കാത്തിരിപ്പിന് അന്ത്യം , ഒടുവില്‍
കേരള ബ്ലാസ്റ്റേഴ്‌സിനു ആദ്യ ജയം
ബാംബോലിം : മഞ്ഞപ്പടയുടെ ആരാധകരുടെ കാത്തിരിപ്പിനു ഒടുവില്‍ അവസാനം. ഐഎസ്‌എല്‍ ഏഴാം സീസണിലെ ഏഴാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു ആദ്യ ജയം. ഈ വര്‍ഷത്തെ തങ്ങളുടെം അവാസന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 2-0നു ഹൈദരാബാദിനെ പരാജയപ്പെടുത്തി.
ആദ്യ പകുതിയില്‍ 29-ാം മിനിറ്റില്‍ മലപ്പുറം വാണിയന്നൂര്‍ സ്വദേശി അബ്ദുല്‍ ഹക്കുവും രണ്ടാം പകുതയില്‍ 88- ാം മിനിറ്റില്‍ ഓസ്‌ട്രേലിയന്‍ മുന്‍ നിരതാരം ജോര്‍ഡന്‍ മറെയും കേരള ബ്ലാസ്‌റ്റേഴ്‌സിനു വേ്‌ണ്ടി ഗോള്‍ നേടി. ആദ്യമായി ലഭിച്ച വിജയത്തില്‍ നിന്നുള്ള മൂന്നു പോയിന്റ് പോയിന്റ പട്ടികയില്‍ കാരമായ നേട്ടം ബ്ലാസ്റ്റേഴ്‌സിനു ഉണ്ടാക്കിയില്ല. കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവിലെ ഒന്‍പതൈം സ്ഥാനം തുടരുന്നു. (ഏഴ് കളി, ഒരു ജയം മൂന്നു സമനില, മൂ്‌ന്നു തോല്‍വി)
ഇനി ജനുവരി രണ്ടിനു കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെയാണ് നേരിടേണ്ടത്.
കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ പാടെ അഴിച്ചുപണിതാണ് കോച്ച് കിബു വിക്കൂഞ്ഞ ഹൈദരാബാദിനെതിരെ ഇറക്കിയത്. വിദേശ താരങ്ങളായ കേസ്‌റ്റ, ബക്കാരി കോന എന്നിവരെ ഒഴിവാക്കി അഞ്ച് മാറ്റങ്ങളുമായിട്ടാണ് വന്നത് ജോര്‍ഡന്‍ മറെയും അബ്ദുള്‍ ഹക്കുവും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. .
ഈ മാറ്റം കേരള ബ്ലാസ്റ്റേഴ്‌സിനെ കൂടുതല്‍ ശക്തരാക്കിയെന്ന് 29-ാം മിനിറ്റില്‍ ഹക്കു നേടിയ ഗോളിലൂടെ തെളിയിച്ചു. ഫ്രി കിക്കിനെ തുടര്‍ന്നാണ് ഗോളിനവസരം ഉരിത്തിരിഞ്ഞത്. ഗോള്‍ മുഖത്തേക്കു വന്ന പന്തിനെ ഹെഡ്ഡറിലൂടെ വിസെന്റ് ഗോമസ് വലയിലെത്തിക്കാന്‍ നടത്തിയ ശ്രമം ക്രോസ് ബാറിനു മുകളിലൂടെ പാഞ്ഞു പക്ഷേ റഫ്‌റി ബ്ലാസ്റ്റേഴ്‌സിനു കോര്‍ണര്‍ അനുവദിച്ചു. ഫക്കുണ്ടോ പെരേര എടുത്ത കോര്‍ണര്‍ ഗോള്‍ മുഖത്ത് കുതിച്ചുയര്‍ന്ന അബ്ദുള്‍ ഹക്കു ബുള്ളറ്റ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു (1-0) . ഹക്കുവിന്റെ പേരില്‍ കുറിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ കൂടിയായി.
രണ്ടാം പകുതിയില്‍ വിസെന്റെ ഗോമസിന്റെയും നിഷുകുമാറിന്റെയും ആക്രമണത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് തുടക്കം കുറിച്ചു. ഒന്നിനു പുറകെ ഒന്നൊന്നായി സഹല്‍ , അബ്ദുല്‍ സമദ് , മറെ എന്നിവര്‍ ഹൈദരാബാദ് ഗോളി സുബ്രതോ പോളിനെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ ക്രമേണ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലേക്കു നീങ്ങിയതോടെ ഹൈദരാബാദ് സമനില ഗോള്‍ ശ്രമം ശക്തമാക്കി. അപകടകാരിയായ അരിഡാനെ സന്റാനയെ പിടിച്ചു കെട്ടാനായാതും ബ്ലാസ്റ്റേഴ്‌സ് ഗോളി അ്‌ല്‍ബിനോ ഗോമസിന്റെ സേവുകളും സമനില ശ്രമം തടഞ്ഞു നിര്‍ത്തി. ഹൈദരാബാദ് താരം ഹാളിചരണ്‍ നാസ്‌റിയുടെ നെടുനീളന്‍ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു പായിച്ചത് ബ്ലാസറ്റേഴ്‌സിനു ആശ്വാസമായി
കളി ത്രില്‍ നിറഞ്ഞ അവസാന മിനിറ്റുകളിലേക്കു നീങ്ങിയ ഘട്ടത്തില്‍ അപ്രതീക്ഷിതമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ വന്നത്. 99-ാം മിനിറ്റില്‍ രോഹിത് കുമാര്‍ .കെ.പി രാഹുല്‍ എന്നിവരിലൂടെ ബോക്‌സിനു മധ്യത്തില്‍ എത്തിയ പന്ത് ജോര്‍ഡന്‍ മുറെ സുബര്‌തോ പോളിന്റെ ഡൈവിനെ മറികടന്നു ഗ്രൗണ്ടറിലൂടെ നെറ്റിന്റെ ഇടത്തേ മുലയിലേക്കുു നിറയൊഴിച്ചു (2-0) .ഓസ്‌ട്രേലിയന്‍ താരം മറെ യുടെ ബ്ലാസറ്റേഴ്‌സിനു വേണ്ടിയുള്ള രണ്ടാം ഗോള്‍.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മിഡ് ഫീല്‍ഡര്‍ ജീക്‌സണ്‍ സിംഗ് കളിയിലേ താരമായി. ജയിച്ചത്‌് കേരള ബ്ലാസ്റ്റേഴ്സായിരുന്നുവെങ്കി
സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിയും ഈസ്റ്റേ ബംഗാളും 2-2നു സമനില പാലിച്ചു.
Vicuna's changes work as Kerala rise to grab first win
No comments:
Post a Comment