Thursday, 3 December 2020

MATCH 15 ATK V/S OFC റോയ്‌ കൃഷ്‌ണയുടെ ഗോളില്‍ എ.ടി.കെ മോഹന്‍ ബാഗാന്‌ ജയം

 ഫത്തോര്‍ഡ : അവസാന വിസിലിനു സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ റോയ്‌ കൃഷ്‌ണയുടെ ഗോളില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഐ.എസ്‌ എല്‍ ഏഴാം സീസണിലെ 15-ാം മത്സരത്തില്‍ ഏക ഗോളിന്‌ ഒഡീഷ എഫ്‌.സിയെ പരാജയപ്പെടുത്തി.

ഈ വിജയത്തോടെ എ.ടി.കെ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ പോയിന്റ്‌ പട്ടികയുടെ മുന്നില്‍ക്കയറി. ഇതുവരെ ഒരു ജയം പോലും ഇല്ലാത്ത ഒഡീഷ 10-ാം സ്ഥാനത്താണ്‌ . ഇന്ന്‌ ആവേശകരമായ സൗത്ത്‌ ഇന്ത്യന്‍ ഡര്‍ബിയില്‍ ബെംഗ്‌ളുരു എഫ്‌.സി, ചെന്നൈയിന്‍ എഫ്‌.സിയെ നേരിടും.
ഗോള്‍ രഹിതമായ ആദ്യ പകുതിയുടെ ആദ്യ പതിനഞ്ച്‌ മിനിറ്റ്‌ എ.ടി.കെ മോഹന്‍ ബഗാനായിരുന്നു മുന്‍തൂക്കം. പ്രതിരോധത്തിലും പന്തടക്കത്തിലും എ.ടി.കെ വളരെ മുന്നി
ല്‍ക്കയറി. ഈ മുന്‍തുക്കം അവസാനിപ്പിക്കാന്‍ കിട്ടിയ അവസരം ്‌ഒഡീഷയ്‌ക്കു ലഭിച്ചത്‌ 34-ാം മിനിറ്റില്‍. മോഹന്‍ ബഗാന്റെ കോര്‍ണര്‍ ഫ്‌ളാഗിനു സമീപത്തു നിന്നും വന്ന മൈനസ്‌ പാസ്‌ പെനാല്‍ട്ടി ഏരിയ്‌ക്കു മുന്നില്‍ നിന്നും ഉയര്‍ത്തി വിട്ടത്‌ ലഭിച്ചത്‌ ഒഡീഷയുടെ ഡിഫെന്‍ഡര്‍ ജേക്കബിന്റെ തലയ്‌ക്കു കൃത്യമായി. എന്നാല്‍ ജേക്കബ്‌ ഈ ആവസരം തുലച്ചു പന്ത്‌ പോസ്‌റ്റിനരുകിലൂടെ പുറത്തേക്ക്‌.ഈ ശ്രമം ഗോളിലെത്തിയിരുന്നുവെങ്കില്‍ മത്സരത്തിന്റെ ഗതി തന്നെ മാറുമായിരുന്നു. 
ഒഡീഷയുടെ മുന്‍ നിരയിലെ മാഴ്‌സിലിയോ ഡീഗോ മൗറീഷ്യോ സഖ്യത്തിനെ എ.ടി.കെ യുടെ പ്രതിരോധനിരയിലെ സന്ദേശ്‌ ജിങ്കന്‍ , തിരി, പ്രീതം കോട്ടാല്‍ എന്നിവര്‍ തളച്ചിട്ടു. മറുവശത്ത്‌ എ.ടികെയുടെ മുന്നൈറ്റം ഏറെയും റോയ്‌ കൃഷ്‌ണയെ കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ റോയ്‌ കൃഷ്‌ണയ്‌ക്കു പ്രതീക്ഷിച്ച ഫോമിലേക്കു ഉയരാനാകാതെ വന്നതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി. ആദ്യപകുതിയില്‍ കളിയില്‍ 56 ശതമാനം മുന്‍തൂക്കം എ.ടി.കെയ്‌ക്കു ലഭിച്ചിരുന്നു
രണ്ടാം പകുതിയില്‍ കോള്‍ അലക്‌സാണ്ടര്‍ എ.ടി.കെയെ മുന്നില്‍ എത്തിച്ചുവെന്നു തോന്നിച്ചുവെങ്കിലും എ.ടി.കെയുടെ മന്‍വീറിന്റെ കയ്യില്‍ തട്ടിയതോടെ ഗോള്‍ ഹാന്‍ഡ്‌ ബോളിനു വഴിമാറി. രണ്ടാം പകുതി പൊതുവെ വിരസമായി. കോള്‍ അലക്‌സാണ്ടറുടെ ശ്രമം എ.ടി.കെ ഗോളി അരീന്ദം ഭട്ടാചാര്യയും കാള്‍ മക്‌ഹ്യൂഗിന്റെ ലോങ്‌ റേഞ്ച്‌ ഷോട്ട്‌ കണ്‍വല്‍ജിത്‌ സിംഗും തടഞ്ഞത്‌ മാത്രമെ എടുത്തു പറയാനുള്ളു . അവസാന 20 മിനിറ്റ്‌ ബാക്കി നില്‍ക്കെ ഡീഗോ മൗറീഷ്യോയെയും മാഴ്‌സിലോയെയും ഒഡീഷ പിന്‍വലിച്ചു.
ഈ സീസണിലെ മൂന്നാമത്തെ ഗോള്‍ രഹിത സമനിലയിലേക്ക്‌ മത്സരം നീങ്ങുമെന്ന നിലയിലായിരുന്നു റോയ്‌ കൃഷ്‌ണയുടെ 95-ാം മിനിറ്റിലെ മാച്ച്‌്‌ വിന്നിംഗ്‌ ഗോള്‍. തിരി എടുത്ത ഫ്രീ കിക്കാണ്‌ ഗോളിനു വഴിയൊരുക്കിയത്‌. സന്ദേശ്‌ ജിങ്കനില്‍ നിന്നും ഹെഡ്ഡറിലൂടെ റോയ്‌ കൃഷ്‌ണയിലേക്ക്‌ . വീണ്ടും ഒരു ഹെഡ്ഡറിലൂടെ റോയ്‌ കൃഷ്‌ണ വലയിലേക്കും തിരിച്ചുവിട്ടു. റോയ്‌ കൃഷ്‌ണയുടെ ആറാമത്തെ മാച്ച്‌ വിന്നിംഗ്‌ ഗോള്‍. ഇതോടെ ഫിജിയന്‍ താരം റോയ്‌ കൃഷ്‌ണ കളിയിലെ താരമായി പ്രഖ്യാപിക്കാനും വൈകിയില്ല. 


Krishna nets winner against Odisha as ATKMB continue perfect run

Goa, Dec 3: An injury-time winner from Roy Krishna helped ATK Mohun Bagan secure a hard-fought victory over Odisha FC in the Hero Indian Super League Season 7 at the Fatorda Stadium, here on Thursday.

Krishna (90+5’), netted his third goal in as many games to ensure the Mariners climbed to the top of the ISL table.

Both teams made one change to their line-ups. Manvir Singh, making his 50th appearance, was handed his first start for the Mariners while Diego Mauricio started upfront for Odisha FC.

The first half proved to be a cagey affair but both sides failed to grab their chances and take the lead.

ATKMB dominated the early exchanges and constantly raided the opposition box. However, Odisha did well to close down the spaces and keep things tight at the back.

Despite the dominance displayed by Habas’ side early on, it was Odisha who missed a great opportunity to go ahead after the break.

A well-worked set-piece routine during the 38th minute saw Cole Alexander whip in a dangerous cross into the box. Jacob Tratt, unmarked, got to the end of it but failed to get his header on target.

Despite the miss, Odisha FC kept knocking on the door only for ATKMB’s defense to thwart the danger.

Habas’ side also had a big opportunity to break the deadlock just before the break. Subhashish Bose whipped in a teasing cross in the box for Krishna. The striker got in between two defenders but his header went over the bar.

The second half was entertaining with both sides threatening one another.

It was Stuart Baxter’s side that started strong after the break but were once again, unable to penetrate the ATKMB defense. The Mariners also had their chances but weren’t clinical in front of goal.  

But just when it seemed like the game would be heading for a draw, a perfectly executed set-piece during injury time helped Habas’ men secure the three points.

Tiri sent the ball into the box and Sandesh Jhingan flicked the ball towards goal, which was headed in by Krishna.

The result ensured Odisha FC’s winless run continued.

No comments:

Post a Comment