ഫത്തോര്‍ഡ : ഐ.എസ്.എല്‍ ഏഴാം സീസണില്‍ തുടര്‍ച്ചയായ നാലാം സമനില.
സ്വന്തം മണ്ണിന്റെ മികവുമായി ഇറങ്ങിയ എഫ്.സി ഗോവയും നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍.
ഇരുടീമുകളും ആദ്യ പകുതിയിലാണ് ഗോളുകള്‍ നേടിയത്. ഇന്ന് ബാംബോലിമിില്‍ മുംബൈ സിറ്റി, ഈസ്‌റ്റ് ബംഗാളിനെ നേരിടും.
മുംബൈ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്‌റ്റിനോട് തോറ്റുവെങ്കിലും രണ്ടാം മത്സരത്തില്‍ തിരിച്ചുവരവ് നടത്തി ഗോവയെ തോല്‍പ്പിച്ചു. ആകെ ഒരു മത്സരം കളിച്ച ഈസ്റ്റ് ബംഗാള്‍ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത ഡര്‍ബിയില്‍ എ.ടി.കെ മോഹന്‍ ബഗാനോട് തോറ്റിരുന്നു.
ഗോവ- നോര്‍ത്ത് ഈസ്‌റ്റ് മത്സരത്തിന്റെ തുടക്കം തന്നെ സമനില വ്യക്തമായി. ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളുകള്‍ ഒന്നും അടിക്കാന്‍ സാധ്യത ഇല്ലെന്നു കരുതി ഇടവേളയിലേക്കു നീങ്ങുന്നതിനു മുന്‍പ് അപ്രതീക്ഷിതമായിട്ടാണ് ഡെഡ് ലോക്ക് പൊട്ടിച്ച് ആദ്യ ഗോളിന്റെ വരവ്. 38-ാം മിനിറ്റില്‍ പി.എം ബ്രിട്ടോയുടെ ബോക്‌സിനകത്തേക്കു നല്‍കിയ ക്രോസാണ് ഗോളിനു വഴിമരുന്നിട്ടത്. പന്ത് ഞ്ചെില്‍ സ്വീകരിച്ച ഇദ്രിസ സെല്ല താഴെ വീഴുന്നു. റഫ് റി ഉടന്‍ പെനാല്‍ട്ടി വിധിക്കുന്നു. ഇദ്രിസ സെല്ലയെ വളഞ്ഞു പിടിക്കാന്‍ സെരിറ്റണ്‍ ഫെര്‍ണാണ്ടസും ഇവാന്‍ ഗൊണ്‍സാലസും ചേര്‍ന്ന നടത്തിയ ശ്രമത്തിനിടെയാണ് സെല്ല വീഴുന്നത്. പെനാല്‍ട്ടി കിക്ക് എടുത്ത സെല്ല തന്നെ വലയിലാക്കി (1-0). സെല്ലയുടെ സീസണിലെ രണ്ടാം ഗോള്‍ .
ഗോവ അടിക്ക് ഉടനടി തിരിച്ചടിയും നല്‍കി. സ്‌പാനീഷ് താരവും പോളീഷ് ലീഗില്‍ നൂറിലേറെ മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുമുള്ള ഇഗോര്‍ അംഗുലോയുടെ ബൂട്ടില്‍ നിന്നാണ് ഗോവയുടെ മറുപടി. ഇത്തവണ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ ഇടങ്കാലന്‍ ക്രോസ്. ബോക്‌സിനകത്തേക്കു കടന്നു കയറിയ ഇഗോര്‍ അംഗുലോ ഇടങ്കാലുകൊണ്ട് രണ്ടാം പോസ്‌റ്റിലേക്ക് ഫ്‌ളിക്ക് ചെയ്‌തു തിരിച്ചുവിടുന്നത് കണ്ടു നില്‍ക്കാനെ ഗോളി സുബാഷിഷ് റോയ് ചൗധരിക്കു കഴിഞ്ഞുള്ളു (1-1). അംഗുലയുടെ മുന്നു മത്സരം പിന്നിടുമ്പോള്‍ മൂന്നാം ഗോള്‍.
രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് സുബാഷിഷിനെ മാറ്റി ഗുര്‍മിതിനെ കൊണ്ടു വന്നു.എന്നാല്‍ ഗുര്‍മിതിനു ഏറെ അധ്വാനിക്കേണ്ട അവസരം ഉണ്ടായില്ല. 84-ാം മിനിറ്റിലാണ് ഗോവ മുന്നില്‍ കയറുമെന്നു തോന്നിയ ശ്രമം കണ്ടത്. നൊഗുവേരയുടെ വെടിയുണ്ട ഷോട്ട് പോസ്‌റ്റില്‍ തട്ടി തെറിച്ചതോടെ ഗോവയുടെ ആ മോഹം തകര്‍ന്നു. നോര്‍ത്ത് ഈസ്‌റ്റിന്റെ മിഡ് മധ്യനിരതാരം ലാലെന്‍മാവിയക്കാണ് ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരം.
Sylla, Angulo score as NEUFC and Goa share points
Goa, Nov 30: NorthEast United extended their unbeaten run to three games after frustrating FC Goa in a 1-1 draw in their Hero Indian Super League Season 7 encounter at the Fatorda Stadium on Monday. Goa are yet to record three points this season.
Idrissa Sylla (40’ p) scored the opening goal before Igor Angulo (43’) equalised just before the break.
Brandon Fernandes was handed his first start of the season along with Aibanbha Kupar Dohling as Goa boss Juan Ferrando made three changes to the side which had suffered a defeat to Mumbai City FC. Jorge Ortiz Mendoza started with James Donachie benched.
NorthEast made as many as five changes to the side which came from behind to hold Kerala in a thrilling 2-2 draw. Sylla was preferred ahead of Kwesi Appiah. Provat Lakra, Luis Machado, Lalrempuia Fanai and Britto PM were the other fresh faces.
Goa were keen to impose themselves on the Highlanders and came close in the fifth minute. Fernandes played a long diagonal pass from inside his own half to find Mendoza on the flank, but the latter shot straight at keeper Subhasish Chowdhury.
The Gaurs were clearly the better side in the first quarter enjoying almost 70 percent possession. They were all over NorthEast territory trying to create spaces, but their sloppy passing let them down.
The Highlanders, who relied mostly on counters, had their opportunities too. At the half-hour mark, the visitors nearly scored. But Sylla couldn’t keep his composure in front of the goal as he headed Britto’s deflected cross over the bar.
Sylla’s presence troubled Goa’s defence. And the Guinean earned a penalty in the 39th minute for the Highlanders when he was tripped by Ivan Gonzalez. Sylla, who had to retake his penalty, kept his cool to put his side ahead in the game, scoring his third goal of the season.
The joy was short-lived as Goa restored parity in the 43rd minute and it was Fernandes once again with a fine assist. Edu Bedia found Fernandes on the left flank, who took on Lakra and hooked a low cross into the box, where Angulo flicked it into the goal.
FC Goa continued from where they left off and came close to scoring early in the second half. Angulo and Mendoza missed chances.
With just six minutes left on the clock, Goa nearly found a winner as Alberto Noguera was denied by the post. His low shot beat the keeper but kissed the frame and went out for a goal kick.
No comments:
Post a Comment