Thursday, 26 November 2020

MATCH 7 കേരള ബ്ലാസ്‌റ്റേഴ്‌സ്‌ രണ്ട്‌ ഗോള്‍ ലീഡ്‌ നഷ്ടപ്പെടുത്തി,സമനില വാങ്ങി






ബാംമ്പോളിം:. ഐ,എസ്‌.എല്‍ ഏഴാംസീസണിലും കേരള ബ്ലാസ്‌റ്റേഴ്‌സ്‌ അവസാന മിനിറ്റില്‍ കലം ഉടക്കുന്ന പഴയ പല്ലവി ആവര്‍ത്തിക്കുന്നു. ആദ്യ പകുതിയില്‍ 2-0 നു മുന്നിട്ടു നിന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്‌ അവസാന വിസില്‍ ഊതുമ്പോള്‍ 2 - 2 നു നോര്‍ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിനോട്‌ സമനില സമ്മതിച്ചു. 
കളിയുടെ അവസാന മിനിറ്റിലായിരുന്നു സമനില ഗോള്‍ വന്നത്‌. ഇതോടെ ഈ സീസണിലെ ആദ്യ ജയം നേടാമെന്ന ബ്ലാസ്റ്റഴ്‌സിന്റെ പ്രതീക്ഷ അവസാന നിമിഷം പൊലിഞ്ഞു'
മറുവശത്ത്‌, നേരത്തെ സമനില നേടാന്‍ കിട്ടിയ പെനാല്‍ട്ടി കിക്ക്‌ തുലച്ച നോര്‍ത്ത്‌ ഈസ്റ്റിന്‌ ഈ വൈകി വന്ന സമനില ആശ്വാസം നല്‍കി.
ഇന്ന്‌ ഐ എസ്‌ എല്ലിലെ വാശിയേറിയ കൊല്‍ക്കത്ത ഡര്‍ബിയില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ , ഈസ്റ്റ്‌ ബംഗാളിനെ നേരിടും
നാല്‌ മാറ്റങ്ങളുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങിയത്‌.കഴിഞ്ഞ മല്‍സരത്തില്‍ ആരാധകരെ നിരാശരാക്കിയ ബ്ലാസ്‌റ്റേഴ്‌സ്‌ ക്യാപ്‌റ്റന്‍ സെര്‍ജിയോ സിഡോഞ്ചയിലൂടെ ഈ സീസണിലെ ആദ്യ ഗോള്‍ നേടി. 
അഞ്ചാം മിനിറ്റില്‍ കിട്ടിയ ഫ്രീ കിക്ക്‌ ഗോളായി മാറി..'കിക്ക്‌ എടുത്ത സെയ്‌ത്യാസെന്‍ സിംഗ്‌ ബോക്‌സിനകത്തേക്ക്‌ പന്ത്‌ ഉയര്‍ത്തിവിട്ടു. ചാടി ഉയര്‍ന്ന സിഡോ ഹെഡറിലൂടെ പന്ത്‌ ഗോള്‍ മുഖം ലക്ഷ്യമാക്കി ' ഇടത്തെ പോസ്റ്റില്‍ തട്ടി പന്ത്‌ വലയിലേക്ക്‌ (1 -0).
ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ്‌ 45-ാം മിനിറ്റില്‍ ബ്ലാസേറ്റ്‌സ്‌ ലീഡ്‌ ഉയര്‍ത്തി. ഇത്തവണയും ഗോളിനു വഴിയൊരുക്കിയത്‌ സെയ്‌ത്യാ സെന്‍ എടുത്ത കോര്‍ണറിലൂടെ. '.
പന്ത്‌ ഗോള്‍ മുഖത്ത്‌ രണ്ട്‌ തവണ ഗോളി തടഞ്ഞു' എന്നാല്‍ മുന്നാം തവണ റീബൗണ്ട്‌ രക്ഷപ്പെടുത്താനുള്ള ലാല്‍താ താങയുടെ ശ്രമം നോര്‍ത്ത്‌ ഈസറ്റിന്റെ രാകേഷ്‌ പ്രധാന്‍്‌ അപകടകരമായി 'ബ്ലോക്ക്‌ ചെയ്‌തു ഇതോടെ റഫ്‌റി പെനാ?ട്ടി വിധിച്ചു. കിക്കെടുത്ത ബ്ലാസ്‌റ്റേഴ്‌സിന്റെ ഇംഗ്ലീഷ്‌ താരം ഗാരി ഹൂപ്പ? പന്ത്‌ വലയിലാക്കി (2-0).


രണ്ടാം പകുതിയില്‍ നോര്‍ത്ത ഈസ്റ്റ്‌്‌ ഗോള്‍ മടക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. തുടര്‍ച്ചയായ രണ്ടാം കോര്‍ണറില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ആദ്യ ഗോള്‍ നേടി. കോര്‍ണര്‍ വരുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോള്‍ ' മുഖത്ത്‌ ഉരിഞ്ഞിരിഞ്ഞ ആശയക്കുഴപ്പം മുതലാക്കി കെസിയ അപ്പിയ നെഞ്ചില്‍ പന്ത്‌ തടുത്തു കാല്‍ കൊണ്ട്‌ തട്ടി വലയിലാക്കി (1-2).
65-ാം മിനിറ്റില്‍ സമനില ഗോള്‍ നേടാനുള്ള അവസരം നോര്‍ത്ത്‌ ഈസ്റ്റിന്റെ ഗോള്‍ മെഷിന്‌ കെ സി യ നഷ്ടപ്പെടുത്തി. കെസിയയെ ബോക്‌സിനു മുന്നില്‍ വെച്ചു ജെസില്‍ കാര്‍ണിറോ തള്ളിയിട്ടത്‌ പെനാല്‍ട്ടിക്ക്‌ വഴിയൊരുക്കി. പക്ഷേ കെസിയയുടെ കിക്ക്‌ ക്രോസ്‌ ബാറില്‍ തട്ടി പുറത്തേക്ക്‌,
ഐ എസ്‌ എ്‌ല്‍ ഏഴാം സീസണില്‍ നഷ്ടമാക്കിയ ആദ്യത്തെ പെനാല്‍ട്ടിയായി ഇത്‌ കുറിച്ചിട്ടു'
എന്നാല്‍ സമനില ഗോളിനു കാത്തിരുന്ന നേരത്ത്‌ ഈസ്റ്റ്‌ 90 ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു സെന്റര്‍ സര്‍ക്കിളിനു സമീപത്ത്‌ നിന്ന്‌ ലോങ്ങ്‌ ബോള്‍ സ്വീകരിച്ച ഇദ്രീസ സില രണ്‌ ബ്ലാസ്റ്റഴ്‌സ്‌ ' താരങ്ങളെയും ഒടുവില്‍ കോസ്റ്റയേയും മറികടന്നു ഇടങ്കാലന്‍ അടിയിലുടെ വല കലുക്കി (2-2) .
നോര്‍ത്ത്‌ ഈസ്റ്റിന്റെ ഡിഫെന്‍ഡര്‍ ഡൈലന്‍ ഫോക്‌സ്‌ കളിയിലെ താരമായി.

No comments:

Post a Comment