Saturday, 19 December 2020

MATCH 33 ഗോവക്കെതിരെ ചെന്നൈയിന്‍ കാര്‍ണിവല്‍

 


ഫത്തോര്‍്‌ഡ : ഐ.എസ്‌.എല്‍ ചരിത്രത്തില്‍ ഗോവയോടുള്ള മോശം പ്രകടനത്തിന്‌ ചെന്നൈയിന്‍ പകരം വീട്ടി. കരുത്തരായ ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്‌ ചെന്നൈയിന്‍ കീഴക്കി. 

ചെന്നൈയിനു വേണ്ടി റഫയേല്‍ ക്രിവെല്ലാറോ (5) , റഹിം അലി ( 53),എന്നിവരും ഗോവയ്‌ക്കു വേണ്ടി ഏക ഗോള്‍ ഷോര്‍ഷെ ഓര്‍ട്ടിസും (9), നേടി. 
ഈ ജയത്തോടെ ചെന്നൈയിന്‍ എട്ട്‌ പോയിന്റോടെ എട്ടാം സ്ഥാനം മെച്ചപ്പെടുത്തി. 
ഏഴാം സ്ഥാനക്കാരായ ഗോവയ്‌ക്കും എട്ട്‌ പോയിന്റാണ്‌. ഗോവയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്‌. 

സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന്‌ ഇതുവരെ ജയിക്കാന്‍ കഴിയാത്ത ടീമുകളായ കേരള ബ്ലാസ്റ്റേഴ്‌സും അവസാന സ്ഥാനക്കാരായ ഈസ്റ്റ്‌ ബംഗാളും തമ്മില്‍ ്‌രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ആറാം സ്ഥാനക്കാരായ ഹൈദരാബാദ്‌ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്‌ സിയേയും നേരിടും. 
ചെന്നൈയിന്‍ കിട്ടിയ സുവര്‍ണാവസരങ്ങറള്‍ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ ഗോവയുടെ നില പരിതാപകരമാകുമായിരുന്നു. നാലാം മിനിറ്റില്‍ ചെന്നൈയിന്‍ ജാക്കുബ്‌ സില്‍വസ്‌റ്ററിന്റെ ശ്രമങ്ങളിലൂടെ ഗോവയെ വെള്ളം കുടിപ്പിക്കാന്‍ തുടങ്ങി. ്‌അധികം വൈകാതെ അഞ്ചാം മിനിറ്റില്‍ ഈ സീസണിലെ തന്നെ അതിമനോഹരമായ ഗോള്‍ ചെന്നൈയിന്‍ വലയിലാക്കി. ബ്രസീലില്‍ നിന്നുള്ള മുന്‍നിരതാരം റഫയേല്‍ ക്രിവിലാറോ തൊടുത്തുവിട്ട കോര്‍ണര്‍ കിക്ക്‌ മഴവില്ലുപോലെ വളഞ്ഞുവന്നു ആരുടെയും സഹായം ഇല്ലാതെ ഗോള്‍ കീപ്പറുടെ തലയക്ക്‌ു മുകളിലൂടെ രണ്ടാം പോസ്‌റ്റിനടുത്തുകൂടി വലയിലേക്കു കയറുന്നത്‌ അവിശ്വസനീയമായി (1-0).
ഗോവ ഉടനടി ഇതിനു മറുപടിയും നല്‍കി. ഒന്‍പതാം മിനിറ്റില്‍ അവര്‍ ഗോള്‍ മടക്കി. ബ്രസീല്‍ താരത്തിന്റെ ഗോളിനു സ്‌പാനീഷ്‌ മറുപടി. ആല്‍ബര്‍ട്ടോ നൊഗുവേരയില്‍ നിന്നും ലഭിച്ച പാസ്‌ ഓര്‍ട്ടിസ്‌ അലക്‌സാണ്ടര്‍ ജെസുരാജിലേക്കു മൈനസ്‌ കൊടുത്തശേഷം ശരവേഗത്തില്‍ കുതിച്ചെത്തിയ ഓര്‍ട്ടിസ്‌ തന്നെ പന്ത്‌ വീണ്ടും സ്വീകരിച്ചു വലയിലേക്ക്‌ ലക്ഷ്യമാക്കി (1-1). 
ആദ്യപകുതി അവസാനിക്കുന്നതിനു മുന്‍പ്‌ തന്നെ ചെന്നൈയിനു രണ്ട്‌ സുവര്‍ണ അവസരങ്ങള്‍ ലഭിച്ചുവെങ്കിലും പ്രയോജനപ്പനെടുത്താനായില്ല. ഗോവയുടെ ഗോള്‍ മെഷീന്‍ ഇഗോര്‍ അംഗുലോയുടെ ശ്രമങ്ങളും വിഫലമായി. 
രണ്ടാം പകുതിയിലും ചെന്നൈ അവസരം തുലക്കുന്നതു കണ്ടുകൊണ്ടാണ്‌ തുടക്കം . ചാങ്‌തെ ഗോള്‍മുഖത്തേക്ക്‌ നല്‍കിയ പാസ്‌ ഗോളിമാത്രം മുന്നില്‍ നില്‍ക്കെ ക്രിവെല്ലാറോ പന്ത്‌ ക്രോസ്‌ബാറിനു മുകളിലൂടെ അടിച്ചുപുറത്തേക്കു കളഞ്ഞു.തുടര്‍ച്ചയായ പാളിച്ചകള്‍ക്ക്‌ ഒടുവില്‍ ചെന്നൈയിന്‌ 53-ാം മിനിറ്റില്‍ വിജയ ഗോള്‍ കണ്ടെത്തി. സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും പന്ത്‌ തട്ടിയെടുത്ത ജാക്കൂബ്‌ സില്‍വെസ്റ്ററിന്റെ നെടുനീളന്‍ പാസ്‌ ബോക്‌സിനകത്തു വെച്ചു സ്വീകരിച്ച റഫയേല്‍ ക്രിവെല്ലാറോ ഗോവയുടെ ഡിഫെന്‍ഡര്‍ ജെയിംസ്‌ ഡോണാച്ചിയെ ഡ്രിബിള്‍ ചെയ്‌തു ഗോള്‍മുഖത്തേക്ക്‌ നീട്ടിക്കൊടുത്തു തളികയില്‍ എന്നപോലെ വന്നെത്തിയ പന്ത്‌ പകരക്കാരനായി വന്ന റഹിം അലി അനായാസം വലയിലേക്കു തട്ടിയിട്ടു(2-1). 
ചാങ്‌തെയുടെ മൂന്നാം ഗോളവസരവും ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ 77-ാം മിനിറ്റില്‍ രണ്ടാം പോസ്‌റ്റിനു പുറത്തേക്ക്‌ അടിച്ചു തുലച്ചില്ലായിരുന്നുവെങ്കില്‍ ഗോവയുടെ തോല്‍വി ഉയരുമായിരുന്നു. രണ്ടു ടീമുകളും കൂടി 39 തവണയാണ്‌ ഗോള്‍ മുഖം ലക്ഷ്യമാക്കിയത്‌ . 

പ്ലെയര്‍ ഓഫ്‌്‌ ദി മാച്ച്‌ ആയി ചെന്നൈയിന്റെ റഫയേല്‍ ക്രിവെലല്ലാറോ തെരഞ്ഞെടുക്കപ്പെട്ടു.

No comments:

Post a Comment