ബാംബോലിം : കൊല്‍ക്കത്ത ജയന്റുകളായ എസ്.സി ഈസ്‌റ്റ്
ബംഗാളിനെ ഏകപക്ഷീയമായ മുന്നു ഗോളുകള്‍ക്ക് നിലംപരിശാക്കി മുംബൈ സിറ്റി എഫ്.സി
ഐ.എസ് എല്‍ ഏഴാം സീസണില്‍ ആറ് പോയിന്റോടെ മുന്നില്‍ .
മുംബൈ സിറ്റിക്കു
വേണ്ടി ആഡം ലെ ഫോന്ദ്രെ (27, 48) , ഹെര്‍നാന്‍ സന്താന ( 58) എന്നിവരാണ് ഗോള്‍
നേടിയത്.
കളിയുടെ സമസ്‌ത മേഖലകളിലും സെര്‍ജിയോ ലൊബേരയുടെ മുംബൈ സിറ്റി
കൊല്‍ക്കത്തക്കാരെ നിഷ്‌പ്രഭമാക്കി.
അഞ്ചാം മിനിറ്റില്‍ ക്യാപ്‌റ്റന്‍
ഡാനിയേല്‍ ഫോക്‌സ് ആദ്യ മിനിറ്റുകളില്‍ തന്നെ പരുക്കേറ്റു പുറത്തായതോടെ
കൊല്‍ക്കത്തക്കാരുടെ വിധിയെഴുതി. ഇതോടെ മുംബൈ കളി പൂര്‍ണമായും കയ്യടക്കി. ഈസ്റ്റ്
ബംഗാളിനു കിട്ടിയ കോര്‍ണറിനെ തുടര്‍ന്നായിരുന്നു 21-ാം മിനിറ്റില്‍ മുംബൈയുടെ ആദ്യ
ഗോളിന്റെ വരവ്. മുര്‌ത്താഡ ഫോളിന്റെ ഹെഡ്ഡര്‍ ക്ലിയറന്‍സ് നെഞ്ചില്‍ ഒതുക്കിയ
ബിപിന്‍ സിംഗില്‍ നിന്നും റൗളിങ് ബോര്‍ഹസിലേക്ക്. റൗളിങ് ബോര്‍്‌ഹസിന്റെ നീണ്ട
പാസ് ഈസ്റ്റ് ബംഗാളിന്റെ ഇടത്തെ പെനാല്‍ട്ടി ഏരിയയിലേക്കു കുതിച്ചെത്തിയ ഹ്യൂഗോ
ബോമസിലേക്ക് . പന്ത് കാലുകളില്‍ ഒതുക്കി കുതിച്ച ബോമസ് ഗോളി ദേബജിത്
മജുംദാറിനെയും കബളിപ്പിച്ചു ആഡം ലെ ഫോന്ദ്രെയിലേക്ക്. ഗോള്‍ കീപ്പര്‍ പോലും
ഇല്ലാത്ത വലയിലേക്ക് ലെ ഫോന്ദ്രേയ്‌ക്ക് പന്ത് തട്ടിയിടാന്‍ പ്രയാസമുണ്ടായില്ല
(1-0). മുംബൈയുടെ ബോര്‍ഹസ്, ബോമസ്, ലെ ഫോന്ദ്രെ ടീം വര്‍ക്കാണ് ആദ്യ ഗോളിനു
പിന്നില്‍.
ആദ്യ പകുതി കയ്യടക്കിയ മുംബൈ 47-ാം മിനിറ്റില്‍ പെനാല്‍ട്ടി യിലുടെ
ലീഡ് ഉയര്‍ത്തി. ഇത്തവണ ഹ്യൂഗോ ബോമസിനെ പെനാല്‍ട്ടി ബോക്‌സിനകത്തു വെച്ച് കാലില്‍
വീണു തടയാന്‍ ഗോള്‍ കീപ്പര്‍ ദേബജിത് മജുംദാറിന്റെ ശ്രമം പെനാല്‍ട്ടിക്കു
വഴിയൊരുക്കി. കിക്കെടുത്ത ആഡം ലെ ഫോന്ദ്രേ ഈസ്‌റ്റ് ബംഗാള്‍ ഗോളിക്കു യാതൊരു
അവസരവും നല്‍കാതെ വലയിലാക്കി (2-0). ഇതോടെ ഈ സീസണില്‍ ആഡം ലെ ഫോന്ദ്രയുടെ ഗോളുകളുടെ
എണ്ണം മൂന്നായി.
ആദ്യ പകുതിയില്‍ 64 ശതമാനം പന്തടക്കം കൈമുതലാക്കിയ മുംബൈ
സിറ്റി രണ്ടാം പകുതിയില്‍ ഗോളടിക്ക് വിശ്രമം കൊടുത്തില്ല. 58-ാം മിനിറ്റില്‍ ലെ
ഫോന്ദ്രേയെ ഫൗള്‍ ചെയ്‌തതിനു മുംബബൈയ്‌ക്കു ലഭിച്ച ഫ്രീ കിക്കാണ് മൂന്നാം ഗോളിനു
വഴിയൊരുക്കിയത്
ഫൗള്‍ചെയ്‌ത ലുവാങ്‌ിനു മഞ്ഞക്കാര്‍ഡും മുംബൈയ്‌ക്കു കിട്ടിയ
ഫ്രീ കിക്ക് കൃത്യമായി ഗോളായി. കിക്കെടുത്ത അഹമ്മദ് ജാഹു കൃത്യമായി നല്‍കിയ
ഔട്ട് സിംഗ് പാസും തുടര്‍ന്നു ഹൂഗോ ബോമസിന്റെ മൈനസ് പാസില്‍ ഓടിയെത്തിയ
ഹെര്‍നാന്‍ ഡാനിയേല്‍ സന്താന പന്ത് വലയിലേക്കി (3-0).
ജയം ഉറപ്പായതോടെ 71-ാം
മിനിറ്റില്‍ മുംബൈ സിറ്റി ക്യാപ്‌റ്റന്‍ ലെ ഫോന്ദ്രെയെ മാറ്റി . പകരം കഴി്‌ഞ്ഞ
വര്‍ഷം കേരള ബ്ലാസ്റ്റേഴ്‌സിനെ നയിച്ച ബെര്‍ത്തലോമ്യോ ഓഗ്‌ബച്ചെയെ കോച്ച്
സെര്‍ജിയോ ലൊബേര ഇറക്കി. നാല് മാറ്റങ്ങള്‍ ലൊബൈര ഇന്നലെ കൊണ്ടുവന്നതില്‍ അഹമ്മദ്
ജാഹുവിന്റെ തിരിച്ചുവരവ് മുംബൈയുടെ കളി ഗതിയെ ചടുലമാക്കി. മുംബൈയുടെ വിജയത്തില്‍
പ്രധന പങ്കുവഹിച്ച ഹ്യൂഗോ ബോമസ് കളിയിലേ താരമായി. ഐ.എസ്.എല്ലില്‍ ബോമസിന്റെ
അസിസ്‌റ്റുകളുടെ എണ്ണം ഇതോടെ 19 ആയി ഉയര്‍ന്നു.
ഇന്ന് ജാംഷെഡ്‌പൂര്‍ എഫ്.സി
തിലക് മൈതാനിയില്‍ ഹൈദരാബാദ് എഫ്.സിയെ നേരിടും.
Boumous, Le Fondre shine as Mumbai sweep aside SC East Bengal
Goa, Dec 1: A thumping 3-0 victory over newcomers SC East Bengal helped Mumbai City FC climb top of the Hero Indian Super League table at the GMC Stadium here on Tuesday.
Hugo Boumous assisted all three goals as a brace from Adam Le Fondre (20', 48') and a strike from Hernan Santana (58') saw Mumbai register their second straight win with SCEB yet to open their account.
Mumbai made four changes from their 1-0 win against FC Goa, with Ahmed Jahouh returning to the eleven. Meanwhile, SCEB made two changes to the side that lost the Kolkata derby.
SCEB suffered a huge blow early on as defender Daniel Fox was replaced by Mohammad Rafique.
Mumbai had the opportunity to break the deadlock in the 10th minute. Jahouh played a long ball towards Mandar Rao Dessai on the left flank. The defender fed Le Fondre in the box and the striker played a backheel pass for Hugo Boumous, who had his shot saved by Majumder.
Six minutes later, Mumbai goalkeeper Amrinder Singh was also called into action. Rafique pounced on a misplaced pass from Jahouh before firing a shot from long range that was kept away by Amrinder.
But it didn't take long for Mumbai to grab the lead. Mumbai won the ball outside their own box and Rowllin Borges provided a sublime diagonal ball towards Boumous on the left. The Frenchman displayed brilliant composure in the box to beat his marker and find Le Fondre, who made an easy tap in.
The Islanders continued to dominate the game after taking the lead.
SCEB had their chances too, towards the end of the first half, courtesy some sloppy passing from Lobera's side. But they were unable to find a finish. Three Mumbai players were booked before the break.
After the restart, Mumbai carried on from where they had left off and soon doubled their lead. The Boumous-Le Fondre combination once again worked wonders.
The Frenchman dribbled his way into the box before being tripped by Majumder. Le Fondre stepped up to take the penalty and sent the SCEB keeper the wrong way to double Mumbai's lead.
Lobera's men bagged another goal through a set-piece just before the hour mark with Hernan Santana getting on the scoresheet. Jahouh flicked the ball towards Boumous in the box, who laid on a pass for Santana on the volley. The Spaniard smashed the ball into the right-hand corner to score his maiden Hero ISL goal.
No comments:
Post a Comment