വാസ്‌കോ: ആദ്യന്തം വാശിയേറിയ പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്.സി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് എസ്.സി ഈസ്‌റ്റ് ബംഗാളിനെ പരാജയപ്പെടുത്തി.
ഇതുവരെ തോല്‍വിയറിയാത്ത ഹൈദരാബാദ് ഈ ജയത്തോടെ ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നു സമനിലകള്‍ക്കു ശേഷംമാണ് ഹൈദരാബാദിന്റെ ഈ സീസണിലെ രണ്ടാം ജയം .മറുവശത്ത് ഇതുവരെ ജയം അറിയാത്ത നവാഗതരായ ഈസ്‌റ്റ് ബംഗാള്‍ അവസാന സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
അഞ്ച് ഗോള്‍ പിറന്ന മത്സരത്തില്‍ ഹൈദരാബാദിനുവേണ്ടി സ്‌പാനീഷ് താരം അരിഡാനെ ജീസസ് സന്റാനയും ഈസ്റ്റ് ബംഗാളിനുവേണ്ടി കോംഗളീസ് മുന്‍നിരതാരംം ജാക്ക് മഗാബോയും രണ്ടു ഗോള്‍ വീതം നേടി.. ഹൈദരാബാദിന്റെ മൂന്നാം ഗോള്‍ ഹാളിചരണ്‍ നാര്‍സരിയും നേടി. .
ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ 1-0നു മുന്നിട്ടു നിന്നു. ഈസ്റ്റ് ബംഗാളിന്റെ ഐ.എസ്‌് എല്ലിലെ ആദ്യ ഗോളിനും ഈ മത്സരത്തിന്റെ ആദ്യ പകുതി സാക്ഷ്യം വഹിച്ചു. ഒപ്പം ഹൈദരാബാദിനു സമനില നേടാന്‍ ലഭിച്ച പെനാല്‍ട്ടി അരിഡാനെ സന്റാന പാഴാക്കുന്നതും ആദ്യ പകുതിയുടെ ഹൈലൈറ്റ്‌സായി.
മൂന്നു വിദേശതാരങ്ങളുടെ ടീം വര്‍ക്കാണ് ഈസ്റ്റ് ബംഗാളിന്റെ 26-ാം മിനിറ്റിലെ ആദ്യ ഗോളിനു വഴിയൊരുക്കിയത്. കോര്‍ണര്‍ ഫ്‌ളാഗിനു സമീപം ഹൈദരാബാദിന്റെ പ്രതിരോധ നിരക്കാരെ ഡ്രിബിള്‍ ചെയ്‌തു ബോക്‌സിനു മുന്നിലേക്കു ആന്റണി പില്‍ കിങ്‌റ്റണ്‍ എത്തിച്ചു കൊടുത്ത പന്ത് കുതിച്ചെത്തിയ മാറ്റി സ്റ്റെയിന്‍മാന്‍ കട്‌് ബാക്കിലൂടെ ജാക്ക് മഗോമയ്‌ക്കു നല്‍കി. കിട്ടിയ അവസരം പാഴാക്കാതെ മഗോമ വലയിലേക്കു നിറയൊഴിച്ചു (1-0).
ഈ ഗോളിലൂടെ കൊല്‍ക്കത്തക്കാര്‍ ഐ. എസ്.എല്ലിലെ 385 മിനിറ്റ് നീണ്ട കാത്തിരിപ്പിനു വിരാമം കുറിച്ചു്
ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെയാണ് ഹൈദരാബാദിനു സമനില നേടാന്‍ അവസരം ലഭിച്ചത്. ഹൈദരാബാദിന്റെ മുഹമ്മദ് യാസിറിനെ പെനാല്‌ട്ടി ബോക്‌സിനകത്തുവെച്ച് സെഹ്‌നാജ് സിംഗ് ടാക്ലിങ്ങിലൂടെ പന്തുമായുള്ള കുതിപ്പ് തടയാന്‍ ശ്രമിച്ചത് പെനാല്‍ട്ടിയിലേക്കു വഴിമാറി. എന്നാല്‍ ഭാഗ്യം കൊല്‍ക്കത്തക്കാരെ രക്ഷിച്ചു. കിക്കെടുത്ത പരിചസമ്പന്നനായ അരിഡാനെ സന്റാനയ്‌ക്കു പിഴച്ചു. ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബജിത് മജുംദാര്‍ പോസ്‌റ്റിനു തൊട്ടരുകിലേക്കു വന്ന പന്ത് വലതുവശത്തേക്ക് ഡൈവ് ചെയ്‌തു കുത്തിയകറ്റി.
ആദ്യ പകുതിയില്‍ കിട്ടിയ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയ ഇഛാഭംഗം മുഴുവനും ഹൈദരാബാദും സന്റാനയും രണ്ടാം പകുതിയില്‍ വെച്ചുപറഞ്ഞു. ഒന്നിനു പുറകെ മൂന്നു ഗോളുകള്‍ കൊല്‍ക്കത്ത ജയന്റുകളുടെ വലയിലേക്കു ഹൈദരാബാദ് അടിച്ചുകയറ്റിയത് അങ്ങേയേറ്റം വാശിയോടെയും വര്‍ധിത വീര്യത്തോടെയുമായിരുന്നു . ഇതില്‍ ആദ്യ രണ്ടു ഗോളുകളും 56-ാം മിനിറ്റില്‍ കുറിക്കപ്പെട്ടുഎന്നതാണ് പ്രധാന സവിശേഷത. പകരക്കാരനായി വന്ന ലിസ്റ്റണ്‍ കൊളാക്കോയെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്കാണ് ഹൈദരാബാദിന്റെ സമനില ഗോളിനു വഴിയൊരുക്കിയത് മുഹമ്മദ് യാസിര്‍ എടുത്ത ഫ്രീ കിക്കില്‍ തലയുടെ മൃദു സ്‌പര്‍ശത്തോടെ അരിഡാന സന്റാന 1-1നു സമനില നേടിക്കൊടുത്തു. സെക്കന്റുകള്‍ക്കുള്ളില്‍ കിക്കോഫില്‍ നിന്നും പന്തുമായി കുതിച്ച യാസറില്‍ നിന്നും കിട്ടിയ പാസില്‍ ലിസറ്റണ് ഒന്നിനുപുറകെ ഒന്നൊന്നായി ഈസ്‌റ്റ് ബംഗാള്‍ പ്രതിരോധനിക്കാരെ മറികടന്നു അവസാനം മുന്നില്‍ വന്ന സ്‌കോട്ട് നെവിലിനേയും നൃത്തച്ചുവടുകളോടെ മറികടന്നു നല്‍കിയ ക്രോസ്, ബോക്‌സിനകത്ത് എത്തിയ അരിഡാനെ സന്റാന ഗോളാക്കി മാറ്റി (2-1). ഇതോടെ കളിയുടെ ജാതകം മാറിമറിഞ്ഞു .61-ാം മിനിറ്റില്‍ വീണ്ടും ലിസറ്റണ്‍ കൊളാക്കോയുടെ നൃത്തച്ചുവടില്‍ ഈസ്റ്റ് ബംഗാളിന്റെ ഓസ്‌ട്രേലിയന്‍ ഡിഫെന്‍ഡര്‍ സ്‌കോട്ട് നെവില്‍ കാഴ്‌ചക്കാരനായി മാറി. ബോക്‌സിനകത്ത് ഇതിനകം എത്തിയ ഹാളിചരണ്‍ നാര്‍സരി പന്ത് വലയിലെത്തിച്ചു (3-1).
ഗോളുകളുടെ കുത്തൊഴുക്ക് പിന്നെയും തുടര്‍ന്നു .എന്നാല്‍ ഇത്തവണ ഈസ്റ്റ് ബംഗാളിന്റെ വക. 81-ാം മിനിറ്റില്‍ ആന്ററണി പില്‍കിങ്‌റ്റണ്‍ എടുത്ത ഫ്രീ കിക്ക് ജാക്ക് മഗോമ തലകൊണ്ടു ഒരു ഫ്‌ളിക്ക്. ഹൈദരാബാദ് ഗോള്‍കീപ്പര്‍ സുബ്രത പോളിന്റെ കയ്യില്‍ ഉരുമി പന്ത് വലയിലേക്ക് (3-2). ഈസ്റ്റ് ബംഗളില്‍ നിന്നും ഒരു സമനില ഗോള്‍ പ്രതീക്ഷിച്ചുവെങ്കിലും ഹൈദരാബാദ് കന്നി സീസണില്‍ തന്നെ തുടര്‍ച്ചയായി തോല്‍വിയറിയാത്ത അഞ്ചാം മത്സരവും പൂര്‍ത്തിയാക്കുന്നത് തടയാന്‍ കൊല്‍ക്കത്തക്കാര്‍ക്ക് കഴിഞ്ഞില്ല.
രണ്ടു ഗോള്‍ നേടിയ അരിഡാനെ സന്റാനയാണ് കളിയിലെ താരം. ഇന്ന് മറ്റൊരു കൊല്‍ക്കത്ത ജയന്റുകളായ മോഹന്‍് ബഗാന്‍ ഫത്തോര്‍ഡയില്‍ എഫ്.സി ഗോവയെ നേരിടും.
No comments:
Post a Comment