Goa, March 06: Antonio Habas was just minutes away from recording his maiden first-leg playoff win in the Hero Indian Super League. But then, Idrissa Sylla headed in a stoppage-time header to help NorthEast United hold ATK Mohun Bagan to a 1-1 draw at GMC Stadium, on Saturday.
The second-half substitute struck in the fourth minute of injury time to cancel out David Williams' 34th-minute goal. The result also meant Khalid Jamil is still unbeaten in the competition and extended NorthEast's winning run to ten games.
With two teams known for similar styles, the match was expected to be a cagey affair and it was. Both sides relied on counters, knowing how difficult it would be to break each other’s defence.
It was an end-to-end duel, but neither side was able to test the keepers much. It was NorthEast who enjoyed better possession. However, Bagan scored with their first shot on target and it came soon after the water break. The goal had a touch of class. Roy Krishna got a long ball at the edge of the box. The Fijian flicked it to his strike partner David Williams, who faked a first-time shot sending NEUFC defender Dylan Fox in the wrong direction. He then took a touch before slotting home to give ATKMB an advantage.
NorthEast came agonisingly close to scoring but were denied by the woodwork. Federico Gallego delivered a perfect freekick in to the area where Ashutosh Mehta leapt high, only for his header to clatter against the crossbar. That was the closest the Highlanders came to scoring in the first session.
As expected, the Mariners tightened the screws on Highlanders, defending and blocking everything that was thrown at them making it difficult for their opponents to score.
However, they were lucky not to see a man being sent off. Luis Machado, while chasing a long ball outside the area, was taken out by onrushing Bagan keeper Arindam Bhattacharja. However, the referee waved off any appeal for foul though replays suggested the keeper made contact with Machado.
NorthEast had a constant supplier in Gallego, who sent quality deliveries into the box from set-pieces but his teammates couldn’t find a finish.
Meanwhile, Prabir Das had a couple of attempts. While one was easily swallowed up by Subhasish Roy, the other sailed over the bar.
Jamil introduced Idrissa Sylla and Britto PM in a bid to get the equaliser. They kept stitching passes together but the Mariners kept working hard at the back.
The Highlanders had a couple of chances late in the game. But Fox saw his header cleared from danger by Pronay Halder while Sylla tried from long range but hardly troubled Arindam.
Finally in the fourth minute of extra time, the NorthEast camp had a goal to celebrate, thanks to Sylla who made his presence felt with a late equaliser, nodding in Luis Machado’s cross.
അവസാന മിനിറ്റ് ഗോളില്‍ നോര്‍ത്ത് ഈസ്‌റ്റ്
എ.ടികെയെ സമനിലയില്‍ തളച്ചു
ബാംബോലിം : ഐ.എസ്.എല്‍ ഏഴാം സീസണിന്റെ രണ്ടാം സെമിഫൈനലിന്റെ ആദ്യ പാദവും സമനിലയില്‍. നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാനെ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് സമനിലയില്‍ തളച്ചു. 34-ാം മിനിറ്റില്‍ ഡേവിഡ് വില്യംസിന്റെ ഗോളിലൂടെ വിജയം പ്രതീക്ഷിച്ചു നിന്ന എ.ടി.കെ മോഹന്‍ ബഗാനെ അവസാന വിസിലിനു തൊട്ടുമുന്‍പ് ഇഞ്ചുറി ടൈമിന്റെ മുന്നാം മിനിറ്റില്‍ (93) ഇദ്രിസ സില്ല നേടിയ ഗോളിലൂടെ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് എഫ്.സി സമനിലയില്‍ തളച്ചു.
ഗോവ- മുംബൈ ആദ്യ സെമിഫൈനലിന്റെ വീറും വാശിയും ഒന്നും നോര്‌ത്ത് ഈസ്‌റ്റിനും എ.ടി.കെയ്‌ക്കു പുറത്തെടുക്കാനായില്ല. കളി ഏറെ സമയവും വിരസം.
ഇനി രണ്ടാം പാദത്തില്‍ ചൊവ്വാഴ്‌ച രണ്ടു ടീമുകളും വീണ്ടും മാറ്റുരയ്‌ക്കും.
ഇരു ടീമുകളും മൂന്നു മാറ്റങ്ങളുമായി 4-3-3 ഫോര്‍മേഷനിലാണ് ഇറങ്ങിയത്. ഈ സീസണില്‍ ആദ്യമായി ടീം ലൈനപ്പില്‍ ജിങ്കനും തിരിയും ഇല്ലാതെ ഇറങ്ങേണ്ടി വന്നത് എ.ടി.കെ മോഹന്‍ ബഗാന്റെ പ്രതിരോധ നിരയുടെ ശക്തി വെട്ടിക്കുറച്ചു. അതേപോലെ . പരുക്കേറ്റ ബ്രൗണിനു പകരം അശുതോഷ് മെഹ്‌തയെയാണ് നോര്‍ത്ത് ഈസ്‌റ്റ് കൊണ്ടുവന്നത്.
തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിന്റെ ഡെഡ് ലോക്ക് അവസാനം തുറന്നത് എ.ടി.കെ. . പ്രീതം കോട്ടാലില്‍ നിന്നും വന്ന ലോങ് പാസ് സ്വീകരിച്ച റോയ് കൃഷ്‌ണ നല്‍കിയ ക്രോസ് പെനാല്‍ട്ടി ബോക്‌സിനു മുന്നിലേക്ക് ഓടിയെത്തിയ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വില്യംസ് നോര്‍ത്ത് ഡിഫെന്‍ഡര്‍ ബെഞ്ചമിന്‍ ലാബാട്ടിനെയും നിം ദോര്‍ജിയെയും മറകടന്നു തടയാന്‍ ഓടി വന്ന ഡിഫെന്‍ഡര്‍ ഡൈലന്‍ ഫോക്‌സിനെയും ഡ്രിബിള്‍ ചെയതു നോര്‍ത്ത്‌് ഈസ്‌റ്റ് ഗോളി സുഭാഷിഷ് റോയ് ചൗധരിക്കു യാതൊരു അവസരവും നല്‍കാതെ വലയിലേക്കു പ്ലേസ് ചെയ്‌തു (0-1). . 47-ാം മിനിറ്റില്‍ ( ഇഞ്ചുറി ടൈമില്‍) നോര്‍ത്ത്‌് ഈസ്‌റ്റിനു അനുകൂലമായി കിട്ടിയ ഫ്രീ കിക്കില്‍ അശുതോഷ് മെഹ്‌തയുടെ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിക്കുന്നത് കണ്ടുകൊണ്ട് ആദ്യ പകുതിക്ക് തിരശ്ശീല വീണു. 34-ാം മിനിറ്റില്‍ ഡേവിഡ് വില്യംസ് നേടിയ ഗോളില്‍ എ.ടി.കെ ആദ്യപകുതിയില്‍ മുന്നില്‍.
ഒരു സെമിഫൈനലിന്റെ ആവേശമൊന്നും രണ്ടാം പകുതിയിലും ഇരുകൂട്ടരും പുറത്തെടുത്തില്ല. ഓണ്‍ ടാര്‍ജറ്റില്‍ ഒരു ഷോട്ട് പോലും കാണാതെയാണ് കളി ഏറെ സമയവും കടന്നുപോയത്. ഏക ഗോളിന്റെ ലീഡ് നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു എ..ടി.കെ. രണ്ടാം പകുതി പാതി വഴിയിലെത്തിയതോടെ നോര്‍ത്ത് ഈസ്‌റ്റ് നിം ദോര്‍ജിയെ പിന്‍വലിച്ചു പകരം മലയാളി താരം മഷൂര്‍ ഷെരീഫിനെയും ബെഞ്ചമിന്‍ ലാംബോട്ടിനു പകരം ഇദ്രിസ സില്ലയേയും സുഹൈറിനു പകരം മറ്റൊരു മലയാളി താരം പി.എം.ബ്രിട്ടോയെയും കൊണ്ടുവന്നു. ഏക ഗോളില്‍ കടിച്ചു തൂങ്ങാന്‍ എ.ടി.കെ മാഴ്‌ലിഞ്ഞ്യോയ്‌ക്ക്‌് പകരം പ്രതിരോധനിരക്കാരന്‍ പ്രണോയ് ഹാള്‍ഡറിനെ കൊണ്ടുവന്നു നയം വ്യക്തമാക്കി.
എന്നാല്‍ എ.ടി.കെയുടെ ഈ അടവ് നയം നോര്‍ത്ത് ഈസ്‌റ്റിന്റെ പകരക്കാരനായി വന്ന ഇദ്രിസ സില്ല പൊളിച്ചുകൊടുത്തു.. നിശ്ചിത സമയവും കഴിഞ്ഞു ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ലൂയിസ് മഷാഡോയുടെ പാസില്‍ തലകൊടുത്ത ഇദ്രിസ സില്ല സമനില ഗോള്‍ നേടിയെടുത്തു. സില്ലയുടെ ഹെഡ്ഡര്‍ എ.ടി.കെ ഗോളി അരിന്ദം ഭട്ടാചാര്യയുടെ ഡൈവിനും രക്ഷപ്പെടുത്താന്‍ കഴിയാത്ത വിധം പോസ്‌റ്റില്‍ തട്ടി അകത്തേക്കു നീങ്ങി (1-1). പകരക്കാരനായി വന്നു ഇഞ്ചുറി ടൈമില്‍ ഗോളടിച്ചു സൂപ്പര്‍ സബ് ആയി മാറുന്ന ഇദ്രിസ സില്ല എ.ടി.കെയുടെ കണക്കുകൂട്ടലുകള്‍ പാടെ അട്ടിമറിച്ചു. .ഇതോടെ രണ്ടു സെമിഫൈനലുകളുടേയും രണ്ടാം പാദം തീപാറുമെന്നുറപ്പായി. രണ്ടാം തവണയാണ് നോര്‍ത്ത് ഈസ്‌റ്റ് സെമിഫൈനലിലേക്കു യോഗ്യത നേടിയത്.
No comments:
Post a Comment