മുഖം ലക്ഷ്യമാക്കി. ഇതില്‍ ഏറ്റവും മികച്ച അവസരം കോര്‍ണറിനെ തുടര്‍ന്നാണ്‌. എന്നാല്‍ കോസ്‌റ്റയുടെ ഹെഡ്ഡര്‍ ക്രോസ്‌ബാറിനു മുകളിലൂടെ അകന്നുപോയി.
മറുവശത്ത്‌ ഈസ്‌റ്റ്‌ ബംഗാള്‍ 13-ാം മിനിറ്റില്‍ ആദ്യ വെടിപൊട്ടിച്ചു. മഗോമയുടെ ത്രൂപാസില്‍ ഗോള്‍ മുഖത്തിനു സമാന്തരമായി മുഹമ്മദ്‌ റഫീഖ്‌ പന്ത്‌ തിരിച്ചുവിടുമ്പോള്‍ ആന്റണി പില്‍കിങ്‌റ്റണിനെ തടയാന്‍ ശ്രമിച്ച ബെക്കാരി കോനെയുടെ കാലില്‍ തട്ടി പന്ത്‌ സ്വന്തം വലയിലേക്ക്‌ കുതിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍ അല്‍ബിനോ ഗോമസിനു പകച്ചുനില്‍ക്കാനെ കഴിഞ്ഞുള്ളു. (1-0).പന്ത്‌ സ്വീകരിക്കുമ്പോള്‍ റഫീഖ്‌ ഓഫ്‌ സൈഡില്‍ നില്‍ക്കുകയായിരു്‌ന്നു. എന്നാല്‍ മിന്നല്‍ വേഗത്തില്‍ മറ്റു കളിക്കാര്‍ മുന്നിലേക്കു വന്നതോടെ റഫീഖിന്റെ ഓഫ്‌ സൈഡ്‌ പൊസിഷന്‍ റഫ്‌റിയുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
ആദ്യപകുതിയില്‍ അത്ഭുതങ്ങളൊന്നും കാഴച്ചവെക്കാന്‍ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്‌സ്‌ രണ്ടാം പകുതിയില്‍ മൂ്‌ന്നു മാറ്റങ്ങള്‍ വരുത്തി. 62-ാം മിനിറ്റില്‍ മാറ്റി സ്റ്റേയിന്‍മാന്റെ ത്രൂപാസില്‍ റഫീഖിന്റെ ഗ്രൗണ്ട്‌ ഷോട്ട്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി അല്‍ബിനോ ഡൈവ്‌ ചെയ്‌തു രക്ഷപ്പെടുത്തി. 70-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു ഗോള്‍ നേടാനുള്ള അവസരം ഇഞ്ച്‌ വ്യത്യാസത്തില്‍ നഷ്ടമായി. സഹലിന്റെ ബോക്‌സിലേക്കുള്ള ഹെഡ്ഡര്‍ തടയാന്‍ ശ്രമിച്ച ഈ്‌സ്‌റ്റ്‌ ബംഗാള്‍ ഗോള്‍ കീപ്പറുടെ സ്ഥാനം തെറ്റി. എന്നാല്‍ തിരിച്ച്‌ ഓടിയെത്തിയ ഗോള്‍കീപ്പര്‍ ദേബജിത്ത്‌ിന്റെ ദേഹത്തേക്കാ്‌ണ്‌ ഹെഡ്ഡറില്‍ നിന്നും പന്തു കിട്ടിയ ഉടടനെ എടുത്ത മറെയുടെ ഷോട്ട്‌ പതിച്ചത്‌ ഫലത്തില്‍ മജുംദാറിന്റെ അത്ഭുതകരമായ ഗോള്‍ ലൈന്‍ സേവ്‌ . 83-ാം മിനിറ്റില്‍ ബോക്‌്‌സിനു തൊട്ടുമുന്നില്‍ കിട്ടിയ ഫ്രീ കിക്കില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സിനു അവസരം കൈവന്നു. .ഇത്തവണ ഫക്കുണ്ടോ പെരേര ക്രോസ്‌ ബാറിനു മുകളിലൂടെ പുത്തേക്ക്‌ അടിച്ചുതുലച്ചു.
87-ാം മിനിറ്റില്‍ ജാക്ക്‌ മഗോമയുടെ ഗോള്‍ എന്നുറപ്പിച്ച ഷോട്ട്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി അല്‍ബിനോ കൈകള്‍ നീട്ടി തട്ടിയകറ്റി. നിശ്ചിത സമയവും കഴിഞ്ഞു ഇഞ്ചുറി ടൈമിലാണ്‌ ,സമനില ഗോള്‍ വരുന്നത്‌. . ഫാക്കുണ്ടോ പെരേര എടുത്ത കോര്‍ണറാണ്‌ ഗോളിനു വഴിയൊരുക്കിയത്‌. ബോകസിനകത്ത്‌ കുത്തിയുടര്‍ന്ന പന്ത്‌ സഹല്‍ ഗോള്‍ മുഖത്തേക്ക്‌ ചിപ്പ്‌്‌ ചെയ്‌തു കൊടുത്തു. കൂട്ടപ്പൊരിച്ചിലിനിടെ ജിക്‌്‌സണ്‍ സിംഗ്‌ ഹെഡ്ഡറിലൂടെ വലയിലേക്കു തിരിച്ചുവിട്ടു (1-1). വിജയം തൊട്ടുമുന്നില്‍ നിന്നും വഴുതിമാറുന്നത്‌ കൊല്‍ക്കത്തക്കാര്‍ക്ക്‌ വിശ്വസിക്കാനായില്ല.
. അടുത്ത മിനിറ്റില്‍ സഹലിന്റെ മറ്റൊരു ശ്രമം ഒപ്പം ഓടിയെത്തിയ സ്‌കോട്ട്‌ നെവിലിനു അവസരം കൊടുക്കാതെ ഗോള്‍ വല ലക്ഷ്യമാക്കിയെങ്കിലും ഇഞ്ച്‌ വ്യത്യാസത്തില്‍ സൈഡ്‌ നെറ്റിലേക്കാണ്‌ പോയത്‌. അല്‍പ്പം വിരസമായ മത്സരത്തിനു ആവേശകരമായ ഫിനീഷിങ്ങ്‌.
ഈസ്‌റ്റ്‌ ബംഗാളിന്റെ മധ്യനിരയുടെ നിയന്ത്രണം എടുത്ത ആന്റണി പില്‍കിങ്‌റ്റനാണ്‌ കളിയിലെ താരം.

No comments:

Post a Comment