ആവേശപ്പോരാട്ടത്തിൽ ഹൈദരാബാദിനെ തകർത്ത് ഗോവ
ഐഎസ്എല്ലിൽ ഇന്ന് നടന്ന ആവേശപ്പോരാട്ടത്തിൽ ഹൈദരാബാദിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ഗോവ . ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടുഗോളുകളടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു ഗോവ . മൂന്നു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത് . ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നായിരുന്നു ഇത് . ഗോവയ്ക്ക് വേണ്ടി സൂപ്പർ താരം ഇഗോർ അംഗൂളോ , ഇഷാൻ പണ്ഡിത എന്നിവർ കോർ ചെയ്തപ്പോൾ ഹൈദരാബാദിനായി അരിഡാനെ സന്റാന ഗോൾ നേടി . ആദ്യപകുതിയിൽ ശരാശരി പ്രകടനം മാത്രം കാഴ്ചവെച്ച ഇരുടീമുകളും രണ്ടാം പകുതിയിൽ ഉശിരൻ പ്രകടനമാണ് കാഴ്ച്ചവെച്ചത് . ഗോവയുടെ ഇഗോർ അംഗൂളോ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി . ഈ ജയത്തോടെ ഗോവ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് കയറി .
No comments:
Post a Comment