Friday, 5 March 2021

M110 Report: Mumbai City boss Bagan to win League Winners Shield and book AFC Champions League spot

 ഐ.എസ്‌.എല്‍ ലീഗ്‌ ഷീല്‍ഡ്‌

മുംബൈ സിറ്റി എഫ്‌.സി ക്ക്‌്‌




ബാംബോലിം : നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാനെ ഏക പക്ഷീയമായ രണ്ടു ഗോളുകള്‍ക്ക്‌ കീഴടക്കി മുംബൈ സിറ്റി എഫ്‌.സി ഐ.എസ്‌എല്‍ ഏഴാം സീസണിലെ ലീഗ്‌ ഷീല്‍ഡ്‌ സ്വന്തമാക്കി.
20 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ മുംബൈ സിറ്റിക്കും എ.ടി.കെയ്‌ക്കും 40 പോയിന്റ്‌ വീതം. രണ്ടു ടീമുകളും
12 ജയം, നാല്‌ സമനില, നാല്‌ തോല്‍വി എന്ന നിലയിലും ഒപ്പം പിടിച്ചു. എന്നാല്‍ മുംബൈ 35 ഗോള്‍ അടിച്ചു വഴങ്ങിയത്‌ 18 ഗോള്‍ മാത്രം. എ.ടി.കെ 28 ഗോള്‍ അടിച്ചു 15 ഗോള്‍ വഴങ്ങി.
ലീഗ്‌ റൗണ്ടിലെ പോയിന്റ്‌ പട്ടികയിലെ ഒന്നാം സ്ഥാനത്തിനോടൊപ്പം എ.എഫ്‌.സി ചാമ്പ്യന്‍സ്‌ ലീഗിലേക്കുള്ള ചീട്ടും മുംബൈ സമ്പാദിച്ചു. മുംബൈയുടെ ഒന്‍പതാമത്തെ ക്ലീന്‍ ഷീറ്റ്‌ മത്സരം കുടി ആയി മാറി. ഐ.എസ്‌.എല്‍ ലീഗ്‌ റൗണ്ടിലെ മുംബൈയുടെ ഏറ്റവും മികച്ച പ്രകടനവും ഇത്തവണ കുറിച്ചു.. രണ്ടാം തവണയാണ്‌ മുംബൈ ഐ.എസ്‌.എല്ലിലെ ടേബിള്‍ ടോപ്പേഴ്‌സ്‌ ആയി മാറുന്നത്‌.
110 മത്സരങ്ങള്‍ കഴിഞ്ഞതോടെ സെമിഫൈനല്‍ പ്ലേ ഓഫ്‌ റൗണ്ടും തെളിഞ്ഞു. ആദ്യ സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്‌.സി മാര്‍ച്ച്‌ അഞ്ചിന്‌ നാലാം സ്ഥാനക്കാരായ എഫ്‌.സി ഗോവയേയും , രണ്ടാം സ്ഥാനക്കാരായ എ.ടി.കെ മോഹന്‍ ബഗാന്‍ , മാര്‍ച്ച്‌ ആറിന്‌ മൂന്നാം സ്ഥാനക്കാരായ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനേയും നേരിടും.
രണ്ടാം പാദ മത്സരങ്ങള്‍ യഥാക്രമം മാര്‍ച്ച്‌ എട്ടിനും ഒന്‍പതിനും ഫൈനല്‍ മാര്‍ച്ച്‌ 13നു ഫത്തോര്‍ഡയിലും നടക്കും.

സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച ഗോവ നാലാം സ്ഥാനം സമ്പാദിച്ചു.
ലീഗ്‌ റൗണ്ടിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍
കൊല്‍ക്കത്ത ടീമിന്‌ ലീഗ്‌ ഷീല്‍ഡ്‌ നേടാന്‍ കേവലം സമനില മാത്രം മതിയായിരുന്നു എമന്നാല്‍ മുംബൈയ്‌ക്ക ജയം അല്ലാതെ മറ്റൊന്നും മുന്നിലുണ്ടായിരുന്നില്ല.
മുംബൈ മുന്നു മാറ്റങ്ങളുമായും എ.ടി.കെ രണ്ടു മാറ്റങ്ങളുമായും ആദ്യ ഇലവനെ അണി നിരത്തി.
കഴിഞ്ഞ മത്സരത്തില്‍ ഒഡീഷയെ അരഡസന്‍ ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ച ആവേശവുമായി വന്ന മുംബൈ സിറ്റി തുടക്കം തന്നെ ആക്രണം തുടങ്ങി. ഏഴാം മിനിറ്റില്‍ മുംബൈ ഗോള്‍ നേടി. അഹമ്മദ്‌ ജാഹു 40 വാര അകലെ നിന്ന്‌ എടുത്ത ഫ്രീ കിക്ക്‌ ബോക്‌സിന്റെ വലത്തെ മൂലയില്‍ നിന്നും ഹെഡ്ഡറിലൂടെ മുര്‍ത്താഡ ഫാള്‍ വലയുടെ ഇടത്തെ മൂലയിലേക്കു തിരി്‌ച്ചു വിട്ടു. (1-0).
കൂനിന്മേല്‍ കുരുവെന്ന പോലെ എ.ടികെയുടെ പ്രധാന പ്രതിരോധനിരതാരം സന്ദേശ്‌ ജിങ്കന്‌ പരുക്കുമൂലം 17-ാം മിനിറ്റില്‍ പുറത്തുപോകേണ്ടി വന്നു. തൊട്ടുപിന്നാലെ മുംബൈ രണ്ടാം ഗോളും നേടിക്കൊണ്ട്‌ ആദ്യ പകുതി പൂര്‍ണമായും തങ്ങളുടേതാക്കി. 39-ാം മിനിറ്റില്‍ ഹെര്‍ണാന്‍ സന്റാന എടുത്ത ഫ്രീ കിക്ക്‌ ക്രോസ്‌ബാറില്‍ ഇടിച്ചു തെറിച്ചു. ഓടിയെത്തിയ ഓഗ്‌ബച്ചേ ഹെഡ്ഡറിലൂടെ വലയിലേക്ക്‌ തിരിച്ചയച്ചു. സന്റാനയുടെ കിക്ക്‌ വരുമ്പോള്‍ ചാടി ഉയര്‍്‌ന്ന എ.ടി.കെ ഗോളി അരിന്ദം ഭട്ടാചാര്യ കുത്തിയകറ്റാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടും താഴെ വീണു. ക്രോസ്‌ ബാറില്‍ തട്ടി റീബൗണ്ടായ പന്ത്‌ ഓഗ്‌ബച്ചേ ്‌ റാഞ്ചിയെടുത്തു വലയിലേക്ക്‌ തിരിച്ചുവിട്ടു (2-0).
ഓഗ്‌ബച്ചേയുടെ ഈ സീസണിലെ എട്ടാം ഗോളും ഐ.എസ്‌എല്ലില്‍ ഈ നൈജീരയന്‍ താരത്തിന്റെ 35-ാം ഗോളും രേഖപ്പെടുത്തി. ആദ്യ പകുതിയില്‍ മുംബൈ നേടുന്ന 20-ാം ഗോളും.
രണ്ടാം പകുതിയില്‍ എ.ടി.കെ തിരിയെയും ലെനി റോഡ്രിഗസിനെയും മാറ്റി എഡു ഗാര്‍ഷ്യയേയും സലാം സിംഗിനെയും കൊണ്ടുവന്നു. രണ്ടാം പകുതിയില്‍ ഗോളടിക്കുന്നതില്‍ മിടുക്ക്‌ കാട്ടുന്ന എ.ടി.കെ പതിവ്‌ പോലെ കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. മുംബൈ ലീഡ്‌ നിലനിര്‍ത്താന്‍ പ്രതിരോധം ശക്തമാക്കിയതോടെ കളി മുംബൈയുടെ ഹാഫിലേക്ക്‌ ഒതുങ്ങി. . മുര്‍ത്താഡ ഫാളിനും ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗിനും ഇതോടെ നന്നായി അധ്വാനിക്കേണ്ടി വന്നു. ഇഞ്ചോട്‌ ഇഞ്ച്‌ പൊരുതി നിന്ന മുംബൈ ഇതില്‍ വിജയിച്ചു.
ഒരു ഗോള്‍ നേടുകയും മുംബൈയുടെ പ്രതിരോധനിരയുടെ നട്ടെല്ലും ആയി മാറിയ മുര്‍ത്താഡ ഫാള്‍ കളിയിലെ താരമായി


Mumbai City boss Bagan to win League Winners Shield and book AFC Champions League spot

Goa, February 28: They occupied the top spot in the Hero Indian Super League for the majority of the season. An unexpectedly bad run of form saw them lose that spot to their only rivals towards the end. But going into the final league game of the season, Mumbai City FC weren't too far away. A victory over ATK Mohun Bagan was all that they needed to secure their first League Winners Shield and a place in the AFC Champions League.

And Sergio Lobera's men made the most of their chances as they dished out a complete performance to beat Bagan 2-0 at the GMC Stadium Bambolim, here on Sunday.
 
The final league game of the season was expected to be close, with two of the most consistent teams in the league going head to head. But Lobera's side won comfortably in the end after first-half goals from Mourtada Fall (7') and Bartholomew Ogbeche (39').

Despite losing the top spot to Mumbai, ATK Mohun Bagan will still harbor hopes of salvaging their season with a second successive Hero ISL title.

Being the team with the most goals from set-pieces this season, Mumbai drew first blood in a similar fashion, scoring with their first shot on target. Ahmed Jahouh's free-kick fell to an unmarked Fall, who buried his header from an acute angle across the face of goal to put Mumbai ahead.

The Mariners took control of the game soon after conceding but were forced to make a substitution in the 19th minute with Prabir Das replacing the injured Sandesh Jinghan.

Chances were far and few in between after the opening goal but it was from another set-piece that Mumbai doubled their advantage. Hernan Santana's free-kick rattled the underside of the crossbar and Ogbeche pounced on the rebound, heading into an empty net.

Mumbai started the second-half bright, piling pressure on the Bagan defence. The Mariners, on the other hand, hardly tested Mumbai keeper Amrinder Singh despite dominating possession after the break.

The crossbar proved unlucky for Bagan again, denying Prabir a goal around the hour mark. The substitute lined up a shot from a distance that beat Mumbai keeper Amrinder but the ball fizzled out after striking the frame.

Antonio Lopez Habas' side went all out in the closing stages of the game, hoping to script a comeback but Mumbai's backline stood firm, defending in numbers.



No comments:

Post a Comment