നോര്‍ത്ത് ഈസ്‌റ്റ് വിജയപാതയില്‍
ഗോവയും എ.ടി.കെയും
സമനിലയില്‍
ഫത്തോര്‍ഡ : ഐ.എസ്.എല്‍ ഏഴാം സീസണിലെ സുപ്പര്‍ സണ്‍ഡേയില്‍
നോര്‍ത്ത് ഈസ്‌റ്റിനു ജയം. രണ്ടാം മത്സരത്തില്‍ ഗോവ എഫ്‌് സിയും എ.ടി.കെ യും ഓരോ
ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു. രണ്ടാം സ്ഥാനക്കാരായ എ.ടി.കെയും മൂന്നാം
സ്ഥാനക്കാരായ ഗോവയും രണ്ടാം പകുതിയിലാണ് ഗോള്‍ നേടിയത്. സമനില പങ്കിട്ടതോടെ
ഇരുടീമുകളും തല്‍സ്ഥാനം തുടര്‍ന്നു.
. സുപ്പര്‍ സണ്‍ഡേയില്‍ നടന്ന ആദ്യ
മത്സരത്തില്‍ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം
വിജയം നേടി. കരുത്തരായ ജാംഷെഡ്‌പൂരിനെ 2-1നു തോല്‍പ്പിച്ചു. അശുതോഷ് മെഹ്‌ത ( 36),
പകരക്കാരാനായി വന്ന ഡെഷോണ്‍ ബ്രൗണ്‍ ( 61) എന്നിവര്‍ നോര്‍ത്ത് ഈസ്‌റ്റിനു
വേണ്ടിയും ജാംഷെഡ്‌പൂരിന്റെ ഏക ഗോള്‍ സ്‌റ്റീഫന്‍ ഹാര്‍ട്ട്‌ലിയും (89)
വലയിലെത്തിച്ചു. നോര്‍ത്ത് ഈസ്‌റ്റിന്റെ മധ്യനിരതാരം ഫെഡറിക്കോ ഗാലെഗോയാണ്
കളിയിലെ താരം.
നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ എ.ടി.കെ മുന്നു മാറ്റങ്ങള്‍
വരുത്തിയപ്പോള്‍ ഗോവ കഴിഞ്ഞ മത്സരരത്തിലെ ആദ്യ ഇലവനെ തന്നെ നിലനിര്‍ത്തി. ഇഗോര്‍
അന്‍ഗുലോയെ പുറത്തിരുത്തി.
ഇരുടീമുകളും ഇതിനു മുന്‍പ് ആദ്യ പാദത്തില്‍
ഏറ്റുമുട്ടിയപ്പോള്‍ എ.ടി.കെയ്‌ക്ക് ആയിരുന്നു 1-0 ജയം
എന്നാല്‍ ഇത്തവണ ഗോവ
തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ തോല്‍ക്കാതെയാണ് വീണ്ടും കൊല്‍ക്കത്തക്കാരെ
നേരിടാനെത്തിയത്
ഇരുടീമുകളുടേയും മികച്ച ആക്രമണ പ്രത്യാക്രമണങ്ങളാണ് തുടക്കം
തന്നെ കണ്ടത് ഏത് നിമിഷവും ഗോള്‍ വീഴുമെന്ന പ്രതീതി ഉണ്ടാക്കിയെങ്കിലും ആദ്യ
പകുതിയില്‍ നിരാശയായിരുന്നു ഫലം.
ഗോള്‍ പൊസിഷന്‍ നോക്കിയാല്‍ ഗോവയായിരുന്നു
മുന്നിലെങ്കിലും മികച്ച അവസരങ്ങള്‍ നെയ്‌തെടുക്കുന്നതില്‍ എ.ടി.കെയായിരുന്നു
മുന്നില്‍ .എന്നാല്‍ ആദ്യ 15 മിനിറ്റിനു ശേഷം കളിയുടെ സ്വഭാവം മാറി. രണ്ടു ടീമുകളും
പ്രതിരോധത്തില്‍ ഊന്നിയായി കളി. 27-ാം മിനിറ്റില്‍ എഡു ഗാര്‍ഷ്യ എടുത്ത കോര്‍ണറാണ്
ആദ്യ പകുതിയില്‍ എ.ടി.കെയ്‌ക്കു കിട്ടിയ മികച്ച ഗോള്‍ അവസരം .പക്ഷേ ഭാഗ്യം ഗോവയെ
തുണച്ചു.കോര്‍ണറില്‍ നിന്നും കിട്ടിയ പന്തില്‍ സുബാഷിഷ് ബോസിന്റെ ഹെഡ്ഡര്‍ നിലത്തു
കുത്തിയുയര്‍ന്ന് ക്രോസ് ബാറില്‍ തട്ടി പുറത്തേക്കു പോയി.
രണ്ടാം പകുതിയില്‍
ഇതേപോലെ അവസരം നഷ്ടപ്പെട്ടത് ഗോവയ്‌്‌ക്കാണ്. . സെരിറ്റണ്‍ ഫെര്‍ണാണ്ടസിന്റെ
ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക് പോയി. .
75-ാം മിനിറ്റില്‍
എ.ടി.കെ ഗോള്‍ രഹിത ഡെഡ് ലോക്ക് തകര്‍ത്തു. ഡോണച്ചി ബോക്‌സിനു മുന്നില്‍ വെച്ചു
എടികെയുടെ റോയ് കൃഷ്‌ണയെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്ക് ഗോളായി മാറി.
കിക്കെടുത്ത സ്‌പാനീഷ് മിഡ് ഫീല്‍ഡര്‍ എഡു ഗാര്‍ഷ്യ ബുള്ളറ്റ് ഫ്രീ കിക്കില്‍
പന്ത് വലയില്‍ അടിച്ചു കയറ്റി. ഗോവന്‍ ഗോളി നവീന്‍ കുമാറിനു നോക്കി നില്‍ക്കാനെ
കഴിഞ്ഞുള്ളു (1-0).
പത്തു മിനിറ്റിനകം ഗോവ ഗോള്‍ മടക്കി. വീണ്ടും സെറ്റ് പീസ്
ഗോള്‍. ഇത്തവണ കോര്‍ണറില്‍ നിന്നും . ആദ്യം ഡോണച്ചിയുടെ ഹെഡ്ഡര്‍ ഗോള്‍ ലൈനില്‍
വെച്ചു പ്രീതം കോട്ടാല്‍ രക്ഷപ്പെടുത്തി. എന്നാല്‍ തട്ടിക്കളഞ്ഞ പന്ത് കാത്തുനിന്ന
ഇഷാന്ത് പണ്ഡിത വലയിലേക്ക് തട്ടിയിട്ടു (1-1). 80-ാം മിനിറ്റില്‍ റൊമാരിയോയുടെ
പകരക്കാരനായി വന്ന ഇഷാന്ത് സമനില ഗോള്‍ നേടിക്കൊണ്ട് സൂപ്പര്‍ സ്‌ബ് ആയി മാറി.
തൊട്ടുപിന്നാലെ എ.ടി.യക്കു മുന്നിലെത്തുവാന്‍ കിട്ടിയ അവസരം പക്ഷേ വീണ്ടും
ക്രോസ് ബാര്‍ തടഞ്ഞു . 86-ാം മിനിറ്റല്‍ വില്യാംസിന്റെ പകരക്കാനായി വന്ന
മന്‍വീറിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടി അകന്നുപോയി. ഇതോടെ കളി സമനിലയിലും
കലാശിച്ചു
. എഫ്‌സി ഗോവയുടെ ഇടതു വിംഗര്‍ സേവ്യര്‍ ഗാമയാണ് കളിയിലെ താരം.
Goa come from behind to draw battle of fortunes against ATKMB
Goa, January 17: A late equaliser by youngster Ishan Pandita locked out a fitting 1-1 draw between FC Goa and ATK Mohun Bagan in the Hero Indian Super League at the Fatorda Stadium, here on Sunday.
Substitute Pandita's goal came in the 85th minute after a 75th-minute free-kick from Edu Garcia had put ATKMB ahead. Co-incidentally Pandita had similar fortunes as this when he scored the winner for Goa against Hyderabad coming on as a substitute.
Both teams played out an exciting and evenly fought match which witnessed both teams ride on near goals, trading missed opportunities.
The first half played itself out in predictable terms. Goa dominated possession — they had 62 percent of the ball in that period — and sprayed passes around the pitch while ATKMB maintained their shape and ensured their opponents were restricted to mostly hopeful shots from outside the box. But that was not to say that neither team had clear-cut chances — both of them managed to find the crossbar in the opening half.
ATKMB went close in the 27th minute off a corner by Garcia. His delivery was headed into the ground by Subasish Bose. The ball bounced up and looped over Goa keeper Naveen Kumar's head. Unfortunately for ATKMB, it struck the crossbar and bounced back into play.
Goa returned the favor just four minutes later when Seriton Fernandes and Alberto Noguera played a quick one-two, before sending the former free on the right flank. Seriton looked to square the ball but was unable to find a teammate in the area. That second of hesitation allowed Sandesh Jhingan to get a foot to Seriton's hopeful ball but the deflection took it over ATKMB keeper Arindam Bhattacharja and on to the crossbar.
Goa started looking more threatening as the first half approached its conclusion. In the 36th minute, Bhattacharja was called into action, to stop a Saviour Gama shot. ATKMB successfully held fort as the first-half finished goalless.
Goa nearly scored soon after the restart. In the 50th minute, Seriton ran free down the right and looped a cross into the box, that eluded everyone. The ball crashed into the inside of the upright but somehow managed to not go in. Six minutes later, Bhattacharja was alerted again to save a deflected shot from Brandon Fernandes.
It was Juan Ferrando's men who were running the show after halftime, but then, totally against the run of play, ATKMB found a goal. Roy Krishna was fouled by James Donachie just outside the box. ATKMB has always been threatening from set-pieces this season and this time was no different. Garcia stepped up and powered one into the right-hand corner of the net.
When ATKMB score a late goal, it's usually the winner, but this time, there was a twist in the tale. With just minutes left on the clock, Pandita diverted it into the net from a corner to drag his team level.
No comments:
Post a Comment