ഫത്തോര്‍ഡ
:കരുത്തരായ ബെംഗ്‌ളുരു എഫ്.സിയെ നോര്‍ത്ത് ഈസ്‌റ്റ് എഫ്.സി 2-2നു സമനിലയില്‍
തളച്ചു. ഐ.എസ്.എല്‍ ഏഴാം സീസണിലെ കരുത്തരായ ടീമെന്നു ഒരിക്കല്‍കൂടി തെളിയിച്ച
നോര്‍ത്ത് ഈസ്‌റ്റിനു വേണ്ടി പോര്‍ച്ചുഗീ്‌സ് താരം ലൂയിസ് മഷാഡോ രണ്ട് ഗോളുകളും
(4, 78) ബെംഗളുരുവിനു വേണ്ടി സ്‌പാനീഷ് ഡിഫെന്‍ഡര്‍ ജുവാനന്‍ (13) , ഉദാന്ത സിംഗ്
(70) എന്നിവര്‍ ഓരോ ഗോളും നേടി. ഇതോടെ നോര്‍ത്ത് ഈസ്‌റ്റ് അഞ്ച് കളികളില്‍
നിന്ന് ഒന്‍പത് പോയിന്റോടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ആദ്യ പകുതിയിലും
രണ്ടു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനില പാലിച്ചു . കളി തുടങ്ങി നാലാം
മിനിറ്റില്‍ തന്നെ ബെംഗളുരുവിനെ ഞെട്ടിച്ചുകൊണ്ട് നോര്‍ത്ത് ഈസ്‌റ്റ് ഗോള്‍ വല
തുറന്നു. മലയാളി താരം സുഹൈറിന്റെ അസിസറ്റിലാണ് ഗോള്‍ വന്നത്. വിംഗിലൂടെ
ഓടിക്കയറിയ സുഹൈര്‍ ബോക്‌സിനകത്ത് റോച്ചാര്‍സെലയ്‌ക്കു നല്‍കിയ പന്തിലാണ്
ഗോളിന്റെ പിറവ്‌ി. റോച്ചാര്‍സെല്ലയുടെ ഷോ്‌ട്ട് നോര്‍ത്ത്‌് ഈസ്‌റ്റിന്റെ
മുന്‍നിര താരം ലൂയിസ് മാഷാഡോയുടെ ദേഹത്തു തട്ടിയതോടെ ബെംഗ്‌ളുരു ഗോള്‍ കീപ്പറിന്റെ
കണക്ക് കൂട്ടല്‍ തെറ്റി. വഴി തെറ്റി വന്ന പന്ത് വലയിലേക്കു ഊളയിട്ടു (1-0). ഷോട്ട
എടുത്തത് റോച്ചാര്‍സെലയാണെങ്കിലും ഗോളിന്റെ ക്രെഡിറ്റ് മഷാഡോയ്‌ക്കു ലഭിച്ചു.
എന്നാല്‍ നോര്‍ത്ത് ഈസ്‌റ്റിന്റെ ആഹ്ലാദം അല്‍പ്പായുസായി.13-ാം മിനിറ്റില്‍
ബെംഗളുരു ഗോള്‍ മടക്കി. ഇത്തവണ രാഹുല്‍ ബെക്കയുടെ ഗോള്‍ മുഖത്തേക്ക് നീട്ടി വിട്ട
ലോങ് ത്രോയാണ് ഗോളിനു വഴിയോരുക്കിയത്. പോനാല്‍ട്ടി ഏരിയല്‍ നിന്ന ബെഞ്ചമിന്‍
ലാംബാര്‍ട്ട്, ഡൈലന്‍ ഫോക്‌സ് എന്നീ പ്രതിരോധനിരക്കാരുടേയും ഗോള്‍ കീപ്പര്‍
ഗുര്‍മിതിന്റെയും ആശയക്കുഴപ്പം ഗോളിനു വഴിയൊരുക്കി. ഇവര്‍ക്കിടിയിലേക്കു നുഴഞ്ഞു
കയറിയ ജൂവാനന്‍ പന്ത് തട്ടി വലയിലാക്കി (1-1).
സമനില ഗോള്‍ നേടിയതോടെ
ബെംഗളുരുവും നോര്‍ത്ത് ഈസ്‌റ്റും മൈതാന മധ്യത്തിലേക്കു കളി കേന്ദ്രീകരിച്ചു. ഇതോടെ
ആക്രമണങ്ങള്‍ കുറഞ്ഞു മലയാളി താരം ആഷിക് കുരുണിയന്‍ ബെംഗളുരുവിനു വേണ്ടി നടത്തിയ
ഗോള്‍ ശ്രമം ആണ് പിന്നീട് എടുത്തു പറയാനുള്ളു. നോര്‍ത്ത് ഈസ്‌റ്റ്
ഗോള്‍കീപ്പര്‍ ഫുള്‍ ലെങ്‌തില്‍ ഗോള്‍ മുഖത്ത് വീണു പന്ത്
തട്ടിയകറ്റുകയായിരുന്നു.
ഒന്നാം പകുതിയുടെ തനിയാവര്‍ത്തനമായി രണ്ടാം പകുതി.
ഇത്തവണ ബെംഗളുരു ലീഡ് നേടുകയും നോര്‍ത്ത് ഈസ്‌റ്റ് ഗോള്‍ മടക്കുകയും ചെയ്‌തു. .
പകരക്കാരനായി വന്ന ഉദാന്ത സിംഗിലൂടെയാണ് ബെംഗളുരുവിന്റെ ഗോള്‍ വലയിലെത്തിയത്.
.എറിക് പാര്‍ത്താലുവിന്റെ ക്രോസില്‍ സുനില്‍ ഛെത്രിയുടെ ഹെഡ്ഡര്‍ കൃത്യമായി
കണക്കുകൂട്ടി കുതിച്ച ഉദാന്ത സിംഗ് ലാംബാര്‍്‌ട്ടിനും ഡൈലന്‍ ഫോക്‌സിനും ഇടയിലൂടെ
കുതിച്ചു കയറി നെറ്റ് ലക്ഷ്യമാക്കി (2-1). ബെംഗളുരുവിന്റെ ആഹ്ലാദം
അവസാനിപ്പിച്ചുകൊണ്ട് 78-ാം മിനിറ്റില്‍ മഷാഡോ ഹൈലാന്‍ഡേഴ്‌സിന്റെ സമനില ഗോള്‍
കണ്ടെത്തി. ലാക്രയുടെ ത്രൂ ബോളില്‍ ജുവാനനെ കബളിപ്പിച്ചു കുതിച്ച മഷാഡോ നിസഹായനായ
ബെംഗളുരു ഗോള്‍ കീപ്പറേയും അനായാസം കീഴടക്കി പന്ത് വലയിലാക്കി (2-2) .
രണ്ടു
ഗോള്‍ നേടിയ ലൂയിസ് മഷാഡോയാണ് കളിയിലെ താരം.
ഇന്ന് പോയിന്റ് പട്ടികയില്‍
ഒന്നാമത് നില്‍ക്കുന്ന മുംബൈ സിറ്റി എഫ്.സി , എട്ടാം സ്ഥാനക്കാരായ ചെന്നൈയിന്‍
എഫ്.സിയെ നേരിടും.
No comments:
Post a Comment